അനുഷ്‌കയെ പൊതുവേദിയില്‍ വര്‍ണ്ണിച്ച് തെലുങ്ക് താരം

സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അനുഷ്‌ക്ക ശരീരത്തിന്റെ വണ്ണം കൂട്ടുന്നതും കുറക്കുന്നതും എല്ലാം ഇന്ന് വാര്‍ത്തകളാണ്. സിനിമക്കുവേണ്ടി കഠിനാധ്വാനം നടത്താനും താരത്തിന് മടിയില്ല. വിവാദങ്ങള്‍ക്ക ഒട്ടും കുറവില്ലാത്ത താരം കൂടിയാണ് അവര്‍. എന്നാല്‍ പുതുതായി തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌ക ഷെട്ടിയെക്കുറിച്ച് ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയ തെലുങ്ക് കോമഡി താരം വിവാദത്തില്‍. എല്ലാവരും തിന്നാന്‍ കൊതിക്കുന്ന ചൂടന്‍ ജിലേബിയാണ് അനുഷ്‌കയെന്നാണ് കോമഡി താരമായ അലി പൊതുവേദിയില്‍ പറഞ്ഞത്. അനുഷ്‌കയുടെ പുതിയ ചിത്രമായ സൈസ് സീറോയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു അലിയുടെ ഈ വിവാദപരാമര്‍ശം.
മാത്രമല്ല അനുഷ്‌കയുടെ മറ്റുശരീരഭാഗങ്ങളെക്കുറിച്ചും അലി പൊതുവേദിയില്‍ വര്‍ണിക്കുകയുണ്ടായി. \'തുടയില്‍ അടിക്കാന്‍ നിങ്ങള്‍ മറ്റേ നടിയോട് (സോനാല്‍ ചൗഹാനോട്) പറഞ്ഞില്ലേ. അവര്‍ക്ക് അത്ര വലിയ തുട ഇല്ല. അനുഷ്‌കയ്ക്ക് അങ്ങനെ അല്ല. ബില്ലയില്‍ അനുഷ്‌കയെ കണ്ടപ്പോള്‍ മുതല്‍ ഞാനവരുടെ വലിയ ഫാനായി മാറിയതാണ്. അലി പറഞ്ഞു.
ഇതാദ്യമായിട്ടല്ല അലി നടിമാരെക്കുറിച്ച് ലൈംഗികച്ചുവയുള്ള പ്രയോഗം നടത്തുന്നത്. നേരത്തെ തെന്നിന്ത്യന്‍ സുന്ദരി സമാന്തയെക്കുറിച്ച് അലി പറഞ്ഞ വാക്കുകള്‍ വലിയ വിവാദമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha