സാഗറിനെ നഷ്ടമായതിന്റെ സങ്കടത്തിലാണ് ഞാന്‍... എന്റെ വിഷമാവസ്ഥ മുതലെടുക്കരുത്... ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം.. ഞങ്ങളുടെ അവസ്ഥ മനസിലാക്കണം.. അപവാദ പ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണം.. വിദ്യാസാഗറിന്റെ വിയോഗത്തിന് പിന്നാലെയായി മീനയുടെ അഭ്യര്‍ത്ഥന! നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് വൈറല്‍

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടി മീനയുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകള്‍ കാരണം വര്‍ഷങ്ങളോളമായി ചികിത്സലിലായിരുന്നു വിദ്യാസാഗര്‍. എന്നാല്‍ കൊവിഡ് ബാധിച്ചതിന് പിന്നാലെ അസുഖബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന താരഭര്‍ത്താവിന് പെട്ടെന്ന് അസുഖം ഗുരുതരമാവുകയായിരുന്നു. കേവലം 48 വയസ് മാത്രമുള്ള വിദ്യാസാഗര്‍ ജൂണ്‍ ഇരുപത്തിയെട്ടിന് അന്തരിച്ചത്. ഇപ്പോഴിതാ സാഗറിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂയെന്ന് അപേക്ഷിച്ചെത്തിയിരിക്കുകയാണ് മീന.
മീനയുടെ പോസ്റ്റ് ഇങ്ങനെ...
സാഗറിനെ നഷ്ടമായതിന്റെ സങ്കടത്തിലാണ് ഞാന്‍. എന്റെ വിഷമാവസ്ഥ മുതലെടുക്കരുത്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം. ഞങ്ങളുടെ അവസ്ഥ മനസിലാക്കണം. ഇതേക്കുറിച്ച് അപവാദ പ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണം. വിഷമഘട്ടത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്നവരോടെല്ലാം നന്ദി പറയുന്നു. മെഡിക്കല്‍ ടീമിനോടും മുഖ്യമന്ത്രിയോടും ആരോഗ്യവകുപ്പ് മന്ത്രിയോടുമെല്ലാം നന്ദി പറയുന്നുവെന്നുമായിരുന്നു മീനയുടെ കുറിപ്പ്.
https://www.facebook.com/Malayalivartha























