വെന്തു താനിന്തത് കാട് രണ്ട് ദിവസങ്ങൾക്ക് മുമ്പ് കണ്ടു, ഇപ്പോഴും ഞാൻ ആ സിനിമയെ കുറിച്ച് ചിന്തിക്കുകയാണ്... പ്രകടനവും മേക്കിങും സീക്വൻസുകളുടെ ട്വീക്കിങ്ങും തിരക്കഥ എഴുതിയിരിക്കുന്ന രീതിയും ഈ സിനിമ വീണ്ടും കാണാൻ എന്നെ പ്രേരിപ്പിക്കുന്നു... വെന്ത് തനിന്തത് കാടിന് പ്രശംസയുമായി വിനീത് ശ്രീനിവാസൻ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗൗതം മേനോൻ – ചിമ്പു ചിത്രം ‘വെന്ത് തണിന്തത് കാട്’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മൂന്നാം ദിനം പിന്നിടുമ്പോൾ ചിത്രം 30 കോടിയ്ക്ക് മുകളിലാണ് കളക്റ്റ് ചെയ്തിരിക്കുന്നത്. ശനിയാഴ്ച ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം 4.5 കോടി നേടി. തെലുങ്ക് പതിപ്പിന്റെ കളക്ഷനും കൂടി ചേർക്കുമ്പോൾ 11.5 കോടിയാണ് സിനിമയുടെ ഇന്നലത്തെ നേട്ടം. ഇതോടെ ചിത്രം 30 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. ‘വിണ്ണൈ താണ്ടി വരുവായാ’, ‘അച്ചം യെൺപത് മടമൈയെടാ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന ചിത്രമാണിത്. വിവിധ ഗെറ്റപ്പുകളിലാണ് ചിമ്പു ചിത്രത്തിൽ എത്തുന്നത്. കയാഡു ലോഹർ നായികയായി എത്തുന്ന ചിത്രത്തിൽ രാധിക ശരത്കുമാറും പ്രധാന വേഷം കൈകാര്യം ചെയ്യുകയാണ്. ഇപ്പോഴിതാ വെന്ത് തനിന്തത് കാടിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ .
വിനീത് ശ്രീനിവാസന്റെ പോസ്റ്റ് ഇങ്ങനെ...
വെന്തു താനിന്തത് കാട് രണ്ട് ദിവസങ്ങൾക്ക് മുമ്പ് കണ്ടു, ഇപ്പോഴും ഞാൻ ആ സിനിമയെ കുറിച്ച് ചിന്തിക്കുകയാണ്. ഈ അടുത്ത കാലത്തായി നിരവധി ക്രൈം ഡ്രാമകൾ ഉണ്ടായതിനാൽ, ഈ സിനിമ പ്രേക്ഷകരെ എത്രത്തോളം സ്വാധീനിച്ചുവെന്ന് എനിക്കറിയില്ല. കൂടാതെ, വളരെയധികം ഒരു എന്റർടൈനിങ് സ്വഭാവമുള്ള ചിത്രവുമല്ല ഇത്. പക്ഷേ, പ്രകടനവും മേക്കിങും സീക്വൻസുകളുടെ ട്വീക്കിങ്ങും തിരക്കഥ എഴുതിയിരിക്കുന്ന രീതിയും ഈ സിനിമ വീണ്ടും കാണാൻ എന്നെ പ്രേരിപ്പിക്കുന്നു. കാക്ക കാക്ക കഴിഞ്ഞാൽ എനിക്ക് ഏറെ പ്രിയപ്പെട്ട ജിവിഎം സിനിമയാണിതെന്ന് ഞാൻ പറയും. കൂടാതെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിലമ്പരസൻ ചിത്രം കൂടിയാണിത്. കൂടാതെ നീരജ് മാധവ് നിങ്ങളുടെ ഗാനവും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.
https://www.facebook.com/Malayalivartha


























