Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവള്‍ക്ക് ഒരു ലക്ഷ്യമുണ്ട്, അതിയായ ആഗ്രഹം ഉണ്ട്.. അതിനുവേണ്ടിത്തന്നെയാണ് ഇത്രയും സഹിച്ചും കഷ്ടപ്പെട്ടും പ്രയത്‌നിച്ചും അവിടെ നിന്നത്! ധന്യ നില്‍ക്കുന്നത് ആരോ പേടിക്കുന്നു.. വോട്ട് ഇല്ലാതാക്കാനുള്ള തരംതാണ പരിപാടികളാണ് നടക്കുന്നത്! കുറേ വ്യാജ തലക്കെട്ടുകളുമായി രാവിലെ ഇറങ്ങിക്കോളും! തുറന്നടിച്ച് ജോണ്‍

01 JULY 2022 10:25 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുകയാണ്. ഷോ യില്‍ എന്തായിരിക്കും നടക്കാന്‍ പോവുക എന്നതിനെ പറ്റി ആരാധകരും ആകാംഷയിലാണ്. ഈ സീസണിലെ കരുത്തരായ ഫൈനലിസ്റ്റുകളില്‍ ഒരാളാണ് ധന്യ. തുടക്കത്തില്‍ സേഫ് ഗെയിം കളിക്കുന്നു, ഉടനെ പുറത്താകുമെന്ന് പലരും പ്രവചിച്ചപ്പോഴും ധന്യ ശക്തമായ മത്സരം പുറത്തെടുത്ത് ഫിനാലെയുടെ തൊട്ടടുത്ത് വരെ എത്തി നില്‍ക്കുകയാണ്. അകത്ത് ധന്യ ശക്തമായ പ്രകടനം കാഴ്ചവെക്കുമ്പോള്‍ പുറത്ത് കട്ട പിന്തുണയുമായി ഭര്‍ത്താവ് ജോണുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ധന്യയ്ക്ക് വേണ്ടി രംഗത്തെത്താറുണ്ട് ജോണ്‍. ഇപ്പോഴിതാ ജോണ്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

ജോണിന്റെ കുറിപ്പ് ഇങ്ങനെ..

ഒരു സ്‌ട്രോങ് പ്ലെയര്‍ തന്നെയാണ് ധന്യ എന്നു നിന്റെയൊക്കെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ തലക്കെട്ടു കണ്ടാല്‍ മനസിലാകും. ധന്യ അവിടെ നില്‍ക്കുന്നതില്‍ ആരൊക്കെയോ പേടിക്കുന്നുണ്ടെന്നും മനസിലായി. ധന്യക്കുള്ള വോട്ടിംഗിനെ ബാധിക്കാന്‍ വേണ്ടിയുള്ള ഒരു തരംതാണ പരിപാടിയാണ് നീ ചെയ്തതു. ഗ്രാന്റ് ഫിനാലെ കഴിഞ്ഞു ജൂലൈ നാലിന് ധന്യ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ പുതിയൊരു ഫോട്ടോ എടുത്തിട്ട് നിനക്കു അയച്ചു തരാം. എന്തായാലും പ്രോമോ യില്‍ കണ്ട 10 ലക്ഷത്തിനേക്കാള്‍ 100 ദിവസം അവിടെ പൂര്‍ത്തിയാക്കാന്‍ തന്നെയായിരിക്കും ധന്യ തീരുമാനിച്ചുണ്ടാവുക. കാരണം അവള്‍ക്കു ഒരു ലക്ഷ്യമുണ്ട്, അതിയായ ആഗ്രഹം ഉണ്ട്. അതിനുവേണ്ടിത്തന്നെയാണ് ഇത്രയും സഹിച്ചും കഷ്ടപ്പെട്ടും പ്രയത്‌നിച്ചും അവിടെ നിന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടമാണേല്‍ ധന്യ അവിടെ നില്‍ക്കുകയും ചെയ്യും, ഗ്രാന്റ് ഫിനാലെയില്‍ പോകും കപ്പും അടിച്ചെന്നിരിക്കും.

ഇനി വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ തന്നെ അന്തസായി മാന്യമായി ഗെയിം കളിച്ചു ബിഗ് ബോസ് പോലൊരു ഷോയില്‍ ഇത്രയും ദിവസം നില്‍ക്കാന്‍ നിന്നെപോലുള്ള ഊള യൂട്യൂബ് ചാനല്‍സിനെയൊന്നും കൂട്ടുപിടിക്കാതെയും സാധിക്കും എന്നു ധന്യ തെളിയിച്ചിട്ടുണ്ട്. ഷോ തുടങ്ങിയപ്പോള്‍ മുതല്‍ നീയൊക്കെ ധന്യയെപ്പോലെ ഒരു നല്ല പ്ലെയറിനെ അവഗണിച്ചിട്ടേയുള്ളു. ഒരു പരാതിയും ഇല്ല, ഇപ്പോള്‍ ഇങ്ങനെയും കുറേ വ്യാജ തലക്കെട്ടുകളുമായി രാവിലെ ഇറങ്ങിക്കോളും. വേറേ ആരെയെങ്കിലും മാര്‍ക്കറ്റ് ചെയ്യാനാണേല്‍ അവരുടെ ഫോട്ടോ വച്ച് തള്ളി മറിക്കു. അല്ലാതെ ധന്യയെപ്പറ്റിയുള്ള വാര്‍ത്തയെന്ന രീതിയില്‍ വീഡിയോയുടെ അവസാനം ഓരോ വാചകങ്ങള്‍ കൂട്ടിച്ചര്‍ക്കാതെ എന്നു പറഞ്ഞാണ് ജോണ്‍ കുറിപ്പ് നിര്‍ത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 minute ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (25 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (56 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends