Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെമ്മറി കാർഡിന്റെ എഫ് എഫ് എസ് എല്‍ പരിശോധന വളരെ പ്രധാനപ്പെട്ടതാണെന്ന കാര്യത്തില്‍ യാതൊരുവിധ സംശയമില്ല! ഡിജിറ്റലായിട്ടുള്ള കാര്യങ്ങളില്‍ എന്താണ് സംഭവിച്ചിട്ടുള്ളതെന്ന് അറിഞ്ഞാല്‍ മാത്രമേ ബാക്കിയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളു.. സൈബർ വിദഗ്ധനായ സംഗമേശ്വരന്‍ പറയുന്നത് ഞെട്ടിക്കുന്നത്

01 JULY 2022 01:11 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതിയിൽ ദിലീപ് മലക്കം മറിഞ്ഞ ഒരു നിമിഷമായിരുന്നു നമുക് കാണാനായത്. മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോധനയ്ക്ക് അയക്കേണ്ടതില്ലെന്നായിരുന്നു ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യം അനാവശ്യമാണെന്നാണ് ദിലീപ് ഹൈക്കോടതിയിൽ പറഞ്ഞത്. എന്നാലിപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ എഫ് എഫ് എസ് എല്‍ പരിശോധന വളരെ പ്രധാനപ്പെട്ടതാണെന്ന കാര്യത്തില്‍ യാതൊരുവിധ സംശയത്തിന്റേയും ആവശ്യമില്ലെന്നാണ് സൈബർ വിദഗ്ധനായ സംഗമേശ്വരന്‍ പറയുന്നത്.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവില്‍ മാറ്റം വന്നിട്ടുണ്ടോ എന്നുള്ളത് മാത്രമാണ് പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കുകയുള്ളു. ആര് മാറ്റി, എന്തിന് മാറ്റി എന്നുള്ളത് പിന്നീടുള്ള അന്വേഷണത്തിലൂടെ വ്യക്തമാവേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഡിജിറ്റലായിട്ടുള്ള കാര്യങ്ങളില്‍ എന്താണ് സംഭവിച്ചിട്ടുള്ളതെന്ന് അറിഞ്ഞാല്‍ മാത്രമേ ബാക്കിയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളു. ഫോർവേഡിങ്ങ് നോട്ട് പിന്നീട് മാറ്റം വരുത്തിയിട്ടുണ്ടോ എന്നുള്ളത് എനിക്ക് അറിയില്ലെങ്കിലും അതിന്റെ ഒരു കോപ്പി കുറച്ച് കാലം മുമ്പ് കണ്ടിരുന്നു. അന്നത്തെ നോട്ട് പ്രകാരം ചോദിച്ചത് ഫയല്‍ പ്രോപ്പർട്ടി മാത്രമാണ്. അത് മാത്രം ചോദിക്കുന്നത് ശരിയുള്ള കാര്യമല്ലെന്നും സംഗമേശ്വരന്‍ വ്യക്തമാക്കുന്നു. ഫയല്‍ പ്രോപ്പർട്ടീസില്‍ കൃത്രിമത്വം നടത്താന്‍ സാധിക്കും. അതായത് ഫയല്‍ പ്രോപ്പർട്ടീസില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ അത് കണ്ട് പിടിക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരോ ഫയലിന്റെ ഹാഷ്, വോളിയത്തിന്റെ ഹാഷ്, ഡിസ്ക് സിഗ്നേച്ചർ തുടങ്ങിയ കുറേ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അത് അവർക്ക് മനസ്സിലക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകോത്തര നിലവാരമുള്ള ഒരു സ്ഥാപനമാണ് എഫ് എസ് എല്‍. എന്തൊക്കെ ചെയ്യണം, എങ്ങനെ ചെയ്യണം എന്നുള്ളത് അവർക്ക് അറിയാം.

പക്ഷെ അവരോട് ചോദിക്കേണ്ടി വരും എന്നാണ് സ്ഥാപനത്തില്‍ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. അതായത് അവരോട് ചോദിക്കേണ്ട വഴിയില്‍ ചോദിക്കണമെന്നും സൈബർ വിദഗ്ധന്‍ വ്യക്തമാക്കുന്നു. മെമ്മറി കാർഡിന്റെ സീരിയില്‍ നമ്പർ അത് കണ്ടെത്തിയ സമയത്തോ പിന്നീടോ രേഖപ്പെടുത്തിയില്ലായെങ്കില്‍ ചോദിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവർ തീർച്ചയായും ഇതേ കുറിച്ച് ചോദിക്കേണ്ടതാണ്. എന്തുകൊണ്ട് അവർ ചോദിച്ചില്ല എന്നുള്ളത് സംശയം ജനിപ്പിക്കുന്ന കാര്യമാണ് . ഒർജിനല്‍ സീരിയില്‍ നമ്പർ ഇല്ലാതെ മെമ്മറി കാർഡ് മാറിയിട്ടുണ്ടോ ഇല്ലയോ എന്ന് പോലും പറയാന്‍ സാധിക്കില്ല. മെമ്മറി കാർഡിന്റെ സീരിയില്‍ നമ്പറാണ് അത് തിരിച്ചറിയാന്‍ സഹായിക്കുന്ന ഘടകം. അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടോ ഇല്ലയോ എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. ഒർജിനല്‍ മെമ്മറി കാർഡില്‍ നിന്നും ദൃശ്യങ്ങള്‍ മാറ്റുന്നത് കൊണ്ട് എന്താണ് ഗുണം എന്നുകൂടി അന്വേഷ്വിക്കണം. ഒന്നുകില്‍ ഒർജിനല്‍ ഫയല്‍ മാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാകാം, ഉറപ്പിച്ച് പറയാന്‍ നമുക്ക് കഴിയില്ല. അതല്ലെങ്കില്‍ ഒർജിനല്‍ മെമ്മറി കാർഡിലുണ്ടായിരുന്ന ബാക്കി ദൃശ്യങ്ങള്‍ മാറ്റണെന്ന ഉദ്ദേശത്തോട് കൂടി വേറെ മെമ്മറി ഈ എട്ട് ദൃശ്യങ്ങള്‍ മാത്രം കോപ്പി ചെയ്തുകൊണ്ടുപോയി അവിടെ വെച്ചിരിക്കുന്നതെന്നൊന്നും നമുക്ക് അറിയില്ലാലോ. ഒർജിനല്‍ മെമ്മറി കാർഡിന്റെ സീരിയല്‍ നമ്പർ കിട്ടിയാല്‍ മാത്രമേ ഇക്കാര്യങ്ങള്‍ നമുക്ക് പറയാന്‍ സാധിക്കുകയുള്ളു. ആഴ്ചകള്‍ പലത് കഴിഞ്ഞിട്ടും അത് ഇതുവരെ പുറത്ത് വരാത്ത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. അത് ഒരു പ്രഹേളികയായി തന്നെ അവസാനിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (18 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (42 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends