നവംബര്‍ 26ന് അസിന്‍ വിവാഹിതയാകും

ചലച്ചിത്രതാരം അസിന്‍ നവംബര്‍ 26ന് വിവാഹിതയാകും. വരന്‍ മൈക്രോമാക്‌സ് മൊബൈല്‍ കമ്പനിയുടെ സ്ഥാപകനും ഡയറക്ടറുമായ രാഹുല്‍ ശര്‍മ്മ. അന്നു തന്നെ ഡല്‍ഹിയിലെ ഗ്രീന്‍സ് ഫാം ഹൗസില്‍ ഇവര്‍ ഒരു പാര്‍ട്ടിയും സംഘടിപ്പിക്കുന്നുണ്ട്. നവംബര്‍ 28ന് മുംബൈയിലും ഒരു വിവാഹ പാര്‍ട്ടി നടത്തുന്നുണ്ട്. ഈ ചടങ്ങിലായിരിക്കും സിനിമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുക.
ഡല്‍ഹിയിലെ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ അസിനും രാഹുലും ക്ഷണിച്ചിട്ടുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളിയായ അസിന്‍ ഗജനി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ എത്തിയത്. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാള ചിത്രത്തിലൂടെയാണ് അസിന്‍ സിനിമ രംഗത്ത് എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha