Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇപ്പോൾ നടക്കുവാൻ പോലും കഴിയാത്ത അവസ്ഥ! ഞാൻ എല്ലാം നേടി, പക്ഷേ ഇപ്പൊ എനിക്ക് ഒന്നുമില്ല... ഭർത്താവ് മരിച്ചിട്ട് 12 കൊല്ലം കഴിഞ്ഞു.. തീർത്തും ഒറ്റപ്പെട്ട അവസ്ഥ; മകൻ പറഞ്ഞത് ചിരട്ട എടുത്തു തെണ്ടാൻ പോകാനാണ്... നടി മീന ഗണേഷിൻറെ ഇപ്പോഴത്തെ അവസ്ഥ...

03 JULY 2022 08:24 AM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള അമ്മ താരമാണ് നടി മീന ഗണേഷ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മിഴി രണ്ടിലും, മീശ മാധവൻ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളിലൂടെ മീന ഗണേഷ് ആരാധകരുടെ ഉള്ളിൽ വലിയൊരു സ്ഥാനം പിടിക്കുകയായിരുന്നു. എന്നാൽ ഒരു കാലത്ത് സിനിമയിൽ സജീവമായിരുന്ന മീന ഗണേഷിനെ ഇപ്പോൾ സിനിമകളിൽ കാണാറില്ല.ഒരു കാലത്ത് മീന ഗണേഷ് കലാഭവൻ മണിയുടെ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു. കേവലം അഭിനേത്രിയായിട്ടല്ല, സ്വന്തം അമ്മയായിട്ടായിരുന്നു കലാഭവൻ മണി മീനയെ കണ്ടത്. മീനയ്ക്ക് മണിയോടും ഒരു മകനോടെന്ന പോലുള്ള വാത്സല്യമുണ്ടായിരുന്നു. നടൻ കലാഭവൻ മണി ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ അവർക്കുവേണ്ട എല്ലാ സഹായങ്ങളും ലഭിക്കുമായിരുന്നു എന്ന് സിനിമ പ്രവർത്തകനായ വിജയ് ശങ്കർ ഒരിക്കൽ പറഞ്ഞിരുന്നു. മീന ഗണേഷ് കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് വാസന്തിയും, ലക്ഷ്മിയും, പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ്. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരമാണ് മീന ഗണേഷ്. രണ്ട് വർഷത്തിലധികമായി മീന അഭിനയ രംഗത്ത് നിന്ന് ഇടവേളയെടുത്തിട്ട്.

കാലിന് വയ്യാതെ വന്നതോടെയാണ് അഭിനയരംഗത്ത് നിന്ന് താൽക്കാലികമായി മീന ഗണേഷ് ഇടവേളയെടുത്തത്. ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു എങ്കിലും പരസഹായത്തോടെ താരം അഭിനയിക്കുവാൻ ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽ എത്തിയിരുന്നു. അതിനിടെയാണ് അസുഖം വല്ലാതെ തളർത്തുന്നത്. ഭർത്താവ് മരിക്കുന്നതിന് മുൻപ് മീനയ്ക്ക് ബിപി കൂടി തല കറക്കം അനുഭവപ്പെട്ട് തുടങ്ങിയതോടെയാണ് മീന അവശയായി മാറിയത്. പിന്നാലെ ഭർത്താവിൻ്റെ മരണത്തോടെ നടി തീർത്തും ഒറ്റപ്പെടുകയായിരുന്നു. ഇപ്പോൾ നടിയ്ക്ക് നടക്കുവാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കുറച്ചു നാൾ പാലക്കാട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അന്ന് രണ്ട് ആഴ്ചയിലധികം ആശുപത്രിയിൽ കഴിയേണ്ടിയും വന്നു. പിന്നീട് മീനയെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ‘അമ്മ’ താര സംഘടനയുടെയും, ഫിലിം സൊസൈറ്റിയുടെയും പെൻഷൻ ലഭിക്കുന്നത് മാത്രമാണ് അന്നുണ്ടായിരുന്ന ഏക ആശ്വാസമെന്നും മീന ഗണേഷ് പറഞ്ഞിരുന്നു.

മീന ഗണേഷിന് ഒരു മകനും, മകളുമാണ് ഉള്ളത്. ഭർത്താവ് മരിച്ചിട്ട് പന്ത്രണ്ട് വർഷം പിന്നിടുകയാണ്. നാടകത്തിൽ ഒപ്പം അഭിനയിച്ച് പരിചയപ്പെട്ട ആളെ തന്നെയാണ് മീന വിവാഹം കഴിച്ചത്. ഇരുവരും ആദ്യം സുഹൃത്തുക്കളാവുകയും, പിന്നീട് ആ സൗഹൃദം വിവാഹത്തിലേയ്ക്ക് എത്തുകയുമായിരുന്നു. ഒടുവിൽ ഭർത്താവിൻ്റെ വീട്ടിൽ താമസിച്ച് വരികയായിരുന്നു മീന. ഇടക്കൊരിക്കൽ തൻ്റെ മകൻ തന്നെ നോക്കുന്നില്ല എന്ന് ആരോപിച്ച് മീന മാധ്യമങ്ങളുടെ മുന്നിൽ എത്തിയിരുന്നു. മകൻ ചിരട്ട എടുത്തു തെണ്ടാൻ പോകാൻ പറഞ്ഞു എന്നാണ് അന്ന് അവർ ഒരു മാധ്യമത്തോട് പറഞ്ഞത്. മകനിൽ നിന്നു ഗാർഹിക പീഡനം ഏൽക്കേണ്ടി വന്നെന്ന് ആരോപിച്ചു നടി രംഗത്തെത്തിയതും സിനിമാപ്രേമികളിൽ നൊമ്പരമുണർത്തിയിരുന്നു. പിന്നീട് ഈ പ്രശ്നം പോലീസ് മക്കളെ വിളിച്ചുവരുത്തി ചർച്ചയിലൂടെയാണ് പരിഹരിച്ചത്. നാടക രംഗത്ത് നിന്നുമാണ് സിനിമയിലേയ്ക്ക് താരം അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലെ അഭിനയ മികവിൻ്റെ അടിസ്ഥാനത്തിൽ മികച്ച സ്വഭാവ നടിയ്ക്കുള്ള അംഗീകാരവും മീനയെ തേടിയെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (17 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (41 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends