ഷക്കീലയെ കാണാൻ ഇടിച്ചു കയറും... ഷക്കീല പങ്കെടുക്കുന്നതിനാല്‍ പരിപാടി നടത്താനാകില്ല

ഷക്കീല വാർത്തകളിൽ നിറയുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'നല്ല സമയത്തിന്റെ' ട്രെയിലര്‍ ലോഞ്ചിനുള്ള അനുമതി കോഴിക്കോടുള്ള മാള്‍ നിഷേധിച്ചു. ഇവിടെ മുന്‍കൂട്ടി നടത്താന്‍ നിശ്ചയിച്ച പരിപാടി സിനിമാ താരം ഷക്കീല പങ്കെടുക്കുന്നതിനാല്‍ നടത്താനാകില്ല എന്നായിരുന്നു മാള്‍ അധികൃതരുടെ വിശദീകരണം.
ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ പോകുന്ന ആദ്യ 'എ' സര്‍ട്ടിഫിക്കറ്റിലുള്ള ചിത്രമാണ് 'നല്ല സമയം'. പുതുമുഖ നായികമാരെ അണിനിരത്തി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ ഷക്കീല പങ്കെടുക്കും എന്ന വാര്‍ത്ത നേരത്തെ വലിയ രീതിയില്‍ തന്നെ പ്രചരിച്ചിരുന്നു.
ഇതിനിടയിലാണ് ഷക്കീല പങ്കെടുക്കുകയാണെങ്കില്‍ മാളിലെ പരിപാടിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് അറിയിച്ചത്. ഇന്ന് വൈകുന്നേരം 7.30ന് ട്രെയിലര്‍ ലോഞ്ച് നടക്കാനിരിക്കെയായിരുന്നു മാള്‍ അധികൃതര്‍ അനുമതി പിന്‍വലിച്ചത്. ഷക്കീല പങ്കെടുത്താല്‍ തിരക്ക് നിയന്ത്രിക്കാനാകില്ല എന്നാണ് മാാള്‍ അധികൃതരുടെ വിശദീകരണം. മുന്‍പ് സിനിമയുടെ പ്രചരണ പരിപാടിയ്ക്കിടയില്‍ രണ്ട് യുവ നടിമാര്‍ക്ക് നേരെ അതിക്രമമുണ്ടായതും ഇതേ മാളില്‍ വെച്ചായിരുന്നു. ഇതിനെ സംബന്ധിച്ച വാര്‍ത്ത വന്നതിന് പിന്നാലെ ഷക്കീലയും ഒമര്‍ ലുലുവും സമൂഹ്യ മാദ്ധ്യമം വഴി പ്രതികരണം നടത്തി.
കോഴിക്കോട്ടെ മാളിലാണ് ട്രെയിലര്‍ ലോഞ്ച് പ്ലാന്‍ ചെയ്തിരുന്നത്. 7.30ന് ആയിരുന്നു പരിപാടി അറേഞ്ച് ചെയ്തത്. എന്നാല്‍ അവിടെ നിന്ന് ചെറിയ ചെറിയ എതിര്‍പ്പുകള്‍ വന്ന് തുടങ്ങി, വൈകുന്നേരത്തോട് കൂടി അവിടെ പറ്റില്ല, സെക്യൂരിറ്റി പ്രശ്നങ്ങള്‍ എന്നൊക്കെ പറഞ്ഞ് പരിപാടി ഒഴിവാക്കി. ചേച്ചി ഇവിടേക്ക് പോരുകയും ചെയ്തു, ഇപ്പോള്‍ ശരിക്കും ഞങ്ങള്‍ ആകെ വിഷമത്തിലായി, ഇക്കാര്യത്തില്‍ ചേച്ചിയോട് താന്‍ ക്ഷമ ചോദിക്കുകയാണെന്ന് ഒമര്‍ ലുലു വ്യക്തമാക്കി.
https://www.facebook.com/Malayalivartha