വിജയ് ദേവെരകൊണ്ടയുടെ മുഖം ശരീരത്തിൽ ടാറ്റൂ ചെയ്ത് ആരാധിക! ഒടുക്കം താരത്തിന്റെ കിടിലൻ സർപ്രൈസ്.. എന്ത് ചെയ്യണമെന്നറിയാതെ പൊട്ടിക്കരഞ്ഞ് പെൺകുട്ടി
ഗീതാ ഗോവിന്ദ’ത്തിലൂടെ തെന്നിന്ത്യൻ ഹൃദയങ്ങൾ കീഴടക്കിയ തെലുങ്ക് താരമാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ ഓരോ ചിത്രത്തിനും വൻ വരവേല്പാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ 'ലൈഗറി'ന്റെ പ്രമോഷന്റെ ഭാഗമായായിരുന്നു വിജയ് ദേവരകൊണ്ട ആരാധികയെ കാണാൻ എത്തിയത്. വിജയ് ദേവെരകൊണ്ടയുടെ മുഖം ആരാധിക ശരീരത്തിൽ ടാറ്റൂ ചെയ്തിരുന്നു. ഇത് താരത്തിന് നേരിട്ട് കാണിച്ചു കൊടുക്കുകയും ചെയ്തു.
തന്റെ പ്രിയ താരത്തെ നേരിൽ കണ്ടതോടെ പൊട്ടിക്കരഞ്ഞ ആരാധികയെ വിജയ് ദേവരകൊണ്ട ചേർത്തുപിടിച്ചു. 'ലൈഗര്‍' എന്ന ചിത്രത്തിന്റെ സംവിധായകൻ പുരി ജഗനാഥും വിജയ്ക്കൊപ്പമുണ്ടായിരുന്നു. നടൻ വിജയ് ദേവരകൊണ്ടയും ആരാധികയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ സാമൂഹ്യമാദ്ധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha