മമ്മൂക്ക ലാലേട്ടനെ വിഴുങ്ങി… പത്തേമാരിക്കു മുമ്പില്‍ കനല്‍ കെട്ടു പോയി…

വളരെ കാലത്തിനു ശേഷം സൂപ്പര്‍ താര പരിവേഷത്തിന് ഉതകുന്ന വിധത്തിലുള്ള ഒരു വിജയം പ്രതീക്ഷിച്ചാണ് മമ്മൂട്ടിയുടെ പത്തേമാരിയും മോഹന്‍ലാലിന്റെ കനലും തീയറ്ററിലെത്തിയത്. എന്നാല്‍ പത്തേമാരി പ്രതീക്ഷിച്ചതിനേക്കാളും ഗംഭീര വിജയം നേടി മുന്നേറി. മമ്മൂട്ടിയുടെ അഭിനയം പരക്കെ അംഗീകരിക്കുകയും ചെയ്തു. സത്യന്‍ അന്തിക്കാട് ഉള്‍പ്പെടെയുള്ള പ്രമുഖ സംവിധായകര്‍ മമ്മൂട്ടിയേയും സിനിമയേയും നന്നായി അഭിനന്ദിച്ചു.
എന്നാല്‍ തുടര്‍ന്നു വന്ന മോഹന്‍ലാലിന്റെ കനലിനെപ്പറ്റി റിലീസ് ചെയ്ത ദിവസം തന്നെ മോശം അഭിപ്രായം വന്നു. മോഹന്‍ലാലിന്റെ താര പരിവേഷത്തിന് കോട്ടം തട്ടുന്ന റോളാണെന്ന് പരക്കെ വിമര്‍ശനം വന്നു. എം.എം പത്മകുമാര്‍ സംവിധാനം ചെയ്ത കനല്‍ കണ്ടിരിക്കാവുന്ന ചിത്രമാണെന്ന് ആരാധകരും പറഞ്ഞു. എല്ലാ കൊമേര്‍ഷ്യല്‍ ചേരുവകളുമുള്ള ഒരു ശരാശരി ചിത്രമാണെന്ന് പൊതുവേ വിലയിരുത്തി. ഇവിടേയും മോഹന്‍ലാലിനെ ആരും ചോദ്യം ചെയ്യുന്നില്ല. ചിത്രം പൊതുവേ മോശമെന്നാണ് വാര്‍ത്തകള്‍.
അണിയറ പ്രവര്‍ത്തകര്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒന്നാന്തരമൊരു സിനിമയാക്കാനുള്ള കഥാപരിസരം കനലിലുണ്ടായിരുന്നു എന്നാണ് വിലയിരുത്തല്‍. പക്ഷേ ഒരു പാട് വിഷയങ്ങള്‍ ഒറ്റയിടക്ക് പറയാനുള്ള തിരക്കഥാകൃത്തിന്റെ ശ്രമമായിരിക്കണം ചിത്രത്തെ ഈ രീതിയിലാക്കിയത്. പലേടത്തും സിനിമ ത്രില്ലടിപ്പിക്കുന്നുണ്ട്. പക്ഷേ പടത്തില്‍ മൊത്തമായി ആ മൂഡ് കൊണ്ടുവരാന്‍ സംവിധായകന് ആയിട്ടില്ല.
പത്തേമാരിയും മമ്മൂട്ടിയും ഹിറ്റായത് കനലിനെ ബാധിച്ചു. മാത്രമല്ല സിനിമ റിലീസായി ആദ്യ ദിവസംതൊട്ട് തുടങ്ങിയ ഈ കുപ്രചാരണങ്ങളും ചിത്രത്തെ ബാധിച്ചിട്ടുണ്ട്. പടമിറങ്ങി നാലാം ദിവസം മുതല്‍ ഒരു പ്രയാസവുമില്ലാതെ മോഹന്‍ലാല്‍ പടത്തിന് ടിക്കറ്റ് കിട്ടി എന്നതും യാഥാര്‍ത്ഥ്യമായി. ഇത് ലാല്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ക്കുള്ള കൃത്യമായ സൂചനമാണിത്. ഇന്ന് ഏതെങ്കിലുമൊരു താരത്തിന്റെ തല കണ്ട് ജനം പടം കാണാന്‍ ജനം തയാറാവില്ല. നല്ല കഥയും സംവിധാനവുമാണ് അവര്‍ക്ക് പ്രധാനം.
ദൃശ്യത്തിനുശേഷം മോഹന്‍ലാല്‍ ഒന്നിനുപിറകേ ഒന്നായി മോശം പടങ്ങളിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് നിസ്സംഗത ബാധിക്കുന്നതും. ഈ മാനസികാവസ്ഥയിലുള്ള ജനത്തിന് അത്യാവശ്യം കാണാന്‍ കൊള്ളാവുന്ന പടമാണ് നല്‍കുന്നതെങ്കിലും അത് ഹിറ്റാകും. പണ്ടൊക്കെ പടം ആവറേജാണെങ്കിലും മോഹന്‍ലാലിന്റെ സാന്നിധ്യം ഒന്നുകൊണ്ടു മാത്രം അത് വിജയമാവുകമായിരുന്നു. ഇപ്പോള്‍ പ്രേമവും മൊയ്തീനുമായി ന്യൂജെന്‍കാര്‍ പുറകിലുണ്ട്. അതിനു പിറകിലാണ് സലിം അഹമ്മദിന്റെ പത്തേമാരിയില്‍ കയറിയുള്ള മമ്മൂട്ടിയുടെ വരവ്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ വമ്പന്‍ ഹിറ്റ് ശരിക്കും തളര്‍ത്തിയത് മോഹന്‍ലാലിനേയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha