Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാലഭാസ്‌ക്കറിന് ഈ കള്ളക്കടത്തിനെക്കുറിച്ച് നേരത്തെ അറിയുമായിരുന്നോ എന്ന ചോദ്യത്തിന് വിഷ്ണു സോമസുന്ദരം നല്‍കിയ മറുപടി 'അതെ' എന്നായിരുന്നു:- അത് കള്ളമാണെന്ന് ടെസ്റ്റില്‍ സ്ഥിരീകരിച്ചു: നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സഹോദരിയുടെ പോസ്റ്റ്...

12 OCTOBER 2023 04:55 PM IST
മലയാളി വാര്‍ത്ത

സംഗീതം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയെടുത്ത കലാകാരനാണ് ബാലഭാസ്‌കര്‍. ബാലഭാസ്‌കറിന്റെ മരണ ശേഷം വന്ന പല ആരോപണങ്ങളും, വെളിപ്പെടുത്തലും വലിയ വിവാദമായി മാറുകയായിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുകയാണ് ഇപ്പോൾ. ഈ സാഹചര്യത്തില്‍ ബാലുവിന്റെ മരണവും അതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമൊക്കെ വീണ്ടും സജീവമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ കേസില്‍ ചില നിര്‍ണ്ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബാലഭാസ്‌ക്കറിന്റെ സഹോദരി പ്രിയ. ഫെയ്‌സ് ബുക്കിലൂടെയാണ് അവര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

കള്ളക്കടത്തൊക്കെ തുടങ്ങിയതും നടത്തിച്ചതും 'വയലിനില്‍ കിലോക്കണക്കിന് സ്വര്‍ണം' കൊണ്ടുവന്നിരുന്നതും ബാലുച്ചേട്ടന്‍ നേരിട്ടായിരുന്നു എന്ന മട്ടിലൊക്കെ വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. പലരായി ഞെട്ടലും സങ്കടവുമൊക്കെ അറിയിക്കുന്നു, ലിങ്ക് അയച്ചുതരുന്നു.. പക്ഷെ ഞങ്ങള്‍ ഞെട്ടിയില്ല. വയലിനെ സ്വന്തം ശരീരാവയവം പോലെ കരുതിയിരുന്ന ഒരു കലാകാരന്‍, ഇത്ര ഡെലിക്കേറ്റ് ആയൊരു ഉപകരണം..

അതില്‍ ബാലുച്ചേട്ടന്‍ മറ്റൊരാളെ അനാവശ്യമായി തൊടാന്‍ പോലും അനുവദിക്കില്ല എന്ന് നിസ്സംശയം പറയാം. ഞങ്ങള്‍ ഞെട്ടിയത് 2019ല്‍ ഞങ്ങള്‍ സംശയമുന്നയിച്ചവര്‍തന്നെ കള്ളക്കടത്തില്‍ പിടിയിലായപ്പോഴാണ്! 'വളരെ ലാഭകരമായ' 'അപ്പം മെഷീന്‍' ബിസിനസ്സിനും 'കഞ്ഞിക്കട'/റെസ്റ്റോറന്റ് തുടങ്ങാനും, സിനിമാനിര്‍മാണത്തിനും, പിന്നെ സ്വന്തം പ്രൊഡക്ഷന്‍ ഹൌസ് 'ബാലലീല' ക്കും (കൂടെയുള്ളവര്‍ തന്നെ ബിസിനസ് പാര്‍ട്ണര്‍സ് ആയിട്ട്) ഒക്കെ സ്വന്തം പണം ബാലുച്ചേട്ടന്‍ കൂടെയുള്ളവര്‍ക്ക് നിക്ഷേപമായി നല്‍കിയത് ഉപയോഗിക്കപ്പെട്ടത് ഈ വിധമൊക്കെ ആണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്!

 

അതുവരെ പരിപാടികളില്‍ കിട്ടുന്നത് ക്യാഷ് ആയാണെങ്കിലും നല്ലത് എന്നുകരുതിയുന്ന ആള് ഇവരുടെയൊക്കെ പണമിടപാടുകളിലെ കള്ളത്തരം തിരിച്ചറിഞ്ഞതുകൊണ്ടാകാം അവസാനത്തെ ചില പരിപാടികള്‍ കഴിഞ്ഞ് 'ഇനി ക്യാഷ് ആയി വേണ്ട, account transfer ആണെങ്കില്‍ മതി' എന്ന് നിഷ്‌കര്‍ഷിക്കാന്‍ തുടങ്ങിയതും, 'വിദേശയാത്രകള്‍ ഇനിയില്ല, സ്റ്റേജ് ഷോസും ബാന്റും ഇനിവേണ്ട' എന്ന തീരുമാനത്തിലേക്കെത്തിയതും. ഈ ചിന്തകള്‍ ബാലുച്ചേട്ടന്‍ പങ്കുവച്ചവരില്‍ വല്യമ്മാവനുണ്ട്, അച്ഛനുമമ്മയുമുണ്ട്,

ചില സുഹൃത്തുക്കളുമുണ്ട്.. സത്യം അറിയാമായിരിക്കെത്തന്നെ അവിടുന്ന് തുടങ്ങി എന്തൊക്കെ കഥകള്‍ വേറെയുമുണ്ടാക്കി.. അതുകൊണ്ടു തന്നെ ഇതല്ല അതിനുമപ്പുറം പ്രതീക്ഷിച്ചുതന്നെ ഇരിക്കുകയും ചെയ്യണമല്ലോ.. പിന്നെ വെറുതെ പണം സമ്പാദിക്കുന്നതുമായി,

തന്റെ ഈശ്വരനായ സംഗീതത്തെ ബാലുച്ചേട്ടന്‍ കൂട്ടിക്കെട്ടില്ലായിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവ് സിനിമ അവസരങ്ങള്‍ക്ക് വേണ്ടിയോ റിയാലിറ്റി ഷോകളിലെ നാടകങ്ങള്‍ക്ക് വേണ്ടിയോ അദ്ദേഹം വഴങ്ങിക്കൊടുത്തിട്ടില്ല, മറിച്ച് അവിടങ്ങളിലൊക്കെ സ്വന്തം അഭിപ്രായത്തിനുവേണ്ടിത്തന്നെ നിലകൊണ്ട് പലപ്പോഴും 'ധിക്കാരി' 'അഹങ്കാരി' എന്ന പേര് സമ്പാദിക്കാനും ബാലുച്ചേട്ടന്‍ മടിച്ചില്ല എന്നതാണ്..

ഭയപ്പെടുത്താനോ നിശബ്ദരാക്കാനോ കെല്‍പ്പുള്ളവര്‍ ഇനിയും എന്തും ചെയ്യാം.. സ്‌നേഹമുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. അതെന്തായാലും അങ്ങനെ തന്നെ ആകട്ടെ, സത്യം കൂടുതല്‍ തെളിവോടെ സമൂഹത്തിനു മുന്നിലെത്തുമല്ലോ! വളരെ കൃത്യമായ ഹൈക്കോടതി വിധി വന്ന സ്ഥിതിയ്ക്ക് വെറും 'കാപ്‌സ്യൂള്‍' ഒന്നും പോര, ഈ വന്നതും ഇനി വരാനിരിക്കുന്നതും ഹൈഡോസ് ഇന്‍ജെക്ഷന്‍ ആണ്, ആവണം.. പെട്ടെന്ന് പടരണം, ഏല്‍ക്കണം, ലഹരി പോലെ!

 

ഏതായാലും ഇതുവരെ വന്ന വാര്‍ത്തകളിലും കഥകളിലും ഈ കേസുമായി ബന്ധപ്പെട്ട് 2019 ജൂണ്‍ മുതല്‍ ഞാന്‍ ഈ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കാര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായോ പുതുമയുള്ളതോ ആയി എന്തെങ്കിലും ഉണ്ടെങ്കില്‍ പറയൂ.. അപ്പോള്‍ ഞെട്ടാം! ?? ഇന്ന് മലയാള മനോരമയില്‍ വന്ന വാര്‍ത്തയാണ് ആദ്യം കാണുന്നത്.. കഴിഞ്ഞ 4 വര്‍ഷവും ഇതൊക്കെ ക്രൈം ബ്രാഞ്ചിന്റെയും സിബിഐ യുടെയും മാദ്ധ്യമങ്ങളുടെയും മുന്നില്‍ ഉണ്ടായിരുന്നിട്ടും ഇതിവിടം വരെ എത്തേണ്ടി വന്നില്ലേ.

അന്നും ഇതേ വാര്‍ത്തകള്‍ ഇടയ്ക്കിടെ കേട്ടവരും കണ്ടവരും ഞെട്ടുകയും മറക്കുകയും ഇപ്പോള്‍ വീണ്ടും ഞെട്ടുകയും ചെയ്തില്ലേ.. ഇതായി ഇപ്പോള്‍ നാട്ടുനടപ്പ്! അത്രേയുള്ളൂ! #Justice4Balabhaskar പടങ്ങളുടെ കൂട്ടത്തില്‍ 'ഇതൊക്കെ ആധികാരികമായിപ്പറയാന്‍ ഇവളാര്?' എന്ന ഫേക്ക് ഐഡികളുടെ പഴയ ചോദ്യം ആര്‍ക്കെങ്കിലും ബാക്കിയുണ്ടെങ്കില്‍, കുടുംബവുമായി ബാലുച്ചേട്ടന് ബന്ധമില്ലായിരുന്നു എന്ന് ഇരുട്ടത്തിരുന്ന് ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് കാണാന്‍ ബാലുച്ചേട്ടന്‍ പണ്ടയച്ച ചില ഇമെയിലുകള്‍..

 

കൂടെയുള്ളവരെപ്പറ്റി പറയേണ്ടത് നിഷ്‌കളങ്കമായും സത്യസന്ധമായും ബാലുച്ചേട്ടന്‍ വീട്ടിലും പങ്കുവച്ചിരുന്നു. അതുകൊണ്ടുതന്നെ സംഗീതവുമായി ബന്ധപ്പെട്ട ഒരുവിധം എല്ലാ കൂട്ടുകാരെയുംപറ്റി നല്ല ധാരണ ഞങ്ങള്‍ക്കുമുണ്ടായിരുന്നു! മറ്റുകാര്യങ്ങള്‍ക്കായി കൂടെക്കൂട്ടിയവരില്‍ പണ്ടത്തെ നല്ല സ്റ്റാഫ് പലരും പുറത്തായതെങ്ങനെ എന്നും, ബാലുച്ചേട്ടന്‍ പലതവണ പുറത്താക്കിയവര്‍ എങ്ങനെ വീണ്ടും വീണ്ടും അടുത്തുകൂടി എന്നും ബാലുച്ചേട്ടന്‍ അനിയനെപ്പോലെക്കണ്ടു വിശ്വസിച്ചവര്‍ എങ്ങനെ ഇത്രയും വലിയ ചതി ആളോട് ചെയ്തുവെന്നും അവരുടെ യഥാര്‍ത്ഥ പ്രേരകശക്തികള്‍ വെളിപ്പെടുന്നമുറയ്ക്ക് നമുക്കറിയാം.

അപ്‌ഡേറ്റ് : 'കലാഭവന്‍ സോബി എന്ന സാക്ഷി കള്ളം പറഞ്ഞുവെന്ന് സിബിഐ' എന്ന മുന്‍നിര ചാനല്‍ വാര്‍ത്തകള്‍ കഴിഞ്ഞ കൊല്ലങ്ങളില്‍ പലപ്പോഴായി നിങ്ങളും കണ്ടുകാണും. അദ്ദേഹത്തിനെതിരെ സിബിഐ 'കേസ് വഴിതിരിച്ചു വിടാന്‍ ശ്രമിച്ചു' എന്നപേരില്‍ ക്രിമിനല്‍ കേസെടുത്തു എന്നതും കേട്ടുകാണും.

 

പക്ഷെ, പോളിഗ്രാഫ് ടെസ്റ്റിന്റെ റിപ്പോര്‍ട്ട് കോടതി കണ്ടു. അതിലെന്താണ് എന്നല്ലേ? ഞെട്ടണ്ടേ? 1. സോബിയുടെ മേല്‍ പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ല ഒന്നൂടെ ഇരുന്നു ഞെട്ടിക്കോളൂ - 2. 'ബാലഭാസ്‌കറിന് ഈ കള്ളക്കടത്തിനെക്കുറിച്ച് നേരത്തെ അറിയുമായിരുന്നോ എന്ന ചോദ്യത്തിന് വിഷ്ണു സോമസുന്ദരം നല്‍കിയ മറുപടി 'അതെ' എന്നായിരുന്നു. അത് കള്ളമാണെന്ന് ടെസ്റ്റില്‍ സ്ഥിരീകരിച്ചു. ആരും അറിഞ്ഞില്ലല്ലോ ഇതുവരെ? അറിഞ്ഞാലല്ലേ ഞെട്ടാന്‍ പറ്റൂ അല്ലേ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends