പ്രതിഫലം കുത്തനെ കൂട്ടി

എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമ സൂപ്പര്‍ ഹിറ്റായതോടെ പൃഥ്വിരാജ് തന്റെ പ്രതിഫലം കൂട്ടി. പ്രേമം സൂപ്പര്‍ ഹിറ്റായതോടെ നിവിന്‍ പോളി പ്രതിഫലം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൃഥ്വിരാജും പ്രതിഫലം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ഹിറ്റായ രണ്ട് സിനിമയും പ്രണയ ചിത്രങ്ങളായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. പൃഥ്വിരാജ് തന്റെ പ്രതിഫലം ഒന്നര കോടി രൂപയാക്കി വര്‍ദ്ധിപ്പിച്ചു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പൃഥ്വിയുടെ കയറിലെ ഏറ്റവും വലിയ സോളോ ബ്ലോക്ബസ്റ്റര്‍ ഹിറ്റായി മാറിക്കഴിഞ്ഞു എന്ന് നിന്റെ മൊയ്തീന്‍. 30 കോടി കടന്ന ചിത്രം ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിന് പിന്നാലെ എത്തിയ അമര്‍ അക്ബര്‍ ആന്റണിയും സൂപ്പര്‍ ഹിറ്റ് ഗണത്തിലേക്ക് കടക്കുകയാണ്. അനാര്‍ക്കലിയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വിരാജ് ചിത്രവും. ഈ സിനിമയുടെ വിജയം കണ്ടാല്‍ പൃഥ്വിരാജിന് മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ പരിവേഷം തന്നെയാണ് കാത്തിരിക്കുന്നത്.
നിവിന്‍ പോളിയും പൃഥ്വിരാജിന് തുല്യമായ പ്രതിഫലമാണ് വാങ്ങുന്നതെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍, പ്രേമത്തിന് ശേഷം നിവിന്‍ പോളിയുടേതായി സിനിമ പുറത്തിറങ്ങിയിട്ടില്ല. സൂപ്പര്‍താര പരിവേഷം ലഭിച്ചതോടെ നിവിന്‍ പോളി ഇപ്പോള്‍ കൂടുതല്‍ സെലക്ടീവായിട്ടുണ്ട്. 60 കോടി ഗ്രോസ് കളക്ഷനാണ് പ്രേമം നേടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha