Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാത്റൂമിലൊക്കെ പോകുമ്പോൾ ലക്ഷ്മിപ്രിയയ്ക്കും ധന്യയ്ക്കുമൊപ്പം പോകണം! ഞാൻ ഇറങ്ങിയ ശേഷം ബ്ലെസ്‌ലി കാണിച്ച ചില ചെറ്റത്തരങ്ങൾ ആണ് ഈ വീഡിയോയിൽ ഉള്ളത്.. അതിൽ ആ കുട്ടി കംഫർട്ടബിൾ അല്ല... പുറത്തെങ്ങാനും ആണ് ഇത് കാണിച്ചിരുന്നെങ്കിൽ അടിച്ച് മുക്കാം മണ്ട പൊട്ടിച്ചേനേ.. നിന്റെ ആർമി ഗ്രൂപ്പോ നിന്റെ പിള്ളേരോ എന്റെ അടുത്ത് ചൊറിഞ്ഞ് കൊണ്ട് വരികയാണെങ്കിൽ ഞങ്ങളുടെ പിള്ളേര് നിന്നേക്കാൾ പത്തിരിട്ടി ഉണ്ട്.. കേറി അങ്ങ് ഉടുത്തു കളയും.. ചെയ്യും എന്ന് പറഞ്ഞാൽ ചെയ്യും.. ബ്ലെസ്‌ലി ആരാധകർക്ക് മറുപടിയുമായി റോബിൻ

02 JULY 2022 04:09 PM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് വീട്ടിൽ വേറിട്ട അനുഭവങ്ങളെ അറിഞ്ഞും ആസ്വദിച്ചും അനുഭവിച്ചും ഫിനാലെ വീക്കിലെ പാതിവഴിയിൽ മത്സരാർത്ഥികൾ എത്തി നിൽക്കുകയാണ്. ഫിനാലെക്ക് ഇനി കേവലംമണിക്കൂറുകൾ മാത്രമാണുള്ളത്. ആര് വിജയിക്കുമെന്ന് ആകാംക്ഷാപൂർവം ഉറ്റ് നോക്കിക്കൊണ്ടിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷക സമൂഹം. 50 ലക്ഷം രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്. ഇപ്പോൾ ആറുപേരാണ് വീട്ടിൽ ട്രോഫിക്കായി മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം ബിഗ്‌ബോസ് വീട്ടിലേയ്ക്ക് പുറത്തായ മത്സരാർഥികളെല്ലാം എത്തിയത് സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. ഡോ. റോബിൻ രാധാകൃഷ്ണൻ മത്സരാർഥിയായ ബ്ലെസ്‌ലിയ്ക്കെതിരെ സംസാരിച്ചത് ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു.

ബ്ലെസ്‌ലിയിൽ നിന്ന് അകന്നു നിൽക്കണമെന്നും ബാത്റൂമിലൊക്കെ പോകുമ്പോൾ ലക്ഷ്മിപ്രിയയ്ക്കും ധന്യയ്ക്കുമൊപ്പം പോകണമെന്നും എല്ലാവരുടേയും കൂടെ ഇരിക്കണമെന്നുമൊക്കെ റോബിൻ പറഞ്ഞിരുന്നു. ബ്ലെസ്‌ലി ദിൽഷയോട് മോശമായി പെരുമാറുന്നുവെന്ന തരത്തിൽ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ റോബിന്റെ വാക്കുകൾ ബ്ലെസ്‌ലി ആരാധകരെ ചൊടിപ്പിച്ചിരുന്നു. റോബിനെതിരെ ബ്ലെസ്‌ലി ആരാധകർ പ്രചരണം നടത്തിയിരുന്നു. ഇപ്പോൾ ബ്ലെസ്‌ലി ആരാധകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് റോബിൻ. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് റോബിന്റെ പ്രതികരണം. ബ്ലെസ്‌ലി എന്റെ സഹോദരനായിരുന്നു. ഞങ്ങളുടെ രണ്ട് പേരുടെയും സുഹൃത്താണ് ദിൽഷ. ഞാൻ ഇറങ്ങിയ ശേഷം അവൻ കാണിച്ച ചില ചെറ്റത്തരങ്ങൾ ആണ് ഈ വീഡിയോയിൽ ഉള്ളത്. അതിൽ ആ കുട്ടി കംഫർട്ടബിൾ അല്ല. ഒരു സുഹൃത്ത് എന്ന രീതിയിൽ അവളെ കാണാൻ ചെല്ലുമ്പോൾ അവൾ സുരക്ഷിതമായി ഇരിക്കുക എന്ന് പറയാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. ഇതിൽ ഞാൻ വലിയൊരു ഏട്ടൻ ആയോ വലിയ നന്മ മരം ആയിട്ടോ അല്ല നിൽക്കുന്നത്. പുറത്തെങ്ങാനും ആണ് ഇത് കാണിച്ചിരുന്നെങ്കിൽ അടിച്ച് മുക്കാം മണ്ട പൊട്ടിച്ചേനേ. ഇതും പറഞ്ഞ് കൊണ്ട് നിന്റെ ആർമി ഗ്രൂപ്പോ നിന്റെ പിള്ളേരോ എന്റെ അടുത്ത് ചൊറിഞ്ഞ് കൊണ്ട് വരികയാണെങ്കിൽ ഞങ്ങളുടെ പിള്ളേര് നിന്നേക്കാൾ പത്തിരിട്ടി ഉണ്ട്. കേറി അങ്ങ് ഉടുത്തു കളയും. ചെയ്യും എന്ന് പറഞ്ഞാൽ ചെയ്യും. നിങ്ങൾ ഒരു ഡോക്ടറല്ലേ ഇങ്ങനെയൊക്കെ പറയാമോ എന്ന് ചോദിച്ചാൽ അതിന് വേറെ കേൾക്കേണ്ടി വരുമെന്നും റോബിൻ വീഡിയോയിൽ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (16 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (40 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends