ഷംനയുടെ സിനിമകണ്ട് ഹൃദയാഘാതം വന്ന് ട്യൂഷന്‍ അധ്യാപകന്‍ മരിച്ചു

മലയാളി നടി ഷംന കാസിമിന്റെ സിനിമകണ്ട് ഒരാള്‍ മരിച്ചു. ഷംന നായികയായി എത്തിയ തെലുങ്ക് ഹൊറര്‍ ചിത്രം തിയറ്ററില്‍ ഇരുന്ന് കാണുന്നതിനിടെയാണ് ഹൃദയാഘാതം മൂലം അന്‍പത്തിയഞ്ചുകാരന്‍ മരിച്ചത്. ഈയിടെ റിലീസായ രാജു ഗാരി ഗാദി എന്ന ചിത്രം കാണുന്നതിനിടെയായിരുന്നു ദാരുണസംഭവം. ഹൈദരാബാദ് ബഹദൂര്‍പുര സ്വദേശിയായ അമര്‍നാഥ് ആണ് മരിച്ചത്. അമര്‍ ട്യൂഷന്‍ അധ്യാപകനാണ്.
ഹൈദരാബാദിലെ മെട്രോ സിറ്റി തിയറ്ററില്‍ രാവിലെയുള്ള ഷോയ്ക്കാണ് ഇദ്ദേഹം കയറിയത്. എന്നാല്‍ സിനിമ കഴിഞ്ഞതിന് ശേഷം തിയറ്റര്‍ വിടാത്തതിനെത്തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ എത്തിയപ്പോള്‍ അമര്‍നാഥിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ ചിത്രത്തിന്റെ സംവിധായകനായ ഓംകാര്‍ ഞെട്ടല്‍ രേഖപ്പെടുത്തി. മാത്രമല്ല അമര്‍നാഥിന്റെ കുടുംബത്തിന് ഒരുലക്ഷം രൂപ സഹായമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha