Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴിഞ്ഞ ദിവസം ആ സംഭവം കണ്ണിൽപ്പെട്ടതോടെയാണ് അമ്മയെ എല്ലാവർക്കും മുമ്പിൽ കൊണ്ട് വരണമെന്ന് തീരുമാനിച്ചത്... 'എന്റെ അമ്മ ആരാന്ന് ആർക്കും അറിയില്ല... അതുകൊണ്ട് യുട്യൂബിൽ‌ ന്യൂസ് ഇടുന്നവരുടെ ശ്രദ്ധയ്ക്ക് !ഇതാണ് എന്റെ അമ്മ'.. ഒടുവിൽ വീഡിയോയുമായി അനുശ്രീ

19 SEPTEMBER 2022 12:12 PM IST
മലയാളി വാര്‍ത്ത

സിനിമ-സീരിയല്‍ ലോകത്തേയ്ക്ക് തന്റെ ചെറിയ പ്രായത്തിലാണ് അനുശ്രീ എത്തുന്നത്. അനുശ്രീ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും പ്രകൃതിയെന്നാണ് സീരിയല്‍ ലോകത്ത് താരം അറിയപ്പെടുന്നത്. അടുത്തിടെയായി അനുശ്രീ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തിൽ നിരവധി വാർത്തകളാണ് പുറത്ത് വന്നത്. ക്യാമറാമാൻ വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്. അനുശ്രീയുടെ അമ്മയ്ക്ക് താരത്തിന്റെ പ്രണയത്തിനോട് താൽപര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ വിവാഹശേഷം അനുശ്രീയും അമ്മയും തമ്മിൽ പിണക്കത്തിലായിരുന്നു.വിവാഹശേഷം അനുശ്രീ നൽകിയ അഭിമുഖങ്ങളിലെല്ലാം അമ്മയെ മിസ് ചെയ്യുന്നുണ്ടോയെന്ന് അവതാരകർ ചോദിച്ചപ്പോൾ അമ്മയെ മിസ് ചെയ്യുന്നില്ലെന്ന് അനുശ്രീ മറുപടി നൽകിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. പലരും അനുശ്രീയെ വല്ലാതെ വിമർശിക്കുകയും ചെയ്തിരുന്നു. ​എന്നാൽ ​ഗർഭിണിയായി കുറച്ച് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും അനുശ്രീ അമ്മയുമായി പിണക്കം മാറ്റി പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയി. ശേഷം അനുശ്രീ ഭർത്താവ് വിഷ്ണുവിന്റെ വീട്ടിലേക്ക് തിരികെ പോയതുമില്ല. ഇപ്പോൾ അമ്മയ്ക്കൊപ്പമാണ് താൻ താമസിക്കുന്നതെന്ന് അനുശ്രീ പറയുകയും ചെയ്തിരുന്നു. അടുത്തിടെ ഒരു കോടിയിൽ പങ്കെടുക്കാനെത്തിയ അനുശ്രീ ഭർത്താവ് വിഷ്ണുവുമായി ചെറിയ പ്രശ്നങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ മകൻ ആരവിന്റെ നൂലുകെട്ട് ചടങ്ങിനും വിഷ്ണു വന്നിരുന്നില്ല. മാത്രമല്ല അടുത്തിടെ താരം സ്വന്തം ഫോട്ടോ പങ്കുവെച്ച് സിം​ഗിൾ മോം എന്ന് ടാ​ഗ് കൊടുത്തതും വിമർശനങ്ങൾക്ക് കാരണമായിരുന്നു.

വിഷ്ണുവിനെ കുഞ്ഞിൽ‌ നിന്നും അകറ്റി നിർത്തുന്നതിനും ചിലർ അനുശ്രീയെ വിമർശിച്ചിരുന്നു. അനുശ്രീയുടെ മാതാപിതാക്കളും വർഷങ്ങളായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇരുവരേയും ഒരുമിപ്പിക്കാൻ താൻ ഒരുപാട് ശ്രമിച്ചിരുന്നുവെന്ന് അനുശ്രീ തന്നെ പറഞ്ഞിട്ടുണ്ട്. ഇ‌പ്പോഴിത ആ​ദ്യമായി അമ്മയ്ക്കൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരത്തിന്റെ അമ്മ രാജശ്രീ. ഫോട്ടോയിലും വീഡിയോയിലും പ്രത്യക്ഷപ്പെടുന്നതിനോട് താൽപര്യമില്ലാത്ത വ്യക്തിയാണ് അമ്മയെന്നും വളരെ വിരളമായി മാത്രം നിർബന്ധിച്ചാലെ അമ്മ ഫോട്ടോയ്ക്ക് പോസ് ചെയ്യാറുള്ളുവെന്നും അനുശ്രീ പറഞ്ഞു. താനും അമ്മയും ഒരുമിച്ചുള്ള ഏതാനും ഫോട്ടോകൾ മാത്രമെയുള്ളൂവെന്നും അനുശ്രീ തന്റെ പുതിയ വീഡിയോയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടുവെന്നും അതിന് ശേഷമാണ് അമ്മയെ എല്ലാവർക്കും മുമ്പിൽ കൊണ്ട് വരണമെന്ന് തീരുമാനിച്ചതെന്നും അനുശ്രീ പറഞ്ഞു. 'എന്റെ അമ്മ ആരാന്ന് ആർക്കും അറിയില്ല... അതുകൊണ്ട് യുട്യൂബിൽ‌ ന്യൂസ് ഇടുന്നവരുടെ ശ്രദ്ധയ്ക്ക് ഇതാണ് എന്റെ അമ്മ'യെന്നും അനുശ്രീ അമ്മയ്ക്കൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് പറയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends