കുഞ്ഞു മാളൂട്ടിയായി ആറാം മാസത്തിൽ തന്നെ ജയറാമിന്റെയും ഉര്‍വശിയുടെയും മകളായി അഭിനയത്തിന് തുടക്കമിട്ടു... സോഷ്യൽ മീഡിയ തിരക്കിയ ആ കുഞ്ഞിനെ കണ്ടെത്തി... ചിത്രം സഹിതം പുറത്ത് വിട്ട് അഭയ ഹിരണ്‍മയി

സോഷ്യൽ മീഡിയയിൽ ഇന്ന് സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരൺമയി. സംഗീത കരിയറിനപ്പുറം അഭയ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധ നേടാറുണ്ട്. നടന്‍ കൊച്ചുപ്രേമന്റെ സഹോദരീ പുത്രിയാണ് അഭയ. തന്നെ ഏറെ ഇഷ്ടമുള്ള അമ്മാവനായിരുന്നു കൊച്ചുപ്രേമന്‍ എന്ന് അഭയ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ആർക്കും അറിയാതെ പോയ ഒരു വെളിപ്പെടുത്തലാണ് ഗായിക പങ്കുവെക്കുന്നത്. ഭരതന്‍ സംവിധാനം ചെയ്ത് 1990ല്‍ റിലീസ് ചെയ്ത സിനിമയാണ് മാളൂട്ടി. ജയറാം, ഉര്‍വശി, ബേബി ശ്യാമിലി, കെ.പി.എ.സി. ലളിത, നെടുമുടി വേണു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയില്‍ ഒന്നാണ്. 1990ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബേബി ശ്യാമിലിയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തില്‍ ബേബി ശാലിനിയുടെ ചെറുപ്പകാലം അഭിനയിച്ച കുഞ്ഞിനെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. കുഞ്ഞു മാളൂട്ടിയായി വേഷമിട്ട താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗായിക അഭയ ഹിരണ്‍മയിയാണ് ആ കുഞ്ഞു മാളൂട്ടിയായി അഭിനയിച്ചത്. ആറാം മാസത്തിലാണ് ഞാന്‍ സിനിമയില്‍ മുഖം കാണിക്കുന്നത്. ഭരതന്‍ അങ്കിള്‍ ആണ് എന്നെ മാളൂട്ടിയിലേക്ക് കൊണ്ടുവരുന്നത്. പൊടി കുഞ്ഞായിട്ട് ആ പാട്ടിലുണ്ട്. അതില്‍ അഭിനയിച്ചതിന് ഗിഫ്റ്റ് ആയിട്ട് അങ്കിള്‍ എനിക്ക് ഒരു കുഞ്ഞുടുപ്പ് വാങ്ങി തന്നു. ഒരു ലെജന്ററിയായ ഒരു വ്യക്തിയുടെ കൂടെയാണ് എന്റെ തുടക്കം എന്നാണ് അഭയ പറയുന്നത്. ഒരു പഴയ കുഴല്‍ കിണറിലേക്ക് അഞ്ച് വയസുകാരി വീഴുന്നതും കുട്ടിയെ പുറത്തെത്താക്കാനുള്ള ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
https://www.facebook.com/Malayalivartha