Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് ഏകാന്തത അനുഭവപ്പെടുമ്പോള്‍ ഇതാണ് ഏറ്റവും നല്ല മാര്‍ഗം! മരിച്ചുപോയ ഭര്‍ത്താവ് രാജറാമിന്റെ ചിത്രത്തിന്റെ സാന്നിധ്യത്തിൽ താര കല്യാണിന്റെ പുതിയ വീഡിയോ... ജീവിതത്തില്‍ ഒറ്റയ്ക്കാവുന്നതിനെ കുറിച്ച് താരത്തിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ..

02 JULY 2022 10:41 AM IST
മലയാളി വാര്‍ത്ത

സോഷ്യൽമീഡിയയിലെ സെലിബ്രിറ്റിയാണ് സൗഭാ​ഗ്യ വെങ്കിടേഷ്. സീരിയലുകളിലോ സിനിമകളിലോ സൗഭാ​ഗ്യ മുഖം കാണിച്ചിട്ടില്ല. സൗഭാ​ഗ്യ ആളുകൾ‍ക്ക് സുപരിചിതയായി തുടങ്ങിയത് ടിക്ക് ടോക്ക് കേരളത്തിലും മലയാളികൾക്കിടയിലും തരം​ഗമായപ്പോഴാണ്. നടിയും നര്‍ത്തകിയുമായ താരാ കല്യാണിന്റെയും രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. മകളോടൊപ്പം നൃത്തം ചെയ്തും ഡബ്‌സ്മാഷ് ചെയ്തും അമ്മ താരയും ഈ രംഗത്ത് സജീവമായിരുന്നു. അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ താരം സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രേക്ഷകരുമായി കൂടുതല്‍ അടുക്കുന്നത്. സീരിയസ് റോളുകളില്‍ തിളങ്ങി നിന്ന നടി മകളേടോപ്പം ടിക് ടോക്കില്‍ എത്താന്‍ തുങ്ങിയതോടെയാണ് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയില്‍ ഇടംപിടിക്കുന്നത് താര കല്യാണ്‍ പങ്കുവെച്ച പുതിയ വീഡിയോയാണ്. മരിച്ചുപോയ ഭര്‍ത്താവ് രാജറാമിന്റെ ചിത്രത്തിന്റെ സാന്നിധ്യത്തിലിരുന്നു താര കല്യാണിന്റെ പുതിയ വീഡിയോ. ജീവിതത്തില്‍ ഒറ്റയ്ക്കാവുന്നതിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ പ്രതീക്ഷതിന് വിപരീതമാണ് അവസാനം സംഭവിച്ചത്. എനിക്ക് ഏകാന്തത അനുഭവപ്പെടുമ്പോള്‍ ഇതാണ് ഏറ്റവും നല്ല മാര്‍ഗം എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ജീവിതത്തില്‍ തനിച്ചായി എന്ന് തോന്നി തുടങ്ങുമ്പോള്‍ നമ്മള്‍ എവിടെയെങ്കിലും പോയി തേനീച്ച കൂടിന് കല്ലെറിയണം. പിന്നെ ആളായി ബഹളമായി ആമ്പുലന്‍സ് ആയി.

പിന്നെ നമ്മള്‍ ആരാ, വേറെ ലെവലാ' എന്നായിരുന്നു താരയുടെ വീഡിയോ. നടിയുടെ രസകരമായ വീഡിയേയ്ക്ക് അതിലും രസകരമായ കമന്റുകാണ് ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലാണ്. 2017 ജൂണ്‍30 നാണ് രാജാറാം അന്തരിക്കുന്നത്. തീര്‍ത്തും അപ്രതീക്ഷിത വിയോഗമായിരുന്നു. നടന്‍, അവതാരകന്‍, നര്‍ത്തകന്‍ എന്നിങ്ങനെ താരകല്യാണിനെ പോലെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമായിരുന്നു രാജാറാമും. ഒരു കാലത്ത് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായിരുന്നു. എന്നാല്‍ സിനിമയില്‍ നടനെ വേണ്ടത് പോലെ പരിഗണിച്ചിരുന്നില്ലെന്ന് നടന്റെ വിയോഗത്തിന് ശേഷം താരകല്യാണും മകള്‍ സൗഭാഗ്യയും പറഞ്ഞിരുന്നു. അച്ഛന്റേയും അമ്മയുടേയും പേരിലൂടെയല്ലാതെ സ്വന്തം നിലയിലാണ് സൗഭാഗ്യ ആരാധകരെ സൃഷ്ടിച്ചത്. അഭിനേതാക്കളായ അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്‍ന്ന് സിനിമയിലും സീരിയലിലും ചുവട് ഉറപ്പിക്കാതെ ടിക് ടോക്കിലൂടെ സോഷ്യല്‍ മീഡിയയില്‍ ആരാധകരെ നേടുകയായിരുന്നു. സൗഭാഗ്യയെ പോലെ ഭര്‍ത്താവ് അര്‍ജുനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (18 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (42 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends