Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാൻ നിന്നെ എന്റെ ഗർഭപാത്രത്തിൽ ചുമന്നതല്ലേ? നിനക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നു...കരഞ്ഞ് തളർന്ന് ഫാത്തിമ:- വിജയ് ആന്റണിയുടെ മകൾ ആത്മഹത്യയ്ക്ക് മുമ്പ് എഴുതിയ കുറിപ്പ് പുറത്ത്

21 SEPTEMBER 2023 05:02 PM IST
മലയാളി വാര്‍ത്ത

വിജയ് ആന്റണിയുടെ മകളുടെ മരണം തമിഴ് സിനിമാ ലോകത്തെയും ഉറ്റവരെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ബുധനാഴ്ച രാവിലെ മീരയുടെ മൃതദേഹം നുങ്കമ്പാക്കത്തെ പള്ളിയിൽ സംസ്ക്കാര ചടങ്ങുകൾക്കായി എത്തിച്ചപ്പോൾ വികാര നിർഭര രംഗങ്ങളായിരുന്നു അരങ്ങേറിയത്. ഞാൻ നിന്നെ എന്റെ ഗർഭപാത്രത്തിൽ ചുമന്നതല്ലേ? നിനക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നു,”, എന്നു പറഞ്ഞ് 'അമ്മ ഫാത്തിമ ആന്റണി പൊട്ടിക്കരഞ്ഞ് തളർന്നു വീണു. ഇത് കണ്ടുനിന്നവരുടെ മനസിലും വേദന ഉളവാക്കുന്നതായിരുന്നു.

അതിനിടെ മീര എഴുതിയതെന്ന് കരുതുന്ന കുറിപ്പ് പോലീസ് വീട്ടിൽ നിന്ന് കണ്ടെത്തി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പൊലീസിന്‍റെ തെരച്ചിലിലാണ് വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന എഴുത്ത് കണ്ടെടുത്തത്. ഞാന്‍ എല്ലാവരെയും സ്നേഹിക്കുന്നു. എല്ലാവരെയും ഞാന്‍ മിസ് ചെയ്യും. എന്‍റെ സുഹൃത്തുക്കളെയും അധ്യാപകരെയുമൊക്കെ ഞാന്‍ മിസ് ചെയ്യും.

ഞാനില്ലാതെ എന്‍റെ കുടുംബം വിഷമിക്കും, ഇങ്ങനെ പോകുന്ന വരികളിലൂടെ ഏറെ വൈകാരികതയോടെ എഴുതിയിരിക്കുന്ന കത്താണ് ഇതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി മീര വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്ന പശ്ചാത്തലം പരിഗണിച്ച് ഈ കത്ത് ആത്മഹത്യയ്ക്ക് തൊട്ടുമുന്‍പ് എഴുതിയതാണോ അതോ നേരത്തേതന്നെ എഴുതിയിരുന്നതാണോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.

ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്നു 16 വയസുകാരിയായ മീര. സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി ആയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടാണ് മീരയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്. പിന്നാലെ ആള്‍വാര്‍പേട്ടിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. തമിഴ് സിനിമാ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും വിജയ് ആന്റണിയുടെ വീട്ടില്‍ എത്തിയിരുന്നു. മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. 

പുറത്ത് നിന്ന മാധ്യമങ്ങളുടെ ക്യാമറാ കണ്ണില്‍ പെടാതിരിക്കാന്‍ വെളുത്ത തൂവാലയാല്‍ മകളുടെ മുഖം അംബുലന്‍സില്‍ മറച്ചുപിടിച്ചിരുന്നു വിജയ് ആന്‍റണി. ‌അനിരുദ്ധ് രവിചന്ദർ, കീർത്തി സുരേഷ്, വിശാൽ, ലോകേഷ് കനകരാജ് തുടങ്ങി നിരവധി തമിഴ് സിനിമാ താരങ്ങളും സംവിധായകരും മീരയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തി. വിജയ്ക്കൊപ്പം പഠിച്ച വിശാൽ മീരയ്ക്ക് വൈകാരികമായ ഭാഷയിലാണ് ആദരാഞ്ജലികൾ കുറിച്ചത്. ”ഏറെ ദുഖത്തോടു കൂടിയാണ് ഇതെഴുതുന്നത്. 

എന്റെ പ്രിയ സുഹൃത്തും സഹപാഠിയുമായ നടൻ വിജയ് ആന്റണിയുടെ മകൾ പെട്ടെന്ന് ഈ ലോകം വിട്ടുപോയി എന്ന വാർത്ത സങ്കൽപ്പിക്കാൻ പോലും കഴിയാത്തതും ഉൾക്കൊള്ളാൻ ആകാത്തതുമാണ്. അവളുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ. പ്രിയ രാജാ, ഒരു സുഹൃത്തും സഹോദരനും എന്ന നിലയിൽ നിങ്ങൾക്കൊപ്പം എപ്പോഴും ഞാനുണ്ട്. ശക്തരായിരിക്കുക. ജീവിതം പ്രവചനാതീതമാണ്. വാക്കുകൾ കൊണ്ട് നിങ്ങളെ ആശ്വസിപ്പിക്കാൻ ആകില്ല. 

കുടുംബാംഗങ്ങളോട് എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഇത് ഉൾക്കൊള്ളാൻ ദൈവം ശക്തി നൽകട്ടെ”, വിശാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ചെന്നൈ ടിടികെ റോഡിലെ വീട്ടിൽ ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് മീരയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദം മൂലമാണ് മീര ജീവനൊടുക്കിയതെന്നാണ് വിവരം. 

ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും സൂചനയുണ്ട്. എന്നാൽ സുഹൃത്തുക്കളും അധ്യാപകരും ഇത് നിഷേധിക്കുന്നുണ്ട്. മീര ആത്മഹത്യ ചെയ്ത വാർത്ത തങ്ങളെ ഞെട്ടിച്ചു. അവൾക്ക് മാനസിക പിരിമുറുക്കം ഉണ്ടായതിന്റെ ലക്ഷണമൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല, എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ഞങ്ങൾ അവളെ പരമാവധി ആശ്വസിപ്പിക്കുമായിരുന്നു. പക്ഷേ ഞങ്ങളെയെല്ലാം കരയിപ്പിച്ച് അവൾ പോയി എന്നായിരുന്നു കൂട്ടുകാർ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends