Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ ഇവിടെ അവന്റെ കപ്പെറിഞ്ഞ് പൊട്ടിച്ചതിന് പിന്നിലൊരു കാരണമുണ്ട്.. അത് പക്ഷെ എനിക്ക് ഇവിടെ വച്ച് പറയാനാകില്ല.. വേണമെങ്കില്‍ പുറത്തിറങ്ങിയ ശേഷം പറയാമെന്ന് ദിൽഷയോട് റിയാസ്.. റോബിന്‍ പോയ ശേഷം നിനക്ക് ഇവിടെ നിന്നും എന്തെങ്കിലും ക്ലൂ കിട്ടിയിരുന്നുവോ? പതിഞ്ഞ സ്വരത്തില്‍ ദില്‍ഷയോട് മനസ് തുറന്ന് റിയാസ്

01 JULY 2022 11:56 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുകയാണ്. ഷോ യില്‍ എന്തായിരിക്കും നടക്കാന്‍ പോവുക എന്നതിനെ പറ്റി ആരാധകരും ആകാംഷയിലാണ്. കഴിഞ്ഞ മൂന്ന് സീസണുകളേയും അപേക്ഷിച്ച് ടാഗ് ലൈന്‍ സൂചിപ്പിക്കുന്നത് പോലെ കളര്‍ഫുള്ളായൊരു സീസണായിരുന്നു ഇത്തവണ അരങ്ങേറിയത്. ശക്തമായ പോരാട്ടങ്ങള്‍ക്കൊപ്പം തന്നെ അടിയും വഴക്കുമൊക്കെ പതിവായി മാറുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. അങ്ങനെ ഈ സീസണിനെക്കുറിച്ച് പറയുമ്പോള്‍ മറക്കാന്‍ പറ്റില്ലാത്ത രണ്ട് പേരുകളാണ് റോബിനും ജാസ്മിനും. റിയാസിനെ കയ്യേറ്റം ചെയ്തിതനായിരുന്നു റോബിനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയത്. അതേസമയം റോബിനെ തിരികെ കൊണ്ടു വരാന്‍ ശ്രമിക്കുന്നതായി ആരോപിച്ചായിരുന്നു ജാസ്മിന്‍ ഷോയില്‍ നിന്നും സ്വയം പിന്മാറിയത്. ഇത് വലിയ ചര്‍ച്ചകള്‍ക്കും പൊട്ടിത്തെറികള്‍ക്കും വഴിയൊരുക്കുകയും ചെയ്തിരുന്നു. റോബിനും ജാസ്മിനും പോയ ശേഷം ആ സ്ഥാനത്തേക്ക് കടന്നു വന്നവരാണ് റിയാസും ദില്‍ഷയും.

എന്നാല്‍ റോബിനേയും ജാസ്മിനേയും പോലെ അടി മാത്രമായി അവസാനിച്ചില്ല ഇരുവരും. റിയാസും ദില്‍ഷയും തമ്മിലുള്ള പിണക്കമൊക്കെ മാറി. ഇപ്പോള്‍ ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇതിനിടെ ഇന്നിതാ റോബിനെക്കുറിച്ചുള്ള ഇരുവരുടേയും സംസാരം ശ്രദ്ധ നേടുകയാണ്. അവന്‍ കൂടെ കാരണമാണ് ജാസ്മിന്‍ പോയി എന്നത് എനിക്ക് അവനോട് ദേഷ്യം കൂടാനുള്ള കാരണമാണ്. പക്ഷെ ഞാന്‍ ഇവിടെ അവന്റെ കപ്പെറിഞ്ഞ് പൊട്ടിച്ചതിന് പിന്നിലൊരു കാരണമുണ്ട്. അത് പക്ഷെ എനിക്ക് ഇവിടെ വച്ച് പറയാനാകില്ല. ഞാന്‍ വേണമെങ്കില്‍ പുറത്തിറങ്ങിയ ശേഷം പറയാമെന്നായിരുന്നു റിയാസ് പറഞ്ഞത്. ആ മതിയെന്നായി ദില്‍ഷ. റോബിന്‍ പോയ ശേഷം നിനക്ക് ഇവിടെ നിന്നും എന്തെങ്കിലും ക്ലൂ കിട്ടിയിരുന്നുവോ? എന്ന് റിയാസ് ചോദിച്ചപ്പോള്‍ ഇല്ല.

എനിക്കങ്ങനെ ഒരു ക്ലൂവും കിട്ടാറില്ലെന്നുമായിരുന്നു ദില്‍ഷയുടെ മറുപടി. എത്ര പതുക്കെ പറഞ്ഞാലും കേള്‍ക്കും. റോണ്‍സനുമായുള്ള വീഡിയോ കാണിച്ചപ്പോഴാണ് മനസിലായത്. തട്ടുമ്പോഴുള്ള ഒച്ച വരെ മൈക്കിൽ കിട്ടുമെന്ന് പറഞ്ഞ് റിയാസ് ക്യാമറയില്‍ നോക്കുന്നുണ്ട്. പിന്നാലെ റിയാസ് പതിഞ്ഞ സ്വരത്തില്‍ ദില്‍ഷയോട് മനസ് തുറക്കുകയായിരുന്നു. ഈ വീടില്‍ ഒരിടമുണ്ട്. റോബിന്‍ അവിടെയായിരുന്നു റോബിന്‍ കഴിഞ്ഞിരുന്നത്. ഞാന്‍ സംസാരം കേട്ടിരുന്നു. റോബിന്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നുവെന്നും റിയാസ് പറഞ്ഞു. എന്നാല്‍ ഒന്നും മനസിലായില്ല. ഞാന്‍ ചിലപ്പോള്‍ ട്യൂബ് ലൈറ്റാണെന്നായിരുന്നു ദില്‍ഷയുടെ പ്രതികരണം. റിയാസ് സംസാരിക്കാന്‍ വീണ്ടും ശ്രമിക്കുന്നുണ്ടെങ്കിലും പറയുന്നത് ദില്‍ഷയ്ക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. നമുക്കിത് പുറത്തിറങ്ങിയ ശേഷം പറയാം എന്ന് പറഞ്ഞ് ഇരുവരും എഴുന്നേറ്റ് പോവുകയായിരുന്നു. എന്തായാലും മണിക്കൂറുകൾ മാത്രമാണുള്ളത്. എന്ത് സംഭവിക്കാമെന്ന കാത്തിരിപ്പിലാണ് ആരാധകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (17 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (41 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends