സിനിമയിലെടുത്തു; ഭാര്യ ഉപേക്ഷിച്ചു

ടി.പി മാധവന്‍ വിവാഹം കഴിക്കുമ്പോള്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയിട്ടില്ല. വിവാഹം കഴിഞ്ഞ് രണ്ട് മൂന്ന് കൊല്ലത്തോളം ഭാര്യയ്‌ക്കൊപ്പം ഒരുമിച്ച് ജീവിച്ചു. രണ്ട് മക്കളുമുണ്ട്. ആര്‍മിയില്‍ ഫസ്റ്റ് സെലക്ഷന്‍ കഴിഞ്ഞപ്പോള്‍ ഒരു സ്‌ക്കൂട്ടര്‍ ആക്‌സിഡന്റില്‍ കൈ ഒടിഞ്ഞു. അതോടെ പട്ടാളജീവിതം അവസാനിച്ചു. പിന്നീട് മാധവന്‍ അഡ്വര്‍ടൈസ്‌മെന്റ് ഏജന്‍സി തുടങ്ങി. ആ രംഗത്ത് പ്രവര്‍ത്തിച്ചു. ബോംബെയില്‍ ഒരു കലാകൗമുദില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ശമ്പളം കുറവായതിനാലാണ് ആ വഴിക്ക് തിരിഞ്ഞത്.
സിനിമാക്കാരില്‍ ചിലരുമായി അടുപ്പമുണ്ടായിരുന്നു. മധു, അടൂര്‍ഭാസി, ബഹദൂര്‍ തുടങ്ങിയവരൊക്കെ സുഹൃത്തുക്കളാണ്.
പരസ്യ ഏജന്‍സി നടത്തിയിരുന്നത് ബാംഗ്ലൂരിലാണ്. ഒരുദിവസം മധു അവിടെയുണ്ടെന്നറിഞ്ഞപ്പോള്‍ കാണാന്‍ പോയി. കാമം, ക്രോധം, മോഹം എന്ന സിനിമ തുടങ്ങാനുള്ള കാര്യങ്ങളുമായിട്ടാണ് മധു അവിടെ വന്നത്. ഒരു റോളില്‍ എന്നോട് അഭിനയിക്കാന്‍ പറഞ്ഞു. ആരോടും അഭിപ്രായം ചോദിക്കാതെ ആ സിനിമയില്‍ അഭിനയിച്ചു.
സിനിമാക്കാരെക്കുറിച്ച് അന്നൊക്കെ നല്ല ഗോസിപ്പുകള്‍ പ്രചരിക്കുന്ന കാലം. അടൂര്‍ഭാസിയെക്കുറിച്ചുമൊക്കെ എപ്പോഴും ഗോസിപ്പ് പ്രസിദ്ധീകരിച്ചുവരുമായിരുന്നു. ആ ഗോസിപ്പൊക്കെ പത്രക്കാര്‍ എഴുതിവിടുന്നതായിരുന്നു. ഇങ്ങനെയൊക്കെ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നാലെ ആളുകള്‍ക്കിടയില്‍ നമ്മളൊക്കെ ശ്രദ്ധിക്കുന്നുള്ളുവെന്ന് ഭാസി പറയുമായിരുന്നു. എന്നാല്‍ താന്‍ സിനിമയിലഭിനയിച്ചത് ഭാര്യയ്ക്ക് ഇഷ്ടമായിരുന്നില്ലെന്ന് ടി.പി ഓര്‍ത്തു. എന്തായാലും പിന്നീട് വീട്ടില്‍ ചെല്ലുമ്പോള്‍ ഒരു ഡൈവേഴ്‌സ് നോട്ടീസ് കിടക്കുന്നു. പിന്നെ എന്നെ ഉപേക്ഷിക്കരുതെന്നൊന്നും പറയാന്‍ മാധവന്‍ പോയില്ല. അങ്ങനെ വിവാഹബന്ധം വേര്‍പെട്ടു.
രണ്ടുമക്കളുണ്ട്. മകന്‍ രാജാകൃഷ്ണമേനോന്‍, മകള്‍ അമ്മു എന്നു cളിക്കുന്ന ദേവിക. രണ്ടുപേരും ബാംഗ്ലൂരിലാണ് പഠിച്ച് വളര്‍ന്നത്. ഇരുവരും കര്‍ണ്ണാടകക്കാരെ വിവാഹം കഴിച്ചു. താന്‍ വല്ലപ്പോഴുമൊക്കെ ഫോണില്‍ സംസാരിക്കുമായിരുന്നു. ഈയടുത്തായി ഫോണ്‍ വിളിയും കുറവായിരിക്കുന്നു. അടുത്തിടെ വാരണസിയില്‍ ആസ്പത്രിയിലായ മാധവന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha