Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വന്തം മുഖം എന്നതിലുപരി കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ മുഖമാണവിടെ തെളിഞ്ഞത്.. ചരിത്രനിമിഷമായിരുന്നു അതെന്നാണ് എല്ലാവരുടേയുമുള്ളിൽ! ദുബായുടെ ആകാശത്ത് കടുവ' തെളിഞ്ഞപ്പോഴുണ്ടായ സന്തോഷം പങ്കിട്ട് പൃഥ്വി

02 JULY 2022 04:37 PM IST
മലയാളി വാര്‍ത്ത

ദുബായുടെ ആകാശത്ത് നടൻ പൃഥ്വിരാജിന്റെ 'കടുവ' പ്രത്യക്ഷപ്പെട്ടത് മലയാളികളിൽ ആഹ്ളാദം പരത്തിയ സംഭവമാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത പുതിയ ചിത്രം 'കടുവ'യുടെ പ്രമോഷന്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് ഷെയ്ഖ് സായിദ് റോഡിൽ ആകാശത്തു ചിത്രത്തിന്റെ പേരും പൃഥ്വിരാജിന്റെ ചിത്രവും രചിക്കുകയായിരുന്നു. ഇപ്പോഴിതാ ഇതിനേക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് പൃഥ്വി ഇപ്പോൾ. ക്ലബ് എഫ്. എം യു.എ.ഇയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആകാശത്ത് സ്വന്തം മുഖം കണ്ടപ്പോൾ എന്ത് തോന്നി എന്ന അവതാരകന്റെ ചോദ്യത്തിന് നല്ല രസം തോന്നി എന്നായിരുന്നു പൃഥ്വിയുടെ മറുപടി. സ്വന്തം മുഖം എന്നതിലുപരി കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ മുഖമാണവിടെ തെളിഞ്ഞത്. ചരിത്രനിമിഷമായിരുന്നു അതെന്നാണ് എല്ലാവരുടേയുമുള്ളിൽ എന്നും അദ്ദേഹം പറഞ്ഞു. ആകാശത്ത് മലയാളത്തിൽ കടുവ എന്നെഴുതിക്കാണിച്ചപ്പോൾ അഭിമാനം തോന്നി. അതിന്റെ എല്ലാ ക്രെഡിറ്റും ഫാർസ് ഫിലിംസിനാണ്. ആടുജീവിതത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് ജോർദാനിൽ നിന്ന് വരുന്ന വഴി ദുബായിലിറങ്ങി അഹമ്മദ് ​ഗോൽച്ചിൻ സാറിനെ കണ്ടിരുന്നു. മാസ് സിനിമയാണ്, പ്രചാരണമെല്ലാം വലിയ രീതിയിൽ ചെയ്യണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം മൂന്ന് നാല് ഓപ്ഷനുകൾ തന്നു. അതെല്ലാം കേട്ടാൽ ഞെട്ടിപ്പോകും. അതിൽ ഒട്ടും നടക്കില്ല എന്ന് വിചാരിച്ച ഒരു ഓപ്ഷനാണ് കഴിഞ്ഞദിവസം നടന്ന ഡ്രോൺ ഷോ.

ഇത്തരത്തിലുള്ള പ്രമോഷൻ ദുബായിൽ ആദ്യത്തേതാണ്. ദുബായിൽ ഡ്രോണിന് അനുമതി എടുക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഷെയ്ഖ് സായിദ് റോഡുപോലെ ജനത്തിരക്കുള്ള സ്ഥലത്ത് 250 ഡ്രോണുകളാണ് ഒരേസമയം പറപ്പിച്ചത്. ഒരു ഡ്രോൺ പറപ്പിക്കുന്നതിന്റെ ബുദ്ധിമുട്ട് ഞങ്ങൾക്കറിയാം. അപ്പോഴാണ് ഇത്രയും ഡ്രോണുകൾ ഭം​ഗിയായി പറപ്പിച്ചത്. അതൊരു മലയാളസിനിമയ്ക്ക് വേണ്ടിയാണ് ചെയ്തതെന്നതിൽ ഒരുപാട് അഭിമാനമുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (17 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (41 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends