Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രഷ് ഒക്കെ ഉള്ളില്‍ കൊണ്ടു നടക്കാം... പക്ഷെ ബൗണ്ടറിയെ ബഹുമാനിക്കുന്നതിലാണ് കാര്യം.. മറ്റേയാള്‍ ഏത് രീതിയില്‍ പറഞ്ഞാലും ആ ബൗണ്ടറിയെ മനസിലാക്കാന്‍ ശ്രമിക്കുക.. എന്താണ് ബൗണ്ടറിയെന്ന്.. ആ സ്‌പേസ് വെച്ച് നില്‍ക്കണം.. കാരണം ഇവിടെ നിന്നും ഇറങ്ങിയും ബ്ലെസ്ലിയ്ക്ക് പോകേണ്ടതല്ലേ.. മേലാല്‍ ഇമ്മാതിരി തെണ്ടിത്തരം കാണിക്കരുത്! ബ്ലെസ്ലിയോട് കടുപ്പിച്ച് പറഞ്ഞ് ജാസ്മിന്‍

02 JULY 2022 08:38 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 4 അങ്ങനെ അവസാന നാളുകളിലേക്ക് എത്തിയിരിക്കുകയാണ്. ഫൈനലിന് അടുത്തെത്തി നില്‍ക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് രസികനൊരു സര്‍പ്രൈസാണ് ഇന്നലെ ബിഗ് ബോസ് നല്‍കിയത്. ഇന്നലെ രാത്രി ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയ രംഗങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആദ്യം പുറത്തായ ജാനകി മുതല്‍ റോണ്‍സണ്‍ വരെ ഇതുവരെ പുറത്തായവരെയെല്ലാം തിരികെ കൊണ്ടു വന്നിരിക്കുകയാണ് ബിഗ് ബോസ്. ഇതിനിടെ ഇന്നലെ രാത്രി ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയ രംഗങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ജാസ്മിനും ബ്ലെസ്ലിയും തമ്മിലുണ്ടായ സംഭാഷണമാണ് ഇപ്പോൾ വൈറലാകുന്നത്. ദില്‍ഷയുടെ പിന്നാലെ നടക്കുന്നതില്‍ ബ്ലെസ്ലിയെ ഉപദേശിക്കുകയായിരുന്നു ജാസ്മിന്‍ ചെയ്തത്. ദില്‍ഷ നോ എന്ന് വ്യക്തമാക്കിയിട്ടും പിന്നാലെ നടക്കുന്നത് ശരയില്ലെന്ന് ജാസ്മിന്‍ ബ്ലെസ്ലിയോട് വ്യക്തമാക്കുകയായിരുന്നു.

ബ്ലെസ്ലി ജാസ്മിന്റെ വാക്കുകള്‍ കേള്‍ക്കുകയും ചെയ്യുന്നുണ്ട്. ഇത് വണ്‍ സൈഡാണ് ഫിലീംഗ് ആണെന്നാണ് എനിക്ക് തോന്നുന്നത്. നിനക്ക് എപ്പോഴെങ്കിലും തിരിച്ചുണ്ടെന്ന ഫീലിംഗ് കിട്ടിയിട്ടുണ്ടോ എന്ന് ജാസ്മിന്‍. ഇല്ലെന്ന് ബ്ലെസ്ലി. എന്റെ കൈയ്യില്‍ തെറ്റുണ്ടെന്ന് ബ്ലെസ്ലി. ഒരാള്‍ നിന്നെ നിരന്തരമായി നിരസിക്കുകയാണ്. പക്ഷെ പണ്ടത്തെ സിനിമയിലൊക്കെ കാണുന്നത് പോലെയാണ് നീ ചെയ്യുന്നത്. നിനക്കത് ന്യായീകരിക്കാനാകില്ല. നിനക്കത് അറിയുകയും ചെയ്യാമെന്ന് കരുതുന്നുവെന്നും ജാസ്മിന്‍ പറഞ്ഞു. തൊടുന്നതും തട്ടുന്നതും ശരിയല്ല. എന്റെ മനസില്‍ മറ്റൊന്നും പോയിട്ടില്ലെന്ന് ബ്ലെസ്ലി. നിന്റെ മനസിലുള്ളത് മറ്റുള്ളവര്‍ക്ക് അറിയില്ലല്ലോ എന്ന് ജാസ്മിന്‍. അവള്‍ പറയുന്നതിനെ നീ ബഹുമാനിക്കുന്നുണ്ടോ ? അവള്‍ നിന്നെ അങ്ങനെ കാണാന്‍ പറ്റില്ലെന്നും സഹോദരന്‍ ആണെന്നും പറയുന്നതിനെ നീ മനസിലാക്കുന്നുണ്ടോയെന്ന് ജാസ്മിന്‍ ചോദിച്ചു. കൂടെ ജീവിക്കണം എന്നു കരുതിയാണ് പറയുന്നതെന്നായിരുന്നു ബ്ലെസ്ലിയുടെ പ്രതികരണം. അതാണ് നിനക്ക് മനസിലാകാതെ പോകുന്നതെന്ന് പറഞ്ഞ ജാസ്മിന്‍ എന്നിട്ട് ഇപ്പോള്‍ എവിടെ എന്ന് ചോദിക്കരുത്. അവിടെയാണ് നീ മണ്ടനാകുന്നതെന്നും ജാസ്മിന്‍ പറഞ്ഞു.

ഉള്ളതൊക്കെ പോവുകയും ചെയ്തുവെന്നും ജാസ്മിന്‍ പറയുന്നുണ്ട്. പിന്നാലെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ ജാസ്മിന്‍ മേലാല്‍ ഇമ്മാതിരി തെണ്ടിത്തരം കാണിക്കരുതെന്ന് ബ്ലെസ്ലിയോട് പറഞ്ഞു. അത് പറയണമെന്നുമാണ്ടിയിരുന്നുവെന്നും ജാസ്മിന്‍ പറയുന്നുണ്ട്. ക്രഷ് ഒക്കെ ഉള്ളില്‍ കൊണ്ടു നടക്കാം. നമുക്കെല്ലാവര്‍ക്കും ക്രഷുണ്ട്. അതൊക്കെ ഓക്കെയാണ്. പക്ഷെ ബൗണ്ടറിയെ ബഹുമാനിക്കുന്നതിലാണ് കാര്യം. മറ്റേയാള്‍ ഏത് രീതിയില്‍ പറഞ്ഞാലും ആ ബൗണ്ടറിയെ മനസിലാക്കാന്‍ ശ്രമിക്കുക. എന്താണ് ബൗണ്ടറിയെന്ന്. ആ സ്‌പേസ് വെച്ച് നില്‍ക്കണം. കാരണം ഇവിടെ നിന്നും ഇറങ്ങിയും ബ്ലെസ്ലിയ്ക്ക് പോകേണ്ടതല്ലേ.

അതും മനസിലാക്കണം. ഇവിടെ എനിക്ക് പേഴ്‌സണല്‍ ഫേവറേറ്റുകളുണ്ടാകും. അതുപോലെ തന്നെയാണ് മറ്റുള്ളവര്‍ക്കും എന്ന് പറഞ്ഞ ശേഷം ജാസ്മിന്‍ അകത്തേക്ക് കയറി പോവുകയായിരുന്നു. ഇതിനിടെ റോബിനും റിയാസും തമ്മില്‍ സംസാരിക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. റിയാസിനോട് തനിക്ക് ദേഷ്യമില്ലെന്ന് വ്യക്തമാക്കിയ റോബിന്‍ റിയാസാണ് ഈ ഷോയെ ഇപ്പോള്‍ മുന്നോട്ട് കൊണ്ടു പോകുന്നതെന്നും വ്യക്തമാക്കി. അതുപോലെ തന്നെ താന്‍ കാരണം റോബിന്‍ പുറത്തായതില്‍ വിഷമമുണ്ടെന്നും എന്നാല്‍ റോബിന്‍ നല്ല വ്യക്തിയാണെന്ന് അറിയാമെന്നും റിയാസും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (17 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (41 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends