രോഗവിവരം അറിഞ്ഞ് ഒരു ആഴ്ചക്കുള്ളിൽ സാറാമ്മ പോയി... ചേച്ചിയമ്മേ എന്ന് വിളിച്ച് പൊട്ടിക്കരഞ്ഞ് ചന്ദ്രാ ലക്ഷ്മൺ:- സ്വന്തം സുജാത സീരിയൽ നടി രശ്മിയുടെ വിയോഗത്തിൽ ഞെട്ടി സീരിയൽ ലോകം

മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് രശ്മി. സ്വന്തം സുജാതയിലെ സാറാമ്മയെ അവതരിപ്പിച്ച് വരികയായിരുന്നു. ചന്ദ്ര ലക്ഷ്മണും കിഷോര്‍ സത്യയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പരയിലെ അമ്മ വേഷം അവതരിപ്പിച്ചിരുന്ന നടിയാണ് രശ്മി ജയഗോപാല്‍. പ്രിയപ്പെട്ട രശ്മി ഇനിയില്ലെന്നറിഞ്ഞതിന്റെ വേദന പങ്കിട്ട് സ്വന്തം സുജാത താരങ്ങളെല്ലാം എത്തിയിരുന്നു. കിഷോര്‍ സത്യയും ചന്ദ്ര ലക്ഷ്മണും പങ്കിട്ട കുറിപ്പുകള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
വിശ്വസിക്കാനാവാത്ത വിയോഗമെന്നായിരുന്നു പ്രേക്ഷകരും പറഞ്ഞത്. രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല,സ്വന്തം സുജാതയിലെ "സാറാമ്മ " എന്ന് പറഞ്ഞാൽ നിങ്ങൾ അറിയും ഈ പുഞ്ചിരി ഇനി ഇല്ല. സാറാമ്മ പോയി. രണ്ട് ദിവസം മുൻപാണ് ചന്ദ്ര ലക്ഷ്മണും അൻസാർ ഖാനും പറഞ്ഞത്, തിരുവനന്തപുരത്ത് ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയിൽ പോയെന്നുമൊക്കെ. പക്ഷെ,രോഗവിവരം അറിഞ്ഞ് ഒരു ആഴ്ചക്കുള്ളിൽ രശ്മി പോയി എന്ന് ഇന്ന് കേൾക്കുമ്പോൾ. ആക്സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകൾ. പ്രിയ ജീവിതമേ ഒന്നൊഴിവാക്കു. ആദരവിന്റെ അഞ്ജലികൾ എന്നായിരുന്നു കിഷോർ സത്യ കുറിച്ചത്.
ടോഷിനും രശ്മിക്കുമൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പമായാണ് ചന്ദ്ര ലക്ഷ്മണിന്റെ പോസ്റ്റ്. ഞങ്ങളൊന്നിച്ചുള്ള അവസാന ചിത്രമായിരിക്കും ഇതെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. എനിക്കേറെ ഇഷ്ടമുള്ള ചേച്ചിയമ്മ അവര്‍ക്കേറെ പ്രിയപ്പെട്ട കൃഷ്ണന്റെ അരികിലേക്ക് പോയി. സ്‌നേഹത്തിന്റെയും കരുതലിന്റെയും പ്രതിരൂപമാണ് ചേച്ചി. ലൊക്കേഷനില്‍ ചേച്ചി കൂടെയില്ലാത്ത ഷൂട്ടിംഗ് ഞങ്ങളെയെല്ലാം സങ്കടത്തിലാക്കുന്നുണ്ട്. സ്വന്തം സുജാതയിലെ എല്ലാവരും ചേച്ചിയെ മിസ് ചെയ്യും. വ്യക്തിപരമായി നോക്കുകയാണെങ്കില്‍ എനിക്കേറെ പ്രിയപ്പെട്ട, എന്നോട് ചേര്‍ന്നുനില്‍ക്കുന്നയാളാണ്. പറ്റുമെങ്കില്‍ മടങ്ങി വരിക എന്നായിരുന്നു ചന്ദ്ര കുറിച്ചത്.
അടുത്തിടെയും ചന്ദ്ര ലക്ഷ്മണിൻ്റെ വളൈക്കാപ്പ് ചടങ്ങിൽ രശ്മി പങ്കെടുത്തിരുന്നു. അന്ന് സ്വന്തം സുജാത ടീമിലെ താരങ്ങളുടെ കൂടെ ആഘോഷമാക്കിയിട്ടാണ് മടങ്ങിയത്. അതിന് ശേഷം സീരിയൽ ടീം വിപുലമായി ഓണം ആഘോഷിക്കുകയും ചെയ്തിരുന്നു. ഇതിലെല്ലാം പങ്കാളിത്തത്തോടെ രശ്മിയും ഉണ്ടായിരുന്നു. നടിയുടെ അപ്രതീക്ഷിതമായിട്ടുള്ള വിയോഗം സീരിയലിൻ്റെ അണിയറ പ്രവർത്തകരെയും പ്രേക്ഷകരെയുമൊക്കെ നടിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ്.
https://www.facebook.com/Malayalivartha


























