ഷാറൂഖിന് പാക്കിസ്ഥാനിലേക്ക് സ്വാഗതം

പ്രശസ്ത ബോളിവുഡ് താരം ഷാറൂഖ് ഖാനെ ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് മുഹമ്മദ് സയീദ് പാക്കിസ്ഥാനിലേക്കു ക്ഷണിച്ചു്. കലാ, കായിക മേഖലകളിലും സാംസ്‌കാരിക രംഗത്തും ഇന്ത്യയില്‍ ഒരു സ്ഥാനം കണ്ടെത്തുന്നതിനായി പോരാടുന്ന ഷാറൂഖ് ഖാനടക്കം അത്തരത്തിലുള്ള ഏതൊരു മുസ്‌ലിമിനും പാക്കിസ്ഥാനിലേക്കു സ്വാഗതം, ഇന്ത്യയില്‍ ജീവിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന മുസഌീങ്ങളെ പാക്കിസ്ഥാനിലേക്കു സ്വാഗതം ചെയ്യുന്നതായി ഹാഫിസ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. ബിജെപി നേതാക്കളായ കൈലാഷ് വിജയ്‌വര്‍ഗിയ, സ്വാധി പ്രാചി തുടങ്ങിയവര്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്നതായി അഭിപ്രായപ്പെട്ട ഷാറൂഖ് ഖാനെതിരെ രംഗത്തെത്തിയിരുന്നു.
ഷാറൂഖ് ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കിലും ആത്്മാവ് പാക്കിസ്ഥാനിലാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇന്ത്യയില്‍ കോടികളുടെ കളക്ഷനാണ് നേടുന്നതെന്നും കൈലാഷ് വിജയ്‌വര്‍ഗിയ പറഞ്ഞു. ഇന്ത്യയില്‍ അസഹിഷ്ണുതയാണെന്ന ഷാറൂഖിന്റെ വാദം ദേശവിരുദ്ധ പ്രസ്താവനയാണെന്നും ആദ്ദേഹം അഭിപ്രായപ്പെടുന്നു. ഷാറൂഖ് ഖാന്‍ പാക്കിസ്ഥാന്‍ ഏജന്റാണ്, പാക്കിസ്ഥാന്റെ ആശയങ്ങളാണ് അദ്ദേഹം പ്രചരിപ്പിക്കുന്നത്, അതിനാല്‍ അത്തരത്തിലുള്ള ആളുകള്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നും സ്വാധി പ്രാചി അഭിപ്രായപ്പെട്ടിരുന്നു. ഷാറൂഖ് ഖാനെതിരായ ബിജെപി നേതാക്കളുടെ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha