Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്... മൂന്നു പരിപാടികൾ നടക്കുന്ന കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര റോഡ്ഷോയാക്കി മാറ്റും.... കാൽ ലക്ഷത്തോളം പാർട്ടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും... പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ​ഗതാ​ഗതക്രമീകരണം ഏർപ്പെടുത്തി


  ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻ വാസുവിൻറെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ.... പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്നും അപ്പീലിൽ.... ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക


ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ രാഹുലിന്റെ ഫോണിലുണ്ടെന്നും പരാതിക്കാരി; പത്തോളം പീഡനക്കേസുകൾ: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം കോടതിയിൽ...


അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...


ശബരിമല സ്വർണ്ണക്കൊള്ള ..എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി..ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല..

നടി ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസം തന്നെ ഞാന്‍ അവളെ പോയി കണ്ടിരുന്നു... ഞാന്‍ വളരെയധികം കെയര്‍ ചെയ്യുന്നൊരു കുട്ടിയാണ്.. എനിക്ക് വിഷമം തോന്നി.. പിറ്റേ ദിവസം രമ്യാ നമ്പീശന്റെ ഫ്‌ളാറ്റില്‍ പോയി, മോളേ എന്ത് വന്നാലും നിങ്ങളുടെ കൂടെ ഞാനുണ്ടാവുമെന്ന് പറഞ്ഞു.. പക്ഷെ! ദിലീപ് വിഷയത്തില്‍ ആദ്യമായി ഞെട്ടിച്ച് മേജര്‍ രവി

01 JULY 2022 03:55 PM IST
മലയാളി വാര്‍ത്ത

നിർണായകമായ പല വെളിപ്പെടുത്തലും പലരും ദിലീപ് വിഷയത്തിൽ നടത്തിയിരുന്നു. ഇപ്പോഴും നടത്തികൊണ്ടേയിരിക്കുന്നു. ചുരുക്കം പറഞ്ഞത്‌ അത്തരമൊരു വെളിപ്പെടുത്തൽ തന്നെയായിരുന്നു നടിയെ ആക്രമിച്ച കേസ് രണ്ടാമതൊരു വഴിത്തിരിവിലേക്കെത്തിയത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വരവോടുകൂടിയായിരുന്നു കേസിൽ പല ട്വിസ്റ്റുകളും പുറത്ത് വന്നത്. ഇപ്പോഴിതാ ദിലീപ്-വിജയ് ബാബു വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തുകയാണ് സംവിധായകന്‍ മേജര്‍ രവി. സമൂഹത്തിനകത്ത് തെറ്റ് ചെയ്തു എന്ന് പലരും പലരെയും പറ്റി പറയും. എനിക്കെതിരെയും അതുണ്ടായിരുന്നു. അഗ്നിപഥുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളായിരുന്നു ഇവര്‍ ഉപയോഗിച്ചു. മോദിക്കെതിരെ മേജര്‍ രവി എന്നൊക്കെയായിരുന്നു പലതിലും വന്നത്. കൈക്കൂലി വാങ്ങിച്ച് പട്ടാളത്തില്‍ ചേര്‍ത്തു മേജര്‍ രവി എന്നും ടൈറ്റില്‍ വന്നു. യഥാര്‍ത്ഥത്തില്‍ ആരാണ് അത് ചെയ്തതെന്നും എനിക്ക് മനസ്സിലായി. എന്റെ സ്ഥാപനത്തിലുണ്ടായിരുന്ന ഒരാളാണ് കൈക്കൂലി വാങ്ങി ജോലി വാങ്ങി കൊടുക്കാന്‍ തയ്യാറായത്. ഇവന്‍ കരുനാഗപ്പള്ളിക്കാരനാണെന്നും മേജര്‍ രവി പറഞ്ഞു.

തന്റെ പേരില്‍ തട്ടിപ്പ് നടത്തിയവനെ എന്നോ സ്ഥാപനത്തില്‍ നിന്ന് പുറത്തായതാണ്. എന്നാല്‍ എന്റെ പേരും സ്ഥാപനവും ഉപയോഗിച്ച് അവന്‍ വീണ്ടും തട്ടിപ്പ് തുടങ്ങി. പോലീസിനെ ഇക്കാര്യം അറിയിച്ചതാണ്. ഇത് ഞാന്‍ ആ അഭിമുഖത്തില്‍ പറഞ്ഞതാണ്. എന്നാല്‍ ആ തലക്കെട്ട് അവര്‍ ആ രീതിയിലാണ് ഇട്ടത്. അത് ഞാന്‍ തട്ടിപ്പ് നടത്തി എന്ന രീതിയിലാണെന്നും മേജര്‍ രവി പറഞ്ഞു. ഇത് തന്നെയാണ് വിജയ് ബാബുവിന്റെയും ദിലീപിന്റെയും കേസുകളിലുള്ളത്. ഈ രണ്ട് കേസുകള്‍ക്കും രണ്ട് വശങ്ങളുണ്ടെന്ന് മേജര്‍ പറയുന്നു. ദിലീപ് കേസിന്റെ കാര്യം പറയാം. നടി ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസം തന്നെ ഞാന്‍ അവളെ പോയി കണ്ടിരുന്നു. ഞാന്‍ വളരെയധികം കെയര്‍ ചെയ്യുന്നൊരു കുട്ടിയാണ്. എനിക്ക് വിഷമം തോന്നി. പിറ്റേ ദിവസം രമ്യാ നമ്പീശന്റെ ഫ്‌ളാറ്റില്‍ പോയി, ഞാന്‍ പറഞ്ഞു. മോളേ എന്ത് വന്നാലും നിങ്ങളുടെ കൂടെ ഞാനുണ്ടാവുമെന്ന് പറഞ്ഞു. ഒന്നുമില്ലെങ്കിലും അതൊരു പെണ്‍കുട്ടിയാണ്. ഇത്തരത്തിലുള്ളൊരു സെന്റിമെന്റ്‌സ് എനിക്ക് അവിടെയുണ്ട്. എന്നാല്‍ പിന്നീട് ഈ കേസില്‍ ഞാന്‍ കേള്‍ക്കുന്നത് പല പല വേര്‍ഷനുകളാണ്. സത്യം മനസ്സിലാവുന്നില്ല. സ്വപ്‌ന സുരേഷിന്റെയും സരിത നായരുടെയും വേര്‍ഷന്‍ പോലെയാണ്. അതുകൊണ്ട് തന്നെ ഞാന്‍ ഇപ്പോള്‍ പത്രങ്ങള്‍ വായിക്കാറില്ല. മുഴുവന്‍ നെഗറ്റിവിറ്റിയാണ് അതില്‍.

വളരെ മോശം നിലവാരത്തിലാണ് മീഡിയ ഉള്ളത്. പത്രങ്ങളുടെ ഫ്രണ്ട് പേജില്‍ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ തന്നെ നെഗറ്റീവായിട്ടുള്ള കാര്യങ്ങളാണ്. കൊലപാതകങ്ങള്‍ പോലെയുള്ളവയാണ് ഉള്ളത്. രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒന്നും അതില്‍ ഇല്ല. നിങ്ങള്‍ വിജയ് ബാബു-ദിലീപ് വിഷയത്തില്‍ ഞാന്‍ അഭിപ്രായങ്ങള്‍ പറയാറില്ലെന്നും മേജര്‍ രവി പറഞ്ഞു. ഇവരുടെ വിഷയത്തില്‍ വിധിയൊന്നും വന്നിട്ടില്ല. നമ്മള്‍ ഇങ്ങനെ ഡിബേറ്റ് ചെയ്യുന്നു. ഉദ്യോഗസ്ഥനെ മാറ്റുന്നു, സര്‍ക്കാര്‍ കൂടെയുണ്ടെന്ന് പറയുന്നു, പിന്നീട് കൂടെയില്ലെന്നും പറയുന്നു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ കണ്‍ഫ്യൂഷന്‍ തോന്നുന്നു. എനിക്ക് ഇതിലും എത്രയോ നല്ല കാര്യങ്ങള്‍ എനിക്ക് ചെയ്യാനുണ്ട്. എന്തിനാണ് ഞാന്‍ ഇതിലൊക്കെ സംസാരിക്കാന്‍ നില്‍ക്കുന്നത്. സാധാരണക്കാരെ സഹായിക്കുന്നതിലാണ് ഞാന്‍ സന്തോഷം കണ്ടെത്തുന്നത്. കൊറോണ കാലത്ത് അടക്കം അതുണ്ടായിരുന്നുവെന്നും മേജര്‍ വ്യക്തമാക്കി. ഈ കേസില്‍ നമ്മളാണോ വിധി പറയുന്നത്. അതിലൊന്നും നമ്മള്‍ എന്ത് പറയാനാണ്. ഈ കോടതിയുടെ നിസ്സഹായാവസ്ഥ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അവര്‍ക്ക് ദിലീപ് കേസിലാണെങ്കില്‍ തെളിവ് വേണം. ആളൂരുമായി താനൊരു അഭിമുഖം നടത്തിയിരുന്നു. അതില്‍ മലയാളി ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യം താന്‍ ചോദിച്ചിരുന്നു. നിങ്ങള്‍ ആ ചെയ്തത് ശരിയാണോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. അല്ല എന്ന് നമ്മള്‍ അയാളെ കൊണ്ട് പറയിപ്പിക്കണം. അതിനാണ് ചോദ്യം ചെയ്യുന്നത്. നമുക്ക് സ്വന്തം അവകാശങ്ങളെ പറ്റി അറിയില്ലെന്നും മേജര്‍ രവി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂസിലൻഡിനെ 48 റൺസിന് തകർത്ത് ഇന്ത്യ...  (11 minutes ago)

ക്രിസ്മസ്- പുതുവത്സര ബംപര്‍ ടിക്കറ്റുകള്‍ക്ക് റെക്കോഡ് വില്‍പ്പന.. 50 ലക്ഷം കടന്നു...  (24 minutes ago)

പെരുമ്പളത്തിന്റെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായി  (40 minutes ago)

'നൽകിയത് 200 പവൻ, 25 ദിവസംമാത്രം കൂടെ താമസിച്ച് ഉപേക്ഷിച്ചു'; കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയത് സയനൈഡ് കഴിച്ച്.... ജീവനൊടുക്കുന്നതിന് മുൻപ് ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ച കുറിപ്പിൽ എല്ലാം വ്യ  (41 minutes ago)

സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവം... പ്രതി ഷിംജിത മുസ്തഫക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും  (1 hour ago)

കട്ടിലില്‍ കമിഴ്ന്നു കിടക്കുന്ന തരത്തില്‍ മൃതദേഹം  (1 hour ago)

തിരുവനന്തപുരം, മംഗലപുരം കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം  (1 hour ago)

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ​ഗതാ​ഗതക്രമീകരണം ഏർപ്പെടുത്തി  (2 hours ago)

പത്തനംതിട്ട തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി... കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ച് പോലീസ്  (2 hours ago)

മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ നടപ്പിൽ വരുമെന്ന് ധനകാര്യ മന്ത്രി  (2 hours ago)

എൻ വാസുവിൻറെ ജാമ്യാപേക്ഷ ഇന്ന്  (3 hours ago)

ബേബിക്ക് പാത്രം കഴുകാന്‍ മാത്രമല്ല നന്നായി പാചകം ചെയ്യാനും അറിയാം: എം എ ബേബിയെ പരിഹസിക്കുന്നവര്‍ക്ക് ശിവന്‍കുട്ടിയുടെ മറുപടി  (9 hours ago)

വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ; മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍  (9 hours ago)

കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തി: കുടുംബഗ്രൂപ്പില്‍ ആത്മഹത്യാ സന്ദേശമയച്ചു  (9 hours ago)

പ്രൊഫസര്‍ ഡോ. പി രവീന്ദ്രനെ കാലിക്കറ്റ് വിസിയായി നിയമിച്ച് ഗവര്‍ണര്‍  (10 hours ago)

Malayali Vartha Recommends