രഞ്ജിനിയുടെ രോഗാവസ്ഥ ഇതോ..? എനിക്ക് വീട്ടില്‍ തിരിച്ചുവരേണ്ട, എന്താണ് നടക്കുന്നത്, എന്താണ് ചെയ്യേണ്ടത് എന്നിങ്ങനെ എല്ലാത്തിലും കണ്‍ഫ്യൂഷനാണ്: ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള താത്പര്യമോ ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല... വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്

വേറിട്ട അവതരണവും സംസാരശൈലിയും കൊണ്ട് മലയാളികളുടെ മനംകവര്‍ന്ന അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷും മലയാളവും കലര്‍ത്തിയുള്ള രഞ്ജിനിയുടെ സംസാരമാണ് ഏറ്റവും ശ്രദ്ധമായത്. പിന്നീട് നടിയും ബിഗ് ബോസ് മത്സരാര്‍ഥിയുമൊക്കെയായി മാറിയ രഞ്ജിനി കാമുകനെ പുറംലോകത്തിന് പരിചയപ്പെടുത്തിയെങ്കിലും വിവാഹത്തെ കുറിച്ച് ഇനിയും മിണ്ടിയിട്ടില്ല. ഇപ്പോഴിതാ തന്റെ മാനസികാരോഗ്യത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. ഡെയ്‌ലി വ്‌ളോഗ് വീഡിയോയിലാണ് രഞ്ജിനി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. പട്ടി നക്കിയ ജീവിതം പോലെയാണ് ഇപ്പോഴത്തെ തന്റെ അവസ്ഥയെന്നും മിഡ് ലൈഫ് ക്രൈസിസിലൂടെയാണ് കടന്നുപോകുന്നതെന്നും രഞ്ജിനി വീഡിയോയില്‍ പറയുന്നു.
'പട്ടി നക്കിയ ജീവിതം എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ. ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്. എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാന്‍ കഴിയുന്നില്ല. അത്രയും സട്രെസ് നിറഞ്ഞ ഒരു അവസ്ഥയാണ് ഇപ്പോള്‍. എന്താണ് നടക്കുന്നത്, എന്താണ് ചെയ്യേണ്ടത് എന്നിങ്ങനെ എല്ലാത്തിലും കണ്‍ഫ്യൂഷനാണ്. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള താത്പര്യമോ ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല. എനിക്ക് വീട്ടില്‍ തിരിച്ചുവരേണ്ട. എപ്പോഴും യാത്രകള്‍ ചെയ്യണം. അറിയുന്ന ആള്‍ക്കാരെ കാണണ്ട. ഒറ്റയ്ക്കിരിക്കണം. അത് എന്താണെന്ന് വിശദീകരിക്കാന്‍ അറിയില്ല. ഞാന്‍ അതിനെ കുറിച്ച് ഗവേഷണം നടത്തി.
ഒന്നെങ്കില്‍ ഡിപ്രഷന്‍. അതല്ലെങ്കില്‍ മിഡ് ലൈഫ് ക്രൈസിസ്. എനിക്ക് 40 വയസ്സുണ്ട്. ഞാന്‍ കുറേ വായിച്ചപ്പോള്‍ മിഡ് ലൈഫ് ക്രൈസിസിനുള്ള എല്ലാ ലക്ഷണവും എനിക്കുണ്ട്. ജീവിതത്തില്‍ യാതൊരു ഉദ്ദേശ്യങ്ങളും ഇല്ലെന്നുള്ളതാണ് ഇപ്പോഴുള്ള പ്രശ്‌നം. ഇതുവരെ ജീവിച്ചിട്ടും ഒന്നും നേടിയില്ലെന്ന് തോന്നുന്നു. ഞാനൊക്കെ വളരെ അനുഗ്രഹിക്കപ്പെട്ടിട്ടുള്ള ആളാണ്. പക്ഷേ അതൊന്നും എനിക്ക് കാണാന്‍ സാധിക്കുന്നില്ല.
2023 ഇതിനെല്ലാം പരിഹാരമായി നല്ലൊരു വര്‍ഷമായി മാറിയേക്കുമെന്നാണ് കരുതുന്നത്. രഞ്ജിനിയുടെ കൂടെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിയും ഉണ്ടായിരുന്നു. 2023 ല്‍ ജീവിതത്തില്‍ എന്ത് മാറ്റം കൊണ്ട് വരാനാണ് നീ ഉദ്ദേശിക്കുന്നതെന്ന് രഞ്ജിനി ചോദിച്ചിരുന്നു. 'കരിയറിന് ഫോക്കസ് കൂടുതല്‍ നല്‍കും, സമ്പാദ്യമുണ്ടാക്കണം, പിന്നെ ഭക്ഷണം കഴിക്കണം, കിടന്നുറങ്ങണം', ഇതാണ് തന്റെ ലക്ഷ്യമെന്ന് ജാന്‍മണി പറയുന്നു.
എല്ലാ പുതുവര്‍ഷത്തിലും എല്ലാവരും തീരുമാനിക്കുന്ന കാര്യങ്ങളെ എനിക്കുള്ളു. വെയിറ്റ് കുറയ്ക്കണം, ഫിറ്റ്‌നസ് നോക്കണം, മദ്യപാനം നിര്‍ത്തണം, ഭക്ഷണം കഴിക്കുന്നത് കുറയ്ക്കണം, എന്നൊക്കെയാണ്. എന്നാല്‍ ഇത്തവണ കുറച്ച് പുതുമയുണ്ട്. നാല്‍പത് വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഇങ്ങനൊരു പ്രതിസന്ധിയുണ്ടാവുന്നത് ആദ്യമായിട്ടാണ്.
കഴിഞ്ഞ ആറ് മാസമായി ഞാനിതുവരെ അനുഭവിക്കാത്ത ചില പുതിയ വികാരങ്ങളാണ് അറിഞ്ഞത്. തന്റെ ജീവിതത്തില്‍ എന്തൊക്കെ പ്രശ്‌നം വന്നാലും അതൊന്നും ബാധിക്കാറില്ലാത്ത ആളായിരുന്നു താനെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിന് വലിയ ആരാധക പിന്‍ബലമാണുള്ളത്. അടുത്തിടെ സഹോദരന്റെ വിവാഹ വിശേഷങ്ങൾ രഞ്ജിനി പങ്കുവെച്ചിരുന്നു.
https://www.facebook.com/Malayalivartha