ഓര്‍മ്മ വന്നപ്പോള്‍ ഇടതുവശം തളര്‍ന്നു... ഫോണില്‍ വിളിക്കുന്നവരോട് പ്രതികരണം കരച്ചില്‍ മാത്രം; അമ്മയുടെ ആശ്വാസപ്പെടുത്തല്‍

ഹരിദ്വാറില്‍ കുഴഞ്ഞുവീണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചലച്ചിത്രനടന്‍ ടി.പി. മാധവന് ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. മരുന്നുകളോട് മാധവന്‍ പ്രതികരിക്കുന്നുണ്ട്. അതിനിടെ അസുഖ വിവരമറിഞ്ഞ് മാധവന്റെ സഹോദരങ്ങള്‍ ഹരിദ്വാര്‍ അയ്യപ്പക്ഷേത്രം പൂജാരി വിഷ്ണു നമ്പൂതിരിയെ ബന്ധപ്പെട്ടു. ബന്ധുക്കളിലൊരാളെ മാധവനെ സഹായിക്കാന്‍ അയയ്ക്കുകയും ചെയ്തു.
സുരേഷ് ഗോപി, ശ്രീനിവാസന്‍, സിദ്ദിഖ്, ഇടവേള ബാബു തുടങ്ങിയ ഒട്ടേറെ ചലച്ചിത്രതാരങ്ങളും മാധവന്റെ സുഖവിവരമന്വേഷിച്ചു. ഹരിദ്വാര്‍ അയ്യപ്പ ക്ഷേത്രത്തിലെ മുറിയില്‍ മാധവന്‍ വെള്ളിയാഴ്ച കുഴഞ്ഞുവീഴുകയായിരുന്നു. ശരീരം തളര്‍ന്ന അദ്ദേഹത്തെ ഐ.സി.യു.വില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നുദിവസത്തെ നിരീക്ഷണം വേണമെന്നാണ് ഡോക്ടര്‍മാര്‍ ഹരിദ്വാര്‍ സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
ഹൃദ്രോഹബാധയുള്ള മാധവന്റെ ഇടതുവശം തളര്‍ന്ന നിലയിലാണ്. വിശദ പരിശോധനയ്ക്കായി മാധവനെ ഇന്നു വീണ്ടും സ്‌കാനിങ്ങിനു വിധേയനാക്കിയശേഷം തുടര്‍ചികില്‍സയുടെ കാര്യം തീരുമാനിക്കും. ഹരിദ്വാര്‍ അയ്യപ്പക്ഷേത്രത്തിലെ പൂജാരി വിഷ്ണു നമ്പൂതിരിയാണ് ഒപ്പമുള്ളത്. താരസംഘടന അമ്മയുടെ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ളവര്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ സംസാരിക്കാന്‍ മാധവന്‍ താല്‍പ്പര്യപ്പെടുന്നില്ല. ഫോണ്‍ അറ്റന്റ് ചെയ്യുന്ന മാധവന്‍ കരയുക മാത്രമാണ് ചെയ്യുന്നത്. ഹരിദ്വാര്‍ സിറ്റി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഒരാഴ്ച മുമ്പാണ് ടി.പി മാധവന്‍ ഹരിദ്വാറിലെത്തിയത്. അടുത്തിടെ കോട്ടയത്ത് സിസ്റ്ററെ കൊന്ന കേസിലെ പ്രതി ഹരിദ്വാറില്‍ പിടിയിലായിരുന്നു. ഇതേക്കുറിച്ചുള്ള വാര്‍ത്തയിലൂടെ ഹരിദ്വാര്‍ അയ്യപ്പക്ഷേത്രത്തെ കുറിച്ചറിഞ്ഞ് എത്തിയതെന്നാണ് മാധവന്‍ വിഷ്ണുനമ്പൂതിരിയോട് പറഞ്ഞത്.
തിരുവനന്തപുരത്തുള്ള സഹോദരന്‍ ഉണ്ണിയും പുണെയിലുള്ള സഹോദരി ചന്ദ്രികയും ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ തിരക്കിയതായും സഹോദരന്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും വിഷ്ണു നമ്പൂതിരി പറഞ്ഞു. വിവാഹബന്ധം വേര്‍പെട്ടശേഷം കുടുംബത്തോട് അകന്ന് ഒറ്റയ്ക്കായിരുന്നു മാധവന്റെ ജീവിതം. തിരുവനന്തപുരം സ്വദേശിയായ മാധവന്‍ സിനിമാ തിരക്കുമായി ബന്ധപ്പെട്ടു കൊച്ചിയിലേക്കു താമസം മാറ്റിയിരുന്നു. കൊച്ചിയിലായിരിക്കെ അഞ്ചുവര്‍ഷം മുന്‍പും പക്ഷാഘാതം സംഭവിച്ചിട്ടുണ്ട്. അന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യം വീണ്ടെടുത്തത്. ഏറെക്കാലം കൊച്ചിയില്‍ കഴിഞ്ഞ അദ്ദേഹം മൂന്നുമാസം മുന്‍പാണ് വീണ്ടും തിരുവനന്തപുരത്തേക്കു മടങ്ങിയത്.
പ്രായവും രോഗവും ഒറ്റപ്പെടലും വേട്ടയാടാന്‍ തുടങ്ങിയതോടെ സിനിമയില്‍ വില്ലനായി അരങ്ങേറ്റം കുറിച്ച ടിപി മാധവന്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വില്ലന്‍ പരിവേഷമാണ് നല്‍കിയത്.ടിപി മാധവന്‍ സാമ്പത്തികമായി വളരെയധികം സഹായിച്ച ബന്ധുക്കള്‍ പോലും മുന്‍കോപത്തിന്റെയും ദുശാഠ്യങ്ങളുടേയും പേരില്‍ ഒറ്റപ്പെടുത്താന്‍ തുടങ്ങിയതോടെ കൊച്ചിയിലെ ജിവിതം അവസാനിപ്പിച്ച് രണ്ടു മാസം മുമ്പ് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha