Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്മസരോവരത്തെ അർദ്ധരാത്രിയിലെ പൂജകൾ! നിഷ്‌ക്കളങ്കയായ കാവ്യയുടെ മുഖം മൂടി വലിച്ച് കീറി 'പൊന്നളിയൻ'! എല്ലാം 'കെട്ടിയ' വൈരാഗ്യം! കാവ്യയെ തൊടാനാകാതെ അന്വേഷണ സംഘം.. ഇപ്പോഴും അട്ടഹസിച്ച് പുറത്ത്

16 MARCH 2023 12:18 PM IST
മലയാളി വാര്‍ത്ത

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അനുമതി നേടിയത്. ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും രണ്ടു ഘട്ടങ്ങളിലായി ചോദ്യംചെയ്യല്‍ നടത്തിയിരുന്നു. അതിനു ശേഷമായിരുന്നു ദിലീപ് അന്വേഷണസംഘത്തിന് മുന്നിലേക്ക് വന്നത്. പതിനാറര മണിക്കൂറാണ് അന്ന് ദിലീപിനെ ആദ്യം ചോദ്യം ചെയ്തത്. പിന്നാലെ മണിക്കുറുകൾ വീണ്ടും ചോദ്യം ചെയ്യൽ തുടർന്നു. എന്നാൽ ഇതിനൊക്കെ പിന്നാലെ ദിലീപിനെ കുറിച്ച് പുറത്ത് വന്നത് ചെറിയകാര്യമൊന്നുമല്ലായിരുന്നു. ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും പറയുന്നുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട വീഡിയോ കണ്ട ശേഷം ലാപ്‌ടോപ് കാവ്യയ്ക്കാണ് കൈമാറിയത് എന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്.

എന്നാൽ അതിന് ശേഷം കാവ്യ ചോദ്യം ചെയ്‌തെങ്കിലും കേസിൽ കാവ്യയുടെ പങ്ക് തേഞ്ഞുമാഞ്ഞു പോയി എന്ന് വേണമെങ്കിൽ പറയാം. കേസിലെ സാക്ഷിയായാണ് അന്വേഷണ സംഘം കാവ്യയെ വിളിപ്പിച്ചതും ചോദ്യം ചെയ്തതും. ഇപ്പോൾ നടിയെ ആക്രമിച്ച കേസ് അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണ്. അപ്പോഴും ചോദ്യം ചെയ്യപ്പെടുന്നത് കേസിൽ കാവ്യയുടെ പങ്കിനെ കുറിച്ച് തന്നെയാണ്. കേസില്‍ കാവ്യ മാധവന്റെ പങ്ക് ഉണ്ടെന്ന അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തുന്ന നിര്‍ണായക ശബ്ദരേഖയും പുറത്ത് വന്നിരുന്നു. കേസിലെ വി ഐ പി ശരത്തും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും തമ്മിലുള്ള ശബ്ദരേഖയും പുറത്ത് വന്നിരുന്നു. ഒന്‍പതര മിനുട്ട് നീളുന്ന ഓഡിയോ ആയിരുന്നു അത്..കാവ്യയെ പറ്റി സൂരജ് ശരത്തിനോട് സംസാരിക്കുന്നതായിരുന്നു പ്രധാനമായും കേട്ടത്.

കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് സംഭവങ്ങള്‍ക്കെല്ലാം കാരണമെന്നാണ് സുരാജ് ശരത്തിനോട് പറഞ്ഞത്. കാവ്യ-ദിലീപ് വിവാഹത്തിന് എന്തെങ്കിലും ദോഷം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സുരാജ് ഓഡിയോയിൽ പറഞ്ഞു.'നമ്മൾ ഈ ക്ഷേത്രങ്ങളിൽ എല്ലാം വഴിപാടുകൾ ഒക്കെ ചെയ്യുന്നില്ലേ, ഇവരുടെ മാരേജിൽ എന്തെങ്കിലും കുഴപ്പമുണ്ടോയെന്നതാണ്. ദോഷം മാറ്റാന്‍ താലിയൊക്കെ തീയിലിടുന്ന ചടങ്ങുണ്ടെന്നും അത് ചെയ്യണമെന്നും സുരാജ് പറയുന്നുണ്ട്. മാത്രമല്ല വലിയ ധനനഷ്ടമാണ് നേരിടുന്നതെന്നും സുരാജ് ഓഡിയോയിൽ പറയുന്നു. 'ധനനഷ്ടം ഭീകരമാണ്. ജാക് ഡാനിയേലില്‍ പൈസ കിട്ടിയില്ല. അതങ്ങനെ പോയി, ഡിങ്കന്‍ പകുതി വെച്ച് പടം മുടങ്ങി. പ്രൊഡ്യൂസര്‍ കുത്തുപാളയെടുത്തു. എവിടെയൊക്കെ പണം മുടക്കിയോ അതൊക്കെ പോയി. തിയറ്ററില്‍ നിന്നും വരുമാനം ഇല്ല. എന്തൊക്കെയോ കുഴപ്പം ഇതിനകത്തുണ്ട്. ഇതെല്ലാം ക്ലിയർ ചെയ്യേണ്ടതുണ്ടെന്നും' സുരാജ് ഓഡിയോയിൽ പറയുന്നു.

കൂടാതെ കാവ്യയെ കുടുക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയതെന്നാണ് ശബ്ദരേഖയിൽ ഉള്ളത്. ...'കാവ്യയെ കുടുക്കാന്‍ വേണ്ടി കൂടെ നിന്ന് കൂട്ടുകാരികള്‍ പണി വച്ചപ്പോള്‍ തിരിച്ച് ഇവക്കൊരു പണി കൊടുക്കണമെന്ന് വന്നപ്പോള്‍ കൊടുത്ത സാധനമാണ്. അതില് ചേട്ടന്റെ റോൾ തന്നെ ഇല്ല. ജയിലിൽ നിന്നും വന്ന കോൾ നാദിർഷ എടുത്തതോടെയാണ് ഏട്ടനിലേക്ക് വന്നത്. ഇല്ലേങ്കിൽ കാവ്യ തന്നെയായിരുന്നു ഇതിൽ ഉണ്ടായിരുന്നത്, എന്നായിരുന്നു ഓഡിയോയിൽ ഉളളത്. നമ്മൾ അമ്പലങ്ങളും മറ്റു വഴിപാടുകളും ചെയ്തല്ലോ . ഇതിൻറെയൊക്കെ യഥാർത്ഥ കാരണം ഇവരുടെ വിവാഹത്തിന്റെ കുഴപ്പമുണ്ടോ? ഇവരെ കുറ്റം പറയുകയല്ല. അങ്ങനെ പോകുന്നു മന്ത്രവാദത്തെ കുറിച്ചുള്ള സംഭാഷണം. കൂടാതെ ധനനഷ്ടത്തെ കുറിച്ചും ആവർത്തിക്കുകയാണ്. ഇങ്ങനെയുള്ള ഓഡിയോ വരെ പ്രതിഭാഗത്ത് നിൽക്കുന്നവരുടെ അടുത്ത് നിന്നും പുറത്ത് വന്നിട്ടും കാവ്യക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്നത് വാസ്തവമാണ്. ഇനി കേസിൽ സംവിധാകൻ ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരമാണ് ഇനി പ്രധാനമായും പൂർത്തിയാക്കാനുള്ളത്. ബാലചന്ദ്രകുമാറിന്റെ വിചാരണ വീഡിയോ കോൺഫറൻസ് വഴി അനുവദിക്കരുതെന്ന ദിലീപിന്റെ ആവശ്യവും കോടതി തള്ളിയതോടെ കേസിൽ കൂടുതൽ എളുപ്പത്തിൽ തന്നെ തീർക്കാനാകുമെന്നാണ് പ്രതീക്ഷ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends