Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗെയിമിങ് ആപ്പിന് പ്രചാരണം നല്‍കിയതുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ക്ക് ഇ.ഡിയുടെ നോട്ടിസ്

05 OCTOBER 2023 11:57 PM IST
മലയാളി വാര്‍ത്ത

ഗെയിമിങ് ആപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് നടിമാരായ ഹുമ ഖുറേഷി, ഹിന ഖാന്‍, നടന്‍ കപില്‍ ശര്‍മ എന്നിവര്‍ക്ക് നോട്ടിസ് നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ആപ്പിന് പ്രചാരണം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഇവരോട് ഇ.ഡിയ്ക്കു മുന്‍പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. രണ്‍ബീര്‍ കബീറിനോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകാന്‍ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് രണ്‍ബീര്‍. വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരാകണമെന്നായിരുന്നു രണ്‍ബീറിനോട് ആവശ്യപ്പെട്ടിരുന്നത്. മഹാദേവ് ആപ്പിന് പ്രചാരം നല്‍കുകയും ഇതിന് ആപ് പ്രമോട്ടര്‍മാരില്‍ നിന്ന് പണം സ്വീകരിക്കുകയും ചെയ്തു എന്നതാണ് രണ്‍ബീറിനെ ഇ.ഡിയുടെ സംശയമുനയിലാക്കിയത്. ഫെബ്രുവരിയില്‍ യുഎഇയില്‍ നടന്ന മഹാദേവ് ആപ് പ്രമോട്ടറായ സൗരഭ് ചന്ദ്രകാറിന്റെ വിവാഹത്തിലും കമ്പനിയുടെ വിജയാഘോഷത്തിലും ബോളിവുഡ് താരങ്ങള്‍ പങ്കെടുത്തതും ഇ.ഡി അന്വേഷിക്കുന്നുണ്ട്.

കാര്‍ഡ് ഗെയിമുകള്‍, ക്രിക്കറ്റ്, ബാഡ്മിന്റന്‍, ടെന്നിസ്, ഫുട്‌ബോള്‍ തുടങ്ങിയ തത്സമയ ഗെയിമുകളില്‍ അനധികൃത വാതുവയ്പ് നടത്തുന്നതിനുള്ള പ്ലാറ്റ്‌ഫോമാണ് മഹാദേവ് ഓണ്‍ലൈന്‍ ബുക്കിങ് ആപ്ലിക്കേഷന്‍. ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകറും രവി ഉപ്പലുമാണ് ആപ്പിന്റെ പ്രധാന പ്രമോട്ടര്‍മാര്‍. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ദുബായ് കേന്ദ്രീകരിച്ചാണ്. ഈ ആപ്പില്‍നിന്ന് ഇരുവരും ചേര്‍ന്ന് 5,000 കോടി രൂപയോളം സമ്പാദിച്ചതായാണ് ഇ.ഡിക്ക് ലഭിച്ച വിവരം.

കേസില്‍ ടൈഗര്‍ ഷ്‌റോഫ്, സണ്ണി ലിയോണി തുടങ്ങി മുന്‍നിര ബോളിവുഡ് താരങ്ങളും ഇ.ഡി നിരീക്ഷണത്തിലാണെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. കേസില്‍ ഇതുവരെ നാലു പേര്‍ അറസ്റ്റിലായിരുന്നു. മുഖ്യപ്രതികളായ സൗരവ് ചന്ദ്രകാര്‍, രവി ഉപ്പല്‍ എന്നിവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇവരെ പിടികൂടാനായി റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങളും ഇഡി ആരംഭിച്ചിട്ടുണ്ട്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ യുഎഇയില്‍ നടന്ന മഹാദേവ് ബുക്ക് ആപ് പ്രമോട്ടറായ സൗരഭ് ചന്ദ്രകാറിന്റെ വിവാഹ വിഡിയോയില്‍ ബോളിവുഡിലെ വമ്പന്‍മാരുടെ സാന്നിധ്യം കാണാം. വിവാഹ ചടങ്ങുകള്‍ക്കായി 200 കോടി രൂപ ചെലവഴിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. നാഗ്പുരില്‍ നിന്ന് യുഎഇയിലേക്ക് കുടുംബാംഗങ്ങളെ എത്തിക്കാന്‍ സ്വകാര്യ വിമാനങ്ങള്‍ വാടകയ്ക്കെടുത്തിരുന്നു. ഇഡി ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ പ്രകാരം വിവാഹ ചടങ്ങുകള്‍ക്കായി ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് 112 കോടി രൂപ ഹവാല വഴി കൈമാറി. എന്നാല്‍, ഹോട്ടല്‍ ബുക്കിങ്ങിനുള്ള 42 കോടി രൂപ പണമായാണ് നല്‍കിയത്.

മഹാദേവ് ഓണ്‍ലൈന്‍ വാതുവയ്പ് ആപ്പിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കൊല്‍ക്കത്ത, ഭോപ്പാല്‍, മുംബൈ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 39 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 417 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടുകയോ മരവിപ്പിക്കുകയോ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരാണ് അറസ്റ്റിലായത്. എഎസ്ഐ ചന്ദ്രഭൂഷണ്‍ വര്‍മ, ഹവാല ഇടപാടുകാരായ റായ്പുര്‍ സ്വദേശികളായ സതീഷ് ചന്ദ്രകര്‍, അനില്‍ ദമ്മാനി, സുനില്‍ ദമ്മാനി എന്നിവരെയാണ് പിടികൂടിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends