വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ കീഴ്‌പ്പെടുത്തിയ ആവേശത്തില്‍ മമ്മൂട്ടി ഫാന്‍സ്

വളരെ വര്‍ഷത്തിന് ശേഷം ഒരു കിടിലന്‍ വിജയത്തിന്റെ ആവേശത്തിലാണ് മമ്മൂട്ടി ഫാന്‍സുകാര്‍. ഇടയ്ക്കിടയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മെഗാതാരത്തിന്റെ നിലയ്ക്കും വിലയ്ക്കും പറ്റിയ ഒരു നല്ല സിനിമയായി ആരാധകര്‍ കാണുന്നത് പത്തേമാരിയാണ്. മോഹന്‍ലാലിന്റെ ദൃശ്യം സൂപ്പര്‍ ഹിറ്റായപ്പോഴും ഇതുപോലുള്ള ടച്ചായ വേഷങ്ങള്‍ മമ്മൂക്ക ചെയ്യണമെന്ന് ആരാധകര്‍ കൊതിച്ചിരുന്നു. അതിനുള്ള ഉത്തരമായി മമ്മൂട്ടിയുടെ ഈ വമ്പന്‍ ഹിറ്റ്.
ഒരു പ്രവാസിയുടെ 50 കൊല്ലത്തെ ജീവിതമാണ് പത്തേമാരി പറഞ്ഞത്. പത്തേമാരി മലയാളത്തിലെ ബോക്‌സ് ഓഫീസ് ചിത്രം ദൃശ്യത്തിന്റെ റെക്കോഡും മറികടന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. 6.5 കോടി രൂപയ്ക്കാണ് ദൃശ്യത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം ഏഷ്യാനെറ്റ് ചാനല്‍ സ്വന്തമാക്കിയതെങ്കില്‍ പത്തേമാരി 7 കോടിക്കാണ് സൂര്യ വാങ്ങിയതെന്നാണ് സൂചന.
സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ലഭിച്ചത്. അതിമനോഹരവും അതേ സമയം ഹൃദയസ്പര്‍ശിയുമായി അവതരിപ്പിച്ചിരിക്കുന്ന അടുത്ത കാലത്തിറങ്ങിയ അതിഗംഭീര ചിത്രമെന്നാണ് പത്തേമാരി വിലയിരുത്തപ്പെട്ടത്.
മുമ്പ് രഞ്ജിത്തിന്റെ സംവിധാനത്തിലെ മോഹന്‍ലാല്‍ ചിത്രമായ ലോഹം ഏഷ്യാനെറ്റും കൈരളിയും ചേര്‍ന്ന് 7 കോടി രൂപയ്ക്കാണ് സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കിയിരുന്നു. സൂര്യ ടിവി പത്തേമാരി കൂടാതെ മോഹന്‍ലാല്‍ ചിത്രം കനല്‍ പൃഥിരാജ് ചിത്രം അമര്‍ അത്ബര്‍ ആന്റണി, എന്നിവയുടെ സാറ്റലൈറ്റ് റൈറ്റും.
പത്തേമാരിയിലെ മമ്മൂട്ടിയുടെ അഭിനയത്തെപ്പറ്റി നിരൂപകര്‍ പോലും ഉഗ്രന്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇതെല്ലാം തന്നെ ആരാധകരെ വാനോളം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ ഫാന്‍സുകാര്‍ നല്ല ആത്മ വിശ്വാസത്തിലാണ്. ലാലേട്ടന്‍ ഉടന്‍ വരും മറ്റൊരു ഹിറ്റുമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha