എപ്പോൾ വേണമെങ്കിലും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടും: രോഗാവസ്ഥ വെളിപ്പെടുത്തി നടൻ കിഷോർ

വില്ലന്‍ വേഷത്തിലൂടെ താരമായി മാറിയ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട നടനാണ് കിഷോർ. വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളും നായക വേഷവുമെല്ലാം ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച കിഷോര്‍ വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെയാണ് ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്. തന്റെ സ്വകാര്യ ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം അഭിനയ ലോകത്തു നിന്നും മാറിനില്‍ക്കേണ്ടി വന്ന കിഷോർ അഭിനയ ലോകത്ത് വീണ്ടും സജീവമായിരിക്കുകയാണ്.
ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധികളെക്കുറിച്ചും അവയെ നേരിട്ടതിനെക്കുറിച്ചുമെല്ലാം ഒരു ചാനൽ പരിപാടിക്കിടെ തുറന്ന് പറഞ്ഞിരിക്കുകയാണ് കിഷോർ ഇപ്പോൾ. ഒരു പരമ്പരയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് തനിക്ക് വയ്യാതായത്. അധികം വൈകാതെ തന്നെ ആശുപത്രിയില്‍ കാണിക്കുകയും വിദഗ്ധ പരിശോധനകള്‍ കഴിഞ്ഞപ്പോള്‍ ലിവറിന് പ്രശ്‌നമുണ്ടെന്നും കണ്ടുപിടിച്ചു. തുടര്‍ന്ന് കുറച്ചു കാലം മരുന്നു കഴിച്ച് മുന്നോട്ടു പോയി.
ഒന്നര വര്‍ഷത്തോളം ആ ആശുപത്രിയില്‍ തന്നെ ചികിത്സ തുടരുകയും ചെയ്തു. എന്നാല്‍, ഒന്നര വര്‍ഷത്തോളം അസുഖം എന്താണെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാ മാസവും ആശുപത്രിയില്‍ പോവണം. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു അപ്പോള്‍ ഉണ്ടായിരുന്നത്. മാത്രമല്ല, വിറയലും ക്ഷീണവും. അഭിനയിക്കാന്‍ അവസരങ്ങളുണ്ടായിട്ടും അതിനു പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അത്രത്തോളം മോശമായിരുന്നു ആരോഗ്യാവസ്ഥ. അങ്ങനെയാണ് സീരിയലുകളിൽ നിന്നും കിഷോറിന് ബ്രേക്കെടുക്കേണ്ടി വന്നത്.
ആദ്യമൊക്കെ ഇന്നു ശരിയാകും നാളെ ശരിയാകും എന്ന പ്രതീക്ഷയില്‍ പിടിച്ചു നിന്നു. എന്നാല്‍ നാളുകള്‍ കഴിയുന്തോറും ആരോഗ്യാവസ്ഥ മോശമായി. അതോടെ സമ്പാദ്യങ്ങളും ഇല്ലാതായിതുടങ്ങി. അപ്പോഴൊക്കെ സംഘടനയും സുഹൃത്തുക്കളുമൊക്കെ സഹായിച്ചിരുന്നു. ഒരു പരിധി കഴിഞ്ഞപ്പോള്‍ ലിവര്‍ അങ്ങ് മാറ്റിയാലോ എന്നു വരെ ആലോചിച്ചു. അങ്ങനെയിരിക്കെയാണ് എല്ലാവരുടെയും ആവശ്യപ്രകാരം ആശുപത്രി മാറ്റിക്കാണിച്ചത്. പക്ഷേ നിരവധി ഡോക്ടര്‍മാരെ കണ്ടെങ്കിലും മെഡിക്കല്‍ കോളേജില്‍ വച്ചാണ് കിഷോറിന്റെ ശരിയായ പ്രശ്‌നം കണ്ടുപിടിച്ചത്.
പിറ്റിയൂട്ടറി ഗ്ലാന്റിനകത്ത് ഒരു സിസ്റ്റായിരുന്നു. ലിവര്‍ തന്നെ ചികിത്സിച്ചിട്ടും മാറ്റം വരാതെ വന്നപ്പോഴാണ് കണ്ടെത്തിയത്. തൈറോയ്ഡ് കൂടിയിരുന്നു. കുഞ്ഞുങ്ങള്‍ക്കുള്‍പ്പടെ വരുന്ന അസുഖമാണ്. എന്നാല്‍ വളരെ കോമണല്ല. തിരിച്ചറിയാതെ പോയതിനാല്‍ പതുക്കെ അതിന്റെ വളര്‍ച്ച കണ്ണിലേക്കും എത്തി. എടുത്ത് കളഞ്ഞാലും ഗ്ലാന്റ് പ്രവര്‍ത്തിക്കണം എന്നില്ല അതായിരുന്നു അവസ്ഥ. കണ്ണിന്റെ കാഴ്ച എപ്പോള്‍ വേണമെങ്കില്‍ പോകാമായിരുന്നു. അതിനാല്‍ കണ്ണും ഇതിന്റെ വളര്‍ച്ചയും എല്ലാ മാസവും പരിശോധിക്കുന്നുണ്ട്. സ്റ്റിറോയ്ഡ് കഴിക്കുന്നത്. ഷുഗര്‍ നിയന്ത്രിക്കാനാകില്ല. തല്‍ക്കാലം സര്‍ജറി വേണ്ടെന്ന് വച്ചു, അതിന്റെ വളര്‍ച്ച നോക്കി കൊണ്ടിരിക്കുകയാണ്.
വീട്ടില്‍ മറ്റു വരുമാന മാര്‍ഗത്തിന് മറ്റാരുമില്ല. ചികിത്സയ്ക്കായി മാസം രണ്ട് ലക്ഷം രൂപ യോളംചിലവുണ്ടായിരുന്നു. ഇപ്പോള്‍ ഇരുപതിനായിരത്തിനടുത്തുണ്ട് മരുന്നിന് മാത്രം. ഇതിന് പുറമെ സ്‌കാനിംഗും മറ്റും ചിലവേറിയതാണ്. സ്റ്റിറോയ്ഡിന്റെ പുറത്താണ് നില്‍ക്കുന്നത്. ഓടി നടന്ന് സീരിയല്‍ ചെയ്യാനാവില്ല. ദിവസവും രാവിലെയും വൈകുന്നേരും സ്റ്റിറോയ്ഡ് എടുക്കണം. ഷുഗറൊന്നും ഒരിക്കലും നിയന്ത്രണത്തിലാകില്ല. ഇന്‍സുലിന്‍ എടുത്താലും 400-500ലാണ് നില്‍ക്കുന്നത്. പിന്നെ തൈറോയ്ഡ് ഉണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധി ഉണ്ടെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ട ആവശ്യമുള്ളതിനാല്‍ വീണ്ടും അഭിനയ ലോകത്തേക്ക് തിരിച്ചെത്തുകയായിരുന്നുവെന്ന് കിഷോർ പറയുന്നു.
ചികിത്സ നടത്തിയിരുന്ന കാലത്ത് ആര്‍ട്ടിസ്റ്റുകളും സീരിയല്‍ ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ ആത്മയും എല്ലാം ഏറെ സഹായിച്ചു. മാത്രമല്ല, സര്‍ക്കാരിന്റെ പക്കലില്‍ നിന്നും സഹായം കിട്ടിയിരുന്നു. അതിനിടയില്‍ അച്ഛന്റെ മരണവും സംഭവിച്ചു. ഒരു ദിവസം അച്ഛന്‍ അനങ്ങുന്നില്ല, സംസാരിക്കുന്നില്ല എന്ന് പറഞ്ഞാണ് അമ്മ കിഷോറിനെ ഫോണ്‍ വിളിച്ചത്. അന്നൊരു ദിവസം മരുന്നിന്റെ ഇരട്ടി ഡോസ് വായിലിട്ടിരുന്നു. കിഷോറിന്റെ ഭാര്യ ചെന്ന് നോക്കുമ്പോള്‍ കൃഷ്ണമണിയൊക്കെ മുകളിലായിരുന്നു. പിന്നാലെ അച്ഛന്റെ മരണവും സംഭവിച്ചു.
https://www.facebook.com/Malayalivartha