Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രേക്ഷക പിന്തുണയെ പറ്റി പറയാന്‍ ഞാന്‍ ആരുമല്ല! പക്ഷെ ധന്യ പുറത്ത് പോവണന്ന് ഉറപ്പിച്ച് ബ്ലെസ്ലി! ആകാംഷയോടെ കാത്തിരിപ്പിൽ താരങ്ങള്‍...

01 JULY 2022 09:37 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വിജയി കണ്ടെത്താന്‍ ഇനി ബാക്കിയുള്ളത് വെറും രണ്ട് ദിവസങ്ങള്‍ മാത്രമാണ്. ആരായിരിക്കും ഈ സീസണിലെ വിജയി എന്നറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് താരങ്ങള്‍. അവസാന ഘട്ടത്തിലേക്ക് എത്താനായി ഇപ്പോള്‍ ആറു പേരാണ് ബിഗ് ബോസ് വീട്ടിലുള്ളത്. ബിഗ് ബോസ് ഫിനാലെ അടുത്തെത്തി നില്‍ക്കെ താരങ്ങള്‍ക്ക് മുന്നില്‍ ഒരു സുവര്‍ണാവസരം നല്‍കിയിരുന്നു. ഫിനാലെയിലെത്തുന്നതിന് മുമ്പ് വിന്നറാകാനുള്ള അവസരം നഷ്ടപ്പെടുത്താനും പകരം പത്ത് ലക്ഷം രൂപ വരെ സ്വന്തമാക്കാനുമുള്ള അവസരമാണ് കഴിഞ്ഞ ദിവസം താരങ്ങള്‍ക്ക് നല്‍കിയത്. എന്നാൽ അതാരും തന്നെ അംഗീകരിച്ചില്ല. ഇതിനിടെ മോണിങ് ടാസ്‌കില്‍ ധന്യ പുറത്തേക്ക് പോവണമെന്നുള്ള ആഗ്രഹമാണ് ബ്ലെസ്ലി മുന്നോട്ട് വെച്ചിരിക്കുന്നത്. പുതിയ പുതിയ ബോധത്തിലും മത്സരത്തിലും ഇത്തവണത്തെ ന്യൂ നോര്‍മല്‍ ഉടലെടുക്കണം എന്നതാണ് ഈ സീസണ്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ആവശ്യമാണ്. ഇവിടെ നടക്കുന്ന മിഡ് വീക്ക് എവിക്ഷനില്‍ ഞാന്‍ തിരഞ്ഞെടുക്കുന്നത് ധന്യ മേരി വര്‍ഗീസിനെയാണെന്നാണ് ബ്ലെസ്ലി പറയുന്നത്. ഒരു വിഷയം ധന്യ ചേച്ചിയും ലക്ഷ്മി ചേച്ചിയും സംസാരിക്കുകയും അതില്‍ ദില്‍ഷ അടക്കമുള്ളവര്‍ ഇടപെടുകയും ചെയ്തിട്ടുണ്ട്. എല്ലാവരും ഇടപെടുകയും പുറത്ത് സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ധന്യ ചേച്ചി മാത്രം ധൈര്യസമേതം ഒന്നും പറഞ്ഞിട്ടില്ല. ഇവിടെ ബാക്കിയുള്ളവരെ താരതമ്യം ചെയ്ത് നോക്കുകയാണെങ്കില്‍ ധന്യ ചേച്ചിയ്ക്കാണ് ധൈര്യമില്ലായ്മ ഉള്ളത്. പ്രേക്ഷക പിന്തുണയെ പറ്റി പറയാന്‍ ഞാന്‍ ആരുമല്ലെന്നും എങ്കിലും ധന്യ പോവണമെന്നാണ്' ബ്ലെസ്ലി ഉറപ്പിച്ച് പറയുന്നത്.

ഈ വിഷയത്തില്‍ പ്രതികരണവുമായി ആരാധകരും എത്തിയിരുന്നു. ഇത്തവണത്തെ സീസണില്‍ ആരു വിജയിക്കും എന്നു പറയാന്‍ കഴിയാത്ത സാഹചര്യം ആണ് നിലവില്‍. ആര് വിജയിക്കണമെന്ന് നിശ്ചയിക്കുന്നത് പ്രേഷകരാണ്. പ്രേഷകര്‍ എന്നു പറയുമ്പോള്‍ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ഡീഗ്രേഡ് ചെയ്ത് നടക്കുന്ന ഫേക്ക് ഐഡികള്‍ മാത്രമല്ല. ബിഗ് ബോസ് ഗെയിമിനെയും ഓരോ ഗെയിമറെയും നിഷ്പക്ഷമായി വിലയിരുത്താന്‍ കഴിവുള്ള പ്രേഷകര്‍ പുറത്തുണ്ട്. അവരിലാണ് ധന്യയെ സപ്പോര്‍ട്ട് ചെയ്യുമെന്ന ഞങ്ങളുടെ പ്രതീക്ഷയുള്ളതെന്ന് ആരാധകരും പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 minute ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (25 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (56 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends