മോഹന്‍ലാല്‍ തിലകനെ ഒഴിവാക്കിയില്ലെന്ന് ഭദ്രന്‍

ഭദ്രന്‍ ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് സ്ഫടികമാണ്. കെട്ടുറപ്പുള്ള തിരക്കഥ തന്നെയായിരുന്നു സ്ഫടികത്തിന്റെ ബാക്ക്‌ബോണ്‍. താരങ്ങളുടെ സഹകരണമാണ് സ്ഫടികത്തിന്റെ വന്‍വിജയത്തിലൊരു ഘടകം. ആ തിരക്കഥയില്‍ ആര് സംവിധാനം ചെയ്താലും ഇതുപോലൊരു ചിത്രമേ പിറവി കൊള്ളൂ. സ്ഫടികത്തിലെ പ്രധാന ആകര്‍ഷണമായി എനിക്ക് തോന്നിയിട്ടുള്ളത് അതിലെ സംഘട്ടനരംഗങ്ങളാണ്. സിനിമയുടെ സ്ഥിരം ഫോര്‍മാറ്റില്‍നിന്നു കൊണ്ട് സൃഷ്ടിച്ചതല്ല അതിലെ ഫൈറ്റുകളൊന്നും. ഇക്കാര്യത്തില്‍ ഫൈറ്റ് മാസ്റ്റര്‍ ത്യാഗരാജനുപോലും കടുത്ത അതൃപ്തിയുണ്ടായിരുന്നു. പക്ഷേ സംവിധായകന്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു.
പഞ്ചും ബ്ലോക്കുമല്ല ആ സിനിമയ്ക്ക് വേണ്ടിയിരുന്നത്. അത് വളരെ ചലനാത്മകമായിരിക്കണം. ഓടിച്ചാടി മറിഞ്ഞ് അടിച്ച് നിലംപരിശാക്കുന്നപോലെ ഒരു വേഗത. ലാലിനല്ലാതെ ആ ഫൈറ്റ് ഇന്ത്യന്‍ സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ലെന്ന് ഭദ്രന്‍ പറഞ്ഞു.
ഇന്നേവരെ ആരോടും വെളിപ്പെടുത്താത്ത ഒരു കാര്യം കൂടി ഈയവസരത്തില്‍ ഭദ്രന്‍ പറഞ്ഞു. തിലകന്‍ ചേട്ടന്‍ ഭദ്രന്‍ ബഹുമാനിക്കുന്ന വലിയ കലാകാരനാണ്. അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ. തിലകന്‍ ചേട്ടന്‍ പല സന്ദര്‍ഭങ്ങളിലും മാധ്യമങ്ങളിലൂടെയും മറ്റും വിളിച്ചുപറഞ്ഞ ചില കാര്യങ്ങളുണ്ട്. അതിലൊന്ന് സ്ഫടികത്തില്‍ അദ്ദേഹത്തിന്റെ പകരക്കാരനായി ലാല്‍ നെടുമുടി വേണുവിനെ കൊണ്ടുവരുവാന്‍ ശ്രമം നടത്തി എന്നായിരുന്നു.
അത് തീര്‍ത്തും തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നടക്കുമ്പോള്‍ പല മാധ്യമപ്രവര്‍ത്തകരും ഇക്കാര്യം ഭദ്രനെ വിളിച്ച് ചോദിച്ചിരുന്നു. നിശബ്ദത പാലിക്കുകയായിരുന്നു. തന്റെ നാവില്‍ക്കൂടി എന്തിനിത് അറിയണമെന്ന മനോഭാവമായിരുന്നു എനിക്ക്. ഇനിയെങ്കിലും ആ സത്യം ലോകം അറിയണമെന്നുള്ളതുകൊണ്ടാണ് ഇപ്പോള്‍ പറയുന്നതും ഭദ്രന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha