എനിക്ക് അവരെ ഇഷ്ടമാണ്... നല്ല ഭംഗിയുണ്ട്.. നല്ല കുട്ടിയാണ്.. നല്ല മിടുക്കിയാണ്.. ഞാൻ എന്റെ ഇഷ്ടം പറഞ്ഞപ്പോൾ അത് അവരുടെ ചോയിസാണ് കല്യാണം കഴിക്കാണോ വേണ്ടയോ എന്നത്.. എനിക്ക് മാത്രം ഇഷ്ടം തോന്നിയിട്ട് കാര്യമില്ലല്ലോ.. അവർക്ക് എന്നോട് ഇഷ്ടം തോന്നണ്ടേ.. എനിക്ക് എപ്പോഴും ഇങ്ങനെ തന്നെയാണ്.. എനിക്ക് വൺ സൈഡ് ലവ് മാത്രമേ ഉണ്ടാകാറുള്ളൂ! വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് നിഖില വിമൽ.. സന്തോഷ് വർക്കി പുറത്തുവിട്ട വീഡിയോ ഏറ്റെടുത്ത് ആരാധകർ

ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. തനിക്ക് നടി നിത്യ മേനോനെ ഇഷ്ടമാണെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ സന്തോഷ് വര്‍ക്കി തന്നെ വിവാഹം കഴിക്കണം എന്ന തരത്തിൽ പലയിടങ്ങളിലും പറഞ്ഞതിനെതിരെ നിത്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നിഖില വിമലിനെ കുറിച്ച് സന്തോഷ് വർക്കി പുറത്തുവിട്ട പുതിയ വീഡിയോയാണ് വൈറലായി മാറുന്നത്..
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു..
‘ഞാൻ ഒരു ട്രോൾ വീഡിയോ കണ്ടു. എന്നെയും നിഖില വിമലിനെയും വെച്ചിട്ട് ഒരു വീഡിയോ. നിഖില വിമൽ കണ്ണൂരുകാരിയാണ്. കമ്യൂണിസ്റ്റുകാരിയാണ്. ഞാനും കമ്യൂണിസ്റ്റുകാരനാണ്. എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ്. ഒരിക്കൽ ഞാൻ അവരുടെ അമ്മയോട് ചോദിച്ചതാണ്. മകൾക്ക് ഇപ്പോൾ കല്യാണം കഴിക്കാൻ താൽപര്യമില്ലെന്നാണ് അമ്മ പറഞ്ഞത്. പണ്ടെപ്പോഴോ ഒരു ബ്രേക്ക് അപ്പ് നടന്നതാണ്, അതുകൊണ്ട് ഇപ്പോൾ കല്യാണം കഴിക്കാൻ താൽപര്യമില്ലെന്ന് അവർ പറഞ്ഞത്. നല്ല ബോൾഡായ ലേഡിയാണ്. നല്ല കുട്ടിയാണ്, സുന്ദരിയാണ്. എന്നെ കഴിഞ്ഞ ദിവസം മൈൻഡ് ചെയ്യാതിരുന്നതല്ല, അവർ ഫോണിലായിരുന്നു. അവർ എന്നെ കണ്ടില്ല. അതുകൊണ്ടാണ് മിണ്ടാതെ പോയത്. ഒരിക്കൽ ഞാൻ ഫോൺ വിളിച്ചപ്പോൾ ആറാട്ട് അണ്ണൻ ആണെന്ന് പറഞ്ഞപ്പോൾ അവർക്ക് അറിയില്ല എന്ന് പറഞ്ഞു. യൂട്യൂബ് ഉപയോഗിക്കാറില്ലെന്നും അവർ പറഞ്ഞു. നല്ല ബുദ്ധിയുള്ള കുട്ടിയാണ്. പുള്ളിക്കാരി തന്നെ പറയുന്നുണ്ടായിരുന്നു താൻ അത്ര പാവം ഒന്നുമല്ല എന്ന്. കല്യാണ കാര്യം ചോദിക്കുമ്പോൾ ഇപ്പോൾ കല്യാണം കഴിക്കാൻ താൽപര്യമില്ല, തോന്നുന്നില്ല എന്നാണ് പറയുന്നത്. കൂടാതെ, പ്രണയിക്കാൻ തോന്നുന്നില്ലെന്നാണ് അവർ പറഞ്ഞത്. ഞാൻ അവരെ നിർബന്ധിക്കുന്നില്ല. എനിക്ക് ഇപ്പോൾത്തന്നെ ഒരു അനുഭവമുണ്ട്. എനിക്ക് അവരെ ഇഷ്ടമാണ്. നല്ല ഭംഗിയുണ്ട്. നല്ല കുട്ടിയാണ്. നല്ല മിടുക്കിയാണ്. ഞാൻ എന്റെ ഇഷ്ടം പറഞ്ഞപ്പോൾ അത് അവരുടെ ചോയിസാണ് കല്യാണം കഴിക്കാണോ വേണ്ടയോ എന്നത്. എനിക്ക് മാത്രം ഇഷ്ടം തോന്നിയിട്ട് കാര്യമില്ലല്ലോ. അവർക്ക് എന്നോട് ഇഷ്ടം തോന്നണ്ടേ. എനിക്ക് എപ്പോഴും ഇങ്ങനെ തന്നെയാണ്. എനിക്ക് വൺ സൈഡ് ലവ് മാത്രമേ ഉണ്ടാകാറുള്ളൂ. ഒരു അനുഭവം ഉണ്ട്, ഇനി കൂടുതൽ അനുഭവിക്കാൻ പറ്റില്ല’, സന്തോഷ് വർക്കി വീഡിയോയിൽ പറയുന്നു.
https://www.facebook.com/Malayalivartha


























