നാലുമാസത്തെ പ്രണയത്തിനുശേഷം 2019ൽ രണ്ടാം വിവാഹം! വിവാഹം കഴിച്ചതുമുതൽ മൂന്നുവർഷമായി ഞങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ട്.. മോശം സാഹചര്യത്തിൽ എന്റെ മകൾ വളർന്നുവരാൻ ഞാൻ ആഗ്രഹിക്കുന്നില്ല! മൂന്നുവർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം വേർപിരിയാൻ ഒരുങ്ങി താരദമ്പതിമാർ

നാലുമാസത്തെ പ്രണയത്തിനുശേഷം 2019ലായിരുന്നു നടി ചാരു അസോപയുടെയും രാജീവ് സെന്നന്റെയും വിവാഹം. ഇപ്പോഴിതാ മൂന്നുവർഷം മാത്രം നീണ്ട ദാമ്പത്യ ജീവിതത്തിനുശേഷം ഇരുവരും വേർപിരിയാൻ ഒരുങ്ങുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത് . വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി ചാര് തന്നെ രംഗത്തെത്തി. പിരിയാൻ ഞങ്ങൾ നിയമവഴി സ്വീകരിച്ചിട്ടുണ്ട്. ഞാനാണ് അത് തുടങ്ങിവച്ചത്. വിവാഹം കഴിച്ചതുമുതൽ മൂന്നുവർഷമായി ഞങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന് എന്നിൽ വിശ്വാസക്കുറവുണ്ട്. എനിക്ക് അതിനോട് പൊരുത്തപ്പെടാനാകില്ല. വിവാഹ മോചനം ആവശ്യപ്പെട്ട് ഞാൻ നോട്ടീസ് അയച്ചിട്ടുണ്ട്. മോശം സാഹചര്യത്തിൽ എന്റെ മകൾ വളർന്നുവരാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും ചാരു പറഞ്ഞു. പതിനെട്ടാം വയസിൽ 2016 ൽ ആയിരുന്നു ചാരുവിന്റെ ആദ്യ വിവാഹം. 2018 ൽ വിവാഹമോചിതയായി. 2019 ജൂൺ ഏഴിനാണ് രാജീവും ചാരുവും വിവാഹിതരായത്. മുൻ വിശ്വസുന്ദരി സുസ്മിത സെന്നിന്റെ സഹോദരനാണ് രാജീവ് സെൻ.
https://www.facebook.com/Malayalivartha























