ഇപ്പോഴും പ്രണയകഥ അവസാനിക്കാതെ പ്രഭാസ് അനുഷ്ക താരജോഡികൾ.. സിനിമയ്ക്ക് വേണ്ടി പ്രഭാസുമായുള്ള സൗഹൃദം ഉപേക്ഷിക്കാൻ പറ്റില്ലെന്ന് അനുഷ്ക! ഏറ്റെടുത്ത് ആരാധകർ

ബാഹുബലി സിനിമയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച സംഭവമായിരുന്നു പ്രഭാസ്- അനുഷ്ക പ്രണയ കഥകൾ. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹം ഉണ്ടെന്നും വരെ കഥകൾ പ്രചരിച്ചു. എന്നാൽ തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നാണ് അനുഷ്കയും പ്രഭാസും പല തവണ വ്യക്തമാക്കിയത്. പ്രഭാസിന്റെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ ജോഡി ആയാണ് അനുഷ്കയെ കണക്കാക്കുന്നത്. തങ്ങളുടെ സുഹൃദ് ബന്ധത്തെ പറ്റി അനുഷ്ക മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. പ്രഭാസ് തനിക്ക് എപ്പോൾ വേണമെങ്കിലും വിളിക്കാൻ പറ്റുന്ന സുഹൃത്താണെന്നായിരുന്നു പഴയൊരു അഭിമുഖത്തിൽ അനുഷ്ക പറഞ്ഞത്. പിന്നീട് നിശബ്ദം എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയും അനുഷ്ക പ്രഭാസിനെ പറ്റി സംസാരിച്ചു. സിനിമയോ പ്രഭാസുമായുള്ള സൗഹൃദമോ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ ഏത് തെരഞ്ഞെടുക്കും എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അനുഷ്ക. സിനിമയ്ക്ക് വേണ്ടി പ്രഭാസുമായുള്ള സൗഹൃദം ഉപേക്ഷിക്കാൻ പറ്റില്ലെന്നാണ് അനുഷ്ക ഷെട്ടി നൽകിയ മറുപടി. ബാഹുബലിക്ക് പുറമെ ബില്ല, മിർച്ചി എന്നീ സിനിമകളിലും പ്രഭാസും അനുഷ്ക ഷെട്ടിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ബാഹുബലിക്ക് ശേഷം പ്രഭാസ് സിനിമകളുടെ തിരക്കിലേക്ക് നീങ്ങിയെങ്കിലും അനുഷ്ക തിരക്കു പിടിച്ച് സിനിമകൾ ചെയ്യുന്നില്ല. ബാഗ്മതി, നിശബ്ദം തുടങ്ങി ചുരുക്കം സിനിമകളിലെ നടി അഭിനയിച്ചിട്ടുള്ളൂ.
https://www.facebook.com/Malayalivartha


























