Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാനോടൊപ്പം അഭിനയിക്കാൻ നയന്‍താര വാങ്ങുന്നത് കോടികള്‍! ജാവനായി ചോദിച്ചിരിക്കുന്ന പ്രതിഫലം കേട്ട് കണ്ണുതള്ളി ആരാധകർ

01 JULY 2022 08:07 AM IST
മലയാളി വാര്‍ത്ത

ആരാധകർക്കിടയിൽ ലേഡിസൂപ്പര്‍സ്റ്റാര്‍ എന്ന സ്ഥാനം നയന്‍താര നേടിയെടുത്തത് വളരെ പെട്ടന്നായിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യയുടെ ലേഡിസൂപ്പര്‍ സ്റ്റാര്‍ ബോളിവുഡില്‍ ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുകയാണ്. കന്നി ചിത്രം സാക്ഷാല്‍ ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാനോടൊപ്പാമാണ്. ജവാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ജാവനായി വന്‍ തുകയാണ് നയന്‍താര ചോദിച്ചിരിക്കുന്നത്. ബോളിവുഡ് മാധ്യമാധ്യമങ്ങളാണ് ഇതുസംബന്ധമായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്ന്. അതേസമയം ഇതുവരെയായിട്ടും ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കോളിവുഡ് സൂപ്പര്‍ ഹിറ്റ സംവിധായകന്‍ അത്റ്റ്‌ലിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പുറത്ത് പ്രചരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം എട്ട് കോടി രൂപയാണ് നയന്‍താര ചിത്രത്തിനായി ചോദിച്ചിരിക്കുന്നത്രേ. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ വ്യക്തമല്ല. തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയാണ് നയന്‍താര.

തെന്നിന്ത്യന്‍- ബോളിവുഡ് സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാന്‍. നിരവധി പ്രത്യേകതയോടെയാണ് ചിത്രം എത്താന്‍ പോകുന്നത്. നയന്‍സിനെ പോലെ തന്നെ സംവിധായകന്‍ അത്റ്റിലിയുടേയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. ഇത് കൂടാതെ നാല് വര്‍ഷത്തിന് ശേഷമാണ് ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനിന്‍ പ്രത്യക്ഷപ്പെടുന്നത്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത് സീറോയാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ചിത്രം. സിനിമ വന്‍ പരാജയമായിരുന്നു. ഇതിനെ തുടര്‍ന്ന് നാല് വര്‍ഷക്കാലമായി ഷാരൂഖ് ഖാന്‍ സിനിമയി നിന്ന് മാറി നില്‍ക്കുകയാണ്. ജവാനില്‍ സന്യ മല്‍ഹോത്രയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എസ് ആര്‍കെ എത്തുന്നതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സിനിമ കോളങ്ങളില്‍ ഇടംപിടിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥയുടെ കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ജവാന്റെ ടൈറ്റിലും ടീസറും പുറത്ത് വന്നിട്ടുണ്ട്. പുറത്ത് വന്ന ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വേറിട്ട ഗെറ്റപ്പിലാണ് നടന്‍ എത്തുന്നത്. ഷാരൂഖിന്റെ സ്റ്റൈലീഷ് രംഗങ്ങളാണ് ടീസറിലുളളത്. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. ബോളിവുഡില്‍ കൂടാതെ തെന്നിന്ത്യന്‍ ഭാഷകളിലും ഒരുങ്ങുന്ന ചിത്രം 2023 ജൂണ്‍ 2 നാകും റിലീസ് ചെയ്യുക. ജവാനെ പോലെ തന്നെ പത്താനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന എസ് ആര്‍ കെയുടെ മറ്റൊരു ചിത്രം. ദീപിക പദുകോണാണ് നായിക. ജോണ്‍ എബ്രഹാം ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2023ല്‍ ആവും ചിത്രവു റിലീസ് ചെയ്യുക. അതേസമയം സിനിമ തിരക്കുകള്‍ക്ക് ചെറിയ ഇടവേള നല്‍കി കൊണ്ട് ഹണിമൂണ്‍ ആഘോഷിക്കുകയാണ് നയന്‍താര. മടങ്ങി എത്തിയാല്‍ ഉടന്‍ തന്നെ സിനിമയില്‍ സജീവമാകും. ജൂണ്‍ 9ന് ആയിരുന്നു നയന്‍താര വിഘ്‌നേഷ് ശിവന്‍ വിവാഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 minute ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (25 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (56 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends