കറുപ്പ് പാന്റ്‌സും വെളുപ്പ് ഷർട്ടും പുത്തൻ ഗെറ്റപ്പിൽ അഹാന! ഇത് ആരാ മൈക്കിൾ ജാക്‌സനോ? ക്ലാസ് ലുക്കിൽ തിളങ്ങിയ താരത്തെ ഏറ്റെടുത്ത് ആരാധകർ

രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലൂപസ്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചരിതയായി മാറിയ മുഖമാണ് നടി അഹാന കൃഷ്ണ. ഹിറ്റ് സംവിധായകനൊപ്പം തന്നെ നായികയായി അരങ്ങേറാൻ അഹാനയ്ക്ക് സാധിച്ചു. സിനിമ പക്ഷേ വലിയ വിജയമായില്ലെങ്കിലും അഹാനയുടെ കഥാപാത്രത്തിന്റെ പ്രകടനം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാവുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. പ്രശസ്ത സിനിമ നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളായ അഹാന സിനിമയിലേക്ക് എത്തിയത് അച്ഛന്റെ ലേബലിൽ അല്ലായിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം രണ്ട് വർഷങ്ങൾക്ക് ശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ നിവിൻ പോളിയുടെ അനിയത്തി റോളിൽ അഭിനയിച്ചു. ആ സിനിമ വലിയ വിജയമാവുകയും ചെയ്തിരുന്നു. അതോടെ നായികാപ്രാധാന്യമുളള റോളുകൾ അഹാനയെ തേടി വീണ്ടും വന്നു. ലുക്കാ, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിൽ അഹാന നായികയായി തിളങ്ങി. ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രമാണ് അഹാനയുടെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രം. സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. കറുപ്പ് പാന്റ്‌സും വെളുപ്പ് ഷർട്ടും അണിഞ്ഞുള്ളതാണ് അഹാനയുടെ പുതിയ ചിത്രങ്ങൾ. മൈക്കിൾ ജാക്സൺ, ക്ലാസ് ലുക്ക് എന്നിങ്ങനെയാണ് ആരാധകരുടെ കമന്റ്. സെലിബ്രിറ്റി ഫോട്ടോഗ്രഫറായ ജിക്സണനാണ് ചിത്രങ്ങൾ പകർത്തിയത്. അഹാന കേന്ദ്ര കഥാപാത്രമായി എത്തുന്ന മീ മൈ സെൽഫ് ആൻഡ് ഐ എന്ന വെബ് സീരിസ് പുറത്തിറങ്ങിയിരുന്നു. അടി, നാൻസി റാണി എന്നീ ചിത്രങ്ങളാണ് അഹാന നായികയായി പുറത്തിറങ്ങാനുള്ളത്.
https://www.facebook.com/Malayalivartha

























