Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അറുപത് ദിവസം ജയിലില്‍ കിടന്ന് ഇറങ്ങിയ ശേഷം പത്രസമ്മേളനം നടത്തിയ ആളാണ് ഞാൻ! അന്നില്ലാത്ത പേടി ഇന്നും ഇല്ല... തിയറ്ററിൽ നിന്നും ഇറങ്ങി ഓടിയ സംഭവത്തെകുറിച്ച് തുറന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

02 JULY 2022 02:13 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയുടെയും പൊതുസമൂഹത്തിന്റെയും ഓഡിറ്റിംഗിന് നിരന്തരം വിധേയനായി കൊണ്ടിരിക്കുന്ന​ ഒരാളാണ് ഷൈൻ ടോം ചാക്കോ. ഹേറ്റേഴ്സിന് ഒരു പഞ്ഞവുമില്ലാത്ത ഒരാൾ! എന്നാൽ, ഹേറ്റേഴ്സിനെ പോലും നിശബ്ദരാക്കുന്ന ഒന്നുണ്ട്, അത് ഷൈൻ എന്ന നടനിലെ പ്രതിഭയാണ്. ഇപ്പോഴിതാ ദിവസങ്ങൾക്ക് മുൻപ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ഓടിമാറിയ സംഭവത്തില്‍ പ്രതികരണവുമായി ഷൈന്‍ ടോം ചാക്കോ. മാധ്യമങ്ങളെ പേടിച്ചല്ല ഒരു എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടിയാണ് താന്‍ ഓടിയതെന്നാണ് ഷൈന്‍ പ്രതികരിച്ചത്. അറുപത് ദിവസം ജയിലില്‍ കിടന്ന് ഇറങ്ങിയ ശേഷം പത്രസമ്മേളനം നടത്തിയ ആളാണ് താനെന്നും അന്നില്ലാത്ത പേടി ഇന്നും ഇല്ലെന്നും ഷൈന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ പേടിച്ചാണോ ഓടിയതെന്ന ചോദ്യത്തിനാണ് താരത്തിന്റെ മറുപടി. ഷൈനിന്റെ ഏറ്റവും പുതിയ ചിത്രമായ 'അടിത്തട്ടി'ന്റെ ആദ്യ ഷോ കണ്ടിറങ്ങവെയാണ് നടന്റെ പ്രതികരണം. 'പന്ത്രണ്ട്' സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായമറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ കാത്തുനില്‍ക്കെയാണ് ഒരാള്‍ ഓടിയിറങ്ങുന്നത് കണ്ട്ത്. അത് നടന്‍ ഷൈന്‍ ടോം ആണെന്ന് തിരിച്ചറിഞ്ഞതോടെ ക്യാമറയും താരത്തിന് പിന്നാലെയായി. സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ചോദിക്കുന്നതും നില്‍ക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. തിയേറ്ററിനു ചുറ്റും ഓടി നടന്ന ഷൈന്‍ ടോം മാധ്യമങ്ങള്‍ക്കു മറുപടി നല്‍കാതെ തിയേറ്റര്‍ വളപ്പില്‍ നിന്നും റോഡിലേയ്ക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു. താരത്തിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (19 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (43 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends