Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

48-ാമത്തെ വയസിൽ നടന്‍ ഷാരൂഖ് ഖാന് സരോഗസിയിലൂടെ മൂന്നാമത്തെ കുഞ്ഞ്! പക്ഷെ കുഞ്ഞിന്റെ യഥാര്‍ഥ അമ്മയാര്? എന്ന ചോദ്യങ്ങൾ ഉയർന്നു.. സിനിമാ താരത്തിന്റെ മകനാണെന്ന് കരുതി എന്തും വിളിച്ച് പറയാമെന്ന് കരുതരുത്.. മാസം തികയാതെ ആശുപത്രിയില്‍ കഴിയുന്നത് തന്റെ മകനാണ്.. തന്റെ പ്രൊഫഷണല്‍ ജീവിതത്തിലേക്ക് കുഞ്ഞിനെ കൂടി വലിച്ചിടരുതെന്ന് കടുത്ത ഭാഷയില്‍ ഷാരൂഖ് പൊട്ടിത്തെറിച്ചു.. ബോളിവുഡ് ഏറ്റെടുത്ത ആ സംഭവം ഇങ്ങനെ...

01 JULY 2022 11:12 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍- ബോളിവുഡ് സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാന്‍. നിരവധി പ്രത്യേകതയോടെയാണ് ചിത്രം എത്താന്‍ പോകുന്നത്. നാല് വര്‍ഷത്തിന് ശേഷമാണ് ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനിന്‍ പ്രത്യക്ഷപ്പെടുന്ന സവിശേഷത ഉള്ളതുകൊണ്ട് തന്നെ ആരാധകർ വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഷാരൂഖാനെ സംബന്ധിച്ച് ഇളയമകന്‍ അബ്രാമിന്റെ ജനനവുമായി ബന്ധപ്പെട്ട് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അന്നൊക്കെ താരം ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. 48-ാമത്തെ വയസിലാണ് നടന്‍ ഷാരൂഖ് ഖാന് സരോഗസിയിലൂടെ മൂന്നാമതും ഒരു കുഞ്ഞ് ജനിക്കുന്നത്. മൂത്തമക്കള്‍ ടീനേജുകാര്‍ ആണെങ്കിലും അതിന് ശേഷമെത്തിയെ അബ്രാമിനെ പറ്റിയാണ് കൂടുതലും വാര്‍ത്തകള്‍ വന്നത്. ഷാരൂഖ് ഖാന്റെ മൂന്നാമത്തെ കുഞ്ഞിന്റെ യഥാര്‍ഥ അമ്മ ആരാണെന്ന തലക്കെട്ടോടെ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനൊപ്പം അബ്രാമിനെ ഗര്‍ഭം ധരിച്ചിരിക്കേ ലിംഗ നിര്‍ണയം നടത്തിയെന്ന ആരോപണവും ഉയര്‍ന്നു. അബ്രാം ജനിച്ചത് പ്രിമെച്വര്‍ ബേബിയായിട്ടാണ്. ഇതോടെ അതിനെ ചുറ്റി പറ്റിയും വാര്‍ത്തകള്‍ വന്നു. ഇതെല്ലാം ഷാരുഖിനെ അസ്വസ്ഥനാക്കിയിരുന്നു. പലപ്പോഴും തന്റെ പ്രൊഫഷണല്‍ ജീവിതത്തിലേക്ക് കുഞ്ഞിനെ കൂടി വലിച്ചിടരുതെന്ന് കടുത്ത ഭാഷയില്‍ ഷാരൂഖിന് പ്രതികരിക്കേണ്ടതായിട്ടും വന്നിരുന്നു.

സിനിമാ താരത്തിന്റെ മകനാണെന്ന് കരുതി എന്തും വിളിച്ച് പറയാമെന്ന് കരുതരുത്. മാസം തികയാതെ ആശുപത്രിയില്‍ കഴിയുന്നത് തന്റെ മകനാണ്. എന്ന് കരുതി രാജ്യത്ത് നിരോധിച്ച ലിംഗ നിര്‍ണയം നടത്തിയെന്ന ആരോപണം ശരിയല്ലെന്നും ഷാരൂഖ് പറഞ്ഞു. ഇടക്കാലത്ത് ഷാരുഖിന്റെ മൂത്തമകന്‍ ആര്യന്‍ ഖാന്റെ മകനാണ് അബ്രാം എന്ന തരത്തിലും വ്യാഖ്യാനിക്കപ്പെട്ടു. അവിടെയും രൂക്ഷ വിമര്‍ശനമാണ് താരകുടുംബം നടത്തിയത്. എന്നാല്‍ പിതാവിനൊപ്പം ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ കുഞ്ഞ് അബ്രാമിന് വലിയ പിന്തുണയാണ് ലഭിച്ചത്. നുണക്കുഴി കവിളുള്ള രാജകുമാരനാണ് അബ്രാം. മൂത്തമക്കളെക്കാളും അബ്രാമിനാണ് താരപദവി കൂടുതലായി ലഭിച്ചതെന്ന് പറയാം. ജന്മദിനത്തിനും മറ്റ് ആഘോഷ ദിവസങ്ങളിലും ആരാധകരുടെ മുന്നിലെത്തുമ്പോള്‍ ഷാരുഖിനൊപ്പം അബ്രാമും ഉണ്ടാവും. മകനെ കൈയ്യിലെടുത്ത് പിടിച്ചാണ് താരം ആരാധകരെ അഭിസംബോധന ചെയ്യാറുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 minute ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (25 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (56 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends