Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിനൊപ്പം സിനിമകളില്‍ അഭിനയിച്ചത് വഴിയുള്ള പരിചയമല്ല മീനൂട്ടിയുമായിട്ടുള്ളത്... തുടക്കത്തില്‍ മീനാക്ഷിയൊരു ജാഡക്കാരിയാണെന്നാണ് താന്‍ കരുതിയത്.. പക്ഷെ ആ വിമാനയാത്രയും സുന്ദരനായ ചെറുപ്പക്കാരനെയും കൊണ്ട് കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു... ആദ്യമായി ഇരുവരുടെയും സൗഹൃദത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നമിത പ്രമോദ്

19 SEPTEMBER 2022 08:52 AM IST
മലയാളി വാര്‍ത്ത

മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛൻ ദിലീപിനെയും അമ്മ മഞ്ജു വാര്യരെയും പോലെത്തന്നെ മീനൂട്ടിയെന്ന് വിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. മീനാക്ഷിയുടെ വിശേഷങ്ങളും സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അഭിനയമല്ല പഠനത്തിലാണ് താൽപര്യമെന്ന് വ്യക്തമാക്കിയ മീനാക്ഷി ചെന്നൈയിൽ എംബിബിഎസിന് ചേരുകയായിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ മീനാക്ഷി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. വളരെ വിരളമായി മാത്രമെ മീനാക്ഷി സോഷ്യൽമീഡിഡയയിൽ പോസ്റ്റുകൾ പങ്കുവെക്കാറുള്ളൂ. വളരെ കുറച്ച് നാളുകളെയായുള്ളു മീനാക്ഷി ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയിട്ട്. മീനാക്ഷിയും കൂട്ടുകാരികളുമാണ് മീനാക്ഷിയുടെ പേജിലെ പോസ്റ്റുകളിൽ സ്ഥിരം പ്രത്യക്ഷപ്പെടുക. നടി നമിത പ്രമോദ് അക്കൂട്ടരിൽ ഒരാളാണ്. മീനാക്ഷിയുമായിട്ടുള്ള നടി നമിത പ്രമോദിന്റെ സൗഹൃദം എല്ലാ കാലത്തും ചര്‍ച്ചയായിട്ടുള്ളതാണ്. ഇപ്പോഴിതാ ആ സഹൃദത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം.

എന്റെ സഹോദരിയെ പോലെയും ആത്മാര്‍ഥ സുഹൃത്തിനെയും പോലെയുള്ള ഒരാളാണ് മീനാക്ഷി ദിലീപ്. ഞങ്ങള്‍ പരിചയപ്പെട്ട കഥയൊന്നും പറയാതിരിക്കുകയാണ് നല്ലതെന്ന് പറഞ്ഞാണ് നമിത മീനാക്ഷിയെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. അഞ്ച് വര്‍ഷം മുന്‍പ് ഒരു യുഎസ് ട്രിപ്പിന് പോവുമ്പോഴാണ് മീനാക്ഷിയുമായി സംസാരിക്കുന്നതും അടുപ്പത്തിലാവുന്നതും. ഞങ്ങളങ്ങനെ സംസാരിക്കാറില്ലായിരുന്നു. കണ്ടപ്പോള്‍ തന്നെ എന്തൊരു ജാഡയാണെന്ന് കരുതി. അവള്‍ പൊതുവേ മിണ്ടുന്നത് വളരെ കുറവാണ്. ഒന്നും മിണ്ടില്ല. സൗണ്ട് തോമ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഒരു ദിവസം അവള്‍ ലൊക്കേഷനില്‍ വന്നിരുന്നു. അന്ന് ഞാന്‍ പതിനൊന്നിലോ മറ്റോ പഠിക്കുകയാണ്. സെറ്റില്‍ വന്ന മീനാക്ഷി ഇടയ്ക്ക് എന്നെ ഇടംകണ്ണിട്ട് നോക്കുന്നുണ്ട്. ഞാനും ഇവളെ നോക്കും. ഒരു തവണ അവളെന്നെ ചിരിച്ച് കാണിച്ചപ്പോള്‍ ഞാനും ചിരിച്ചു. എന്തൊരു അഹങ്കാരിയാണെന്ന് മനസില്‍ പറഞ്ഞാണ് ഞാനന്ന് ചിരിച്ചതെന്ന് നമിത പറയുന്നു. പിന്നീട് യുഎസ് ട്രിപ്പിന് പോകുമ്പോള്‍ നാദിര്‍ഷയുടെ മക്കളുമുണ്ട്. അവരെന്നെ നോക്കി ചിരിക്കുന്നുണ്ട്. മീനാക്ഷി ഇടംക്കണ്ണിട്ട് നോക്കിയിട്ട് കാണാത്തത് പോലെയിരിക്കും. അത് കഴിഞ്ഞ് ഞങ്ങള്‍ ഫ്‌ളൈറ്റില്‍ കയറി. അടുത്തടുത്താണ് ഇരിക്കുന്നത്. പക്ഷേ ജാഡയായത് കൊണ്ട് ഞാന്‍ മിണ്ടിയില്ല. ഇടയ്ക്ക് രണ്ടാള്‍ക്കും ഹോട്ട് ചോക്ലേറ്റ് കഴിക്കാന്‍ ഭയങ്കര കൊതി. ഫ്‌ളൈറ്റ് അറ്റന്‍ഡന്‍ഡ് ആയിട്ടുള്ള ഒരുത്തനുണ്ട്. ഭയങ്കര സുന്ദരനാണ് അവന്‍. ഞാനും മീനാക്ഷിയും പരസ്പരം നോക്കി. ഒരു അണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍ പോവാന്‍ തീരുമാനിച്ചു. എന്നിട്ട് അവനെ വിളിച്ചു. ഹോട്ട് ചോക്ലേറ്റ് വേണമായിട്ടല്ല, അവനെ കാണാന്‍ വേണ്ടി വീണ്ടും വീണ്ടും ഞങ്ങളിത് വാങ്ങി കൊണ്ടേ ഇരുന്നു. അവന്റെ പേര് നോക്കാന്‍ പറഞ്ഞത് നാദിര്‍ഷിക്കായുടെ ഇളയമകള്‍ ഖദീജയാണ്. അവളന്ന് ഏഴാം ക്ലാസിലോ മറ്റോ പഠിക്കുകയാണ്. അങ്ങനെ പേര് നോക്കി, സാഹീല്‍ എന്നോ മറ്റോ ആണ് പേര്. അവന്‍ കാരണമാണ് മീനാക്ഷിയുമായി പരിചയത്തിലാവുന്നതെന്ന് നമിത പറയുന്നു. മീനാക്ഷിയെ പോലെ തന്നെ നാദിർഷിക്കായുടെ മക്കളായ ആയിഷയോടും ഖദീജയടും അതുപോലെ തന്നെയുള്ള സ്നേഹവും കൂട്ടുമാണെന്നും നമിത പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends