വിനോദ് കാംബ്ലി വെള്ളിത്തിരയില്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി വെള്ളിത്തിരയില്‍. നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനിച്ചിട്ടുള്ള താരം ആദ്യമായാണ് സിനിമയില്‍ അഭിനയിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന കന്നട ചിത്രത്തിലാണ് കാംബ്ലി വില്ലനായി എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്കും പുറത്ത് വിട്ടു. മൊട്ടത്തലയില്‍ പ്രാവിന്റെ ടാറ്റു ഒട്ടിച്ച ചിത്രം ഇന്റര്‍നെറ്റില്‍ വയറലായി. ഭാഷയാണ് കാംബ്ലി നേടിരുന്ന പ്രധാന പ്രശ്‌നമെന്ന് സംവിധായകന്‍ മോഹന്‍ ഗൗഡ പറഞ്ഞു.
അക്ഷയ അര്‍ജുനാണ് നായക വേഷത്തില്‍ എത്തുന്നത്. നിരവധി ടി.വി ഷോകളില്‍ കാംബഌ പങ്കെടുത്തിട്ടുണ്ട്. അത് കണ്ടിട്ടാണ് താന്‍ കാസ്റ്റ് ചെയ്തതെന്ന് സംവിധായകന്‍ പറഞ്ഞു. ആദ്യ ഭാര്യയുമായി വേര്‍ പിരിഞ്ഞ ശേഷം ടി.വി പരിപാടികളിലും പരസ്യ ചിത്രങ്ങളിലും അഭിനയിക്കാതിരുന്ന കാംബ്ലി അടുത്ത കാലത്താണ് വീണ്ടും സജീവമായത്. ഒരു കാലത്ത് ഇന്ത്യയില്‍ പരസ്യചിത്രങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കാശ് വാങ്ങിയിരുന്നത് കാംബ്ലിയും സച്ചിനുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha