ഈ പിറന്നാൾ വളരെ സ്പെഷ്യലാണ്... വിവാഹശേഷമുള്ള ആദ്യപിറന്നാൾ ആഘോഷമാക്കി താരങ്ങൾ.. ഭാര്യ നയന്‍താര നല്‍കിയ സര്‍പ്രൈസിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് വിഘ്‌നേശ് ശിവന്‍

സിനിമാലോകത്തെ സാക്ഷിയാക്കി അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആശിര്‍വാദത്തോടെയായിരുന്നു വിക്കി നയന്‍സിനെ താലി ചാര്‍ത്തിയത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഗ്‌നേഷ് ശിവനുംചെന്നൈയിലെ റിസോര്‍ട്ടില്‍ നടന്ന ആഡംബര ചടങ്ങില്‍ വിവാഹിതരാക്കുകയായിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ വിഘ്‌നേശ് ശിവന്റെ വിവാഹശേഷമുള്ള ആദ്യ ജന്മദിനമാണ് ഇന്ന്. നായികയും വിഘ്‌നേശ് ശിവന്റെ ഭാര്യയുമായ നയന്‍താര സര്‍പ്രൈസ് ജന്മദിന സമ്മാനമാണ് നല്‍കിയത്. ഭാര്യ നയന്‍താര നല്‍കിയ സര്‍പ്രൈസിനെ കുറിച്ചുള്ള വിശേഷങ്ങള്‍ വിഘ്‌നേശ് ശിവന്‍ തന്നെയാണ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്. നിരവധി ആരാധകരും താരങ്ങളും വിക്കിയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുകയാണ്.
https://www.facebook.com/Malayalivartha


























