Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ ഉറപ്പ് നല്‍കിയിട്ടും പക്ഷെ പലപ്പോഴും എനിക്കത് പാലിക്കാന്‍ സാധിച്ചിട്ടില്ല.. പലപ്പോഴും എന്റെ അധികമായ ആഗ്രഹം കാരണം നിന്നെ ഞാന്‍ വേദനിപ്പിച്ചിട്ടുണ്ട്.. നിന്നെ പല പ്രശ്‌നങ്ങളിലും ഞാന്‍ കൊണ്ട് ചാടിച്ചിട്ടുണ്ട്! കരഞ്ഞുകൊണ്ട് ദില്‍ഷയുടെ കാലുപിടിച്ച് ബ്ലെസ്ലി

02 JULY 2022 09:15 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 4 അങ്ങനെ അവസാന നാളുകളിലേക്ക് എത്തിയിരിക്കുകയാണ്. നാടകീയവും സംഭവബഹുലവുമായൊരു സീസണിനൊടുവില്‍ ആരാകും വിജയി എന്നറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് താരങ്ങളും പ്രേക്ഷകരും. ഇതിനിടെ ഇന്നലെ രാത്രി ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയ രംഗങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ദില്‍ഷയോടുള്ള ബ്ലെസ്ലിയുടെ പെരുമാറ്റത്തെ റോബിനും ജാസ്മിനും വിമര്‍ശിക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷിയായി. തുടര്‍ന്ന് ബ്ലെസ്ലി ദില്‍ഷയുടെ അരികിലെത്തുകയും മാപ്പ് പറയുകയും ചെയ്യുകയായിരുന്നു. ഞാന്‍ ഇവിടെ വന്നതിന് ശേഷം നിന്നെ പ്രൊപ്പോസ് ചെയ്തിരുന്നു. പതിനാലാമത്തെ ദിവസമായിരുന്നുവെന്ന് തോന്നുന്നു. നിന്നെ മറ്റൊരു വ്യക്തിയായി കാണുമെന്നും ഞാന്‍ എന്റെ സ്ഥലത്തു തന്നെ നില്‍ക്കുമെന്നും നിനക്ക് പലപ്പോഴും ഞാന്‍ ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ പലപ്പോഴും എനിക്കത് പാലിക്കാന്‍ സാധിച്ചിട്ടില്ല. പലപ്പോഴും എന്റെ അധികമായ ആഗ്രഹം കാരണം നിന്നെ ഞാന്‍ വേദനിപ്പിച്ചിട്ടുണ്ട്. നിന്നെ പല പ്രശ്‌നങ്ങളിലും ഞാന്‍ കൊണ്ട് ചാടിച്ചിട്ടുണ്ടെന്ന് ബ്ലെസ്ലി ദില്‍ഷയോട് പറഞ്ഞു. ഞാന്‍ കാരണം നിനക്ക് പല സ്ഥലങ്ങളിലും വിഷമിക്കേണ്ടി വന്നിട്ടുണ്ട്. പല സ്ഥലങ്ങളിലും ഞാന്‍ പരിധി വിട്ട് പെരുമാറിയിട്ടുണ്ട്.

ഞാന്‍ ഒറ്റയ്ക്ക് പോക്കോണ്ടിരുന്ന വ്യക്തിയായിരുന്നു. പക്ഷെ എനിക്ക് അറിയാത്തത് കൊണ്ട് പലപ്പോഴും ബൗണ്ടറി വിട്ട് നിന്നോട് പെരുമാറിയിട്ടുണ്ട്. അതില്‍ നിന്നോട് സോറി പറയുകയാണെന്ന് പറഞ്ഞു കൊണ്ട് ബ്ലെസ്ലി ദില്‍ഷയുടെ കാല് പിടിക്കുകയായിരുന്നു. പെട്ടെന്ന് കാല് വലിച്ച ദില്‍ഷ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുതേ ബ്ലെസ്ലിയെന്നായിരുന്നു പ്രതികരിച്ചത്. ഇത് ഇവിടെ നിര്‍ത്തുവാണെന്ന് ബ്ലെസ്ലി വ്യക്തി. തന്റെ പോക്കറ്റില്‍ നിന്നും ഓട്ടോഗ്രാഫെടുത്ത ശേഷം ബ്ലെസ്ലിയത് പല കഷണങ്ങളായി കീറിക്കളഞ്ഞു. നീ പറഞ്ഞില്ലേ കൃഷ്ണനും രാധയും ഒന്നും ആയില്ലെന്ന്. അത് അങ്ങനെ തന്നെ പോട്ടെയന്ന് ബ്ലോസ്ലി പറഞ്ഞു. കരഞ്ഞു കൊണ്ടായിരുന്നു ബ്ലെസ്ലി സംസാരിച്ചിരുന്നത്. നീ എന്തിനാണ് കരയുന്നതെന്നും എന്താണ് ഇപ്പോള്‍ സംഭവിച്ചതെന്നും ദില്‍ഷ ചോദിച്ചു. പിന്നീട് ദില്‍ഷ ബ്ലെസ്ലിയെ ആശ്വസിപ്പിക്കുകയായിരുന്നു. നീ എന്നോട് എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്കറിയില്ല. പക്ഷെ അതെന്തായാലും നിന്നോട് ഞാന്‍ ക്ഷമിച്ചുവെന്ന് ദില്‍ഷ ബ്ലെസ്ലിയോട് പറയുന്നുണ്ട്. ഞാന്‍ കാരണം തെറ്റായൊരു മെസേജ് പുറത്ത് പോയെന്നത് വിഷമമുണ്ടെന്നും ബ്ലെസ്ലി പറഞ്ഞു. നേരത്തെ, നമ്മള്‍ ഇഷ്ടപ്പെടുന്നവരെ ഒരു വാക്കു കൊണ്ടുപോലും വേദനിപ്പാക്കാതെയിരിക്കുക എന്നായിരുന്നു റോബിന്‍ ബ്ലെസിയോട് പറഞ്ഞത്. ഇതേവിഷയത്തില്‍ ജാസ്മിനും ബ്ലെസ്ലിയോട് സംസാരിക്കുന്നുണ്ട്. പേഴ്‌സണല്‍ ബൗണ്ടറി എന്താണെന്ന് മനസിലാക്കണമെന്നും അതിനെ മാനിക്കണമെന്നും ജാസ്മിന്‍ പറഞ്ഞു. ക്രഷ് ഒക്കെ ഉണ്ടാകുമെന്നും പക്ഷെ അതൊക്കെ മനസില്‍ വെക്കണമെന്നും നോ പറഞ്ഞാല്‍ പരിധി വിടരുതെന്നും ജാസ്മിന്‍ ബ്ലെസ്ലിയോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (17 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (41 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends