തുച്ഛമായ പ്രതിഫലം നല്‍കുന്നവര്‍ക്കു വേണ്ടി സ്ത്രീകള്‍ പണിയെടുക്കരുത്

തുച്ഛമായ പ്രതിഫലം നല്‍കുന്നവര്‍ക്കു വേണ്ടി സ്ത്രീകള്‍ പണിയെടുക്കരുതെന്ന് സോനം കപൂര്‍. തുല്യവേതനത്തെപ്പറ്റി പരാതി പറയുന്നതു നിര്‍ത്തി അത്തരക്കാര്‍ക്കു വേണ്ടി പണിയെടുക്കുന്നത് അവസാനിപ്പിക്കാനാണ് സോനം പറയുന്നത്.
നിങ്ങള്‍ക്ക് അര്‍ഹമായ കാര്യമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ അതിനു വേണ്ടി പോരാടുകയാണു വേണ്ടത്, അതിനുള്ള ഏറ്റവും നല്ല വഴി പണിയെടുക്കാതിരിക്കുന്നതു തന്നെയാണ്. അതേസമയം താന്‍ തീര്‍ത്തും ഒരു ഫെമിനിസ്റ്റ് ആണെന്നും അതില്‍ ഒട്ടും നാണിക്കുന്നില്ലെന്നും സോനം പറഞ്ഞു. ഭയമില്ലാതെ നിങ്ങള്‍ ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയാണ് ഫെമിനിസ്റ്റ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. തന്നെ കരുത്തയും കഴിവുള്ളവളുമായ വ്യക്തിയാക്കിത്തീര്‍ത്തതില്‍ അച്ഛന്‍ അനില്‍ കപൂറിനു വലിയ പങ്കുണ്ടെന്നും സോനം പറഞ്ഞു.
അടുത്തിടെ നടിമാരായ പരിണീതി ചോപ്ര, കത്രീന കൈഫ് എന്നിവര്‍ തങ്ങള്‍ ഫെമിനിസ്റ്റ് അല്ലെന്നു പറഞ്ഞത് നിരവധി വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. അവരില്‍ നിന്നും വ്യത്യസ്തയാവുകയാണ് വ്യക്തമായ നിലപാടിലൂടെ സോനം കപൂര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha