Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാലഭാസ്കറിന്റെ നീതിക്കായി പോരാടിയ ഞാൻ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം:- ജീവന് ഭീഷണിയുണ്ടെന്ന് കലാഭവൻ സോബി...

21 OCTOBER 2023 03:40 PM IST
മലയാളി വാര്‍ത്ത

ബാലഭാസ്കറിന്റെ നീതിക്കായി പോരാടിയ ഞാൻ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം, ജീവന് ഭീഷണിയുണ്ടെന്ന് കലാഭവൻ സോബി. ഉന്നത ബന്ധങ്ങളുള്ള പ്രതികളിൽ നിന്ന് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് വെളിപ്പെടുത്തലുമായി സോബി രംഗത്ത് എത്തിയത്. തന്നെ എൻകൗണ്ടറിൽ പെടുത്തി കൊലപ്പെടുത്തുമെന്നാണ് കലാഭവൻ സോബി പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ.

ഈ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുള്ള മൂന്ന് പേർ സുപ്രീം കോടതിയിലെ ഒരു അഭിഭാഷകനെ സമീപിച്ചപ്പോൾ അദ്ദേഹം ഒറ്റവാക്കെ പറഞ്ഞുള്ളു, കലാഭവൻ സോബി ജീവിച്ചിരുന്നാൽ അല്ലേ, കേസ് മുന്നോട്ട് പോകു എന്ന്... അത് പറഞ്ഞ് അവരെ തിരിച്ചയക്കുകയായിരുന്നു.. അതിൽ നിന്ന് തന്നെ എല്ലാം വ്യക്തമല്ലേ എന്ന് സോബി ചോദിക്കുന്നു. ഹൈക്കോടതിയുടെ പോലീസ് പ്രൊട്ടക്ഷൻ തനിക്ക് ഉണ്ട്. പക്ഷെ ഇപ്പോൾ പോലീസിന് പ്രൊട്ടക്ഷൻ തരാൻ ചെറിയ മടി ഉണ്ടെന്നും, ഹരാസ്മെന്റ് ഉണ്ടെന്നും പറയുന്നു സോബി.

സി ബി എയ്ക്ക് ഏറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിധി. സിബിയിയെ കോടതി വിമർശിച്ചതോടെ ഞാൻ അവരുടെ ശത്രുവായി. എന്നെ ഒരു നല്ല സുഹൃത്തായി കണ്ടാൽ നല്ല രീതിയിൽ തന്നെ ഈ കേസ് അവസാനിക്കുമെന്നും സോബി പറയുന്നു. ഒരു തവണ ബാലുവിന്റെ അച്ഛനെയും അമ്മയെയും നേരിൽ കണ്ട് സംസാരിച്ചാൽ അവർ തന്നെ പറയും, സോബി ചെയ്യുന്നതാണ് ശരി എന്ന്.

ഈ അഞ്ച് വര്ഷം കൊണ്ട് ഒത്തിരി നഷ്ടപ്പെടലുകൾ ഉണ്ടായിട്ടുണ്ട്. ഒരു മനുഷ്യനും ചിന്തിക്കാൻ പറ്റാത്ത അത്ര അപമാനങ്ങളും ഉണ്ടായി. അതൊന്നും കാര്യമാക്കാതെ നിൽക്കുന്ന ആ വൃദ്ധ മാതാപിതാക്കളെ, കണ്ടിട്ട് തന്നെയാണ് ഞാൻ നിൽക്കുന്നതെന്ന് സോബി പറയുന്നു. താൻ പറഞ്ഞതിൽ നിന്ന് ഇപ്പോഴുമൊരു പടി പോലും പിന്നോട്ട് പോയിട്ടില്ല, ഇനി പോവുകയുമില്ലെന്ന് സോബി പറയുന്നു. 

ശക്തമായ രാഷ്ട്രീയ ഇടപെടൽ ഈ കേസിൽ ഉണ്ടെന്ന് സോബി അടിവരയിട്ട് പറയുന്നു. ഇനി രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നായിരിക്കും സി ബി ഐയുടെ അന്വേഷണം നടത്തുക.അത് പറയാതിരിക്കാൻ കഴിയില്ലെന്ന് സോബി പറയുന്നു. കേസിൽ അട്ടിമറിയുണ്ടാകുമെന്നും, അദ്ദേഹം പറയുന്നു. ക്രൈം നടന്നുവെന്ന് തെളിഞ്ഞാൽ തന്റെ ഭാഗം ക്ലിയറാണെന്നും സോബി പറയുന്നു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി എന്തുകൊണ്ട് ഈ വിഷയത്തില്‍ സംസാരിക്കുന്നില്ലെന്ന് പലരും ചോദിക്കുന്നുണ്ട്. 

ആ സംഭവത്തെ കുറിച്ചും മുമ്പ് സോബി പ്രതികരണം നടത്തി. ഈ അഞ്ച് വർഷത്തിനിടയില്‍ എപ്പോള്‍ വേണമെങ്കിലും അവർക്ക് തന്റെ ഭാഗം തുറന്ന് പറയാമായിരുന്നു. സോബി വെറെ എന്തെങ്കിലും ആവശ്യം സാധിച്ച് എടുക്കാന്‍ വേണ്ടിയാണ് ഇതൊക്കെ പറയുന്നതെന്ന് അവർ വ്യക്തമാക്കാമായിരുന്നു. അന്ന് അവർ പറഞ്ഞിരുന്നെങ്കില്‍ ജനം വിശ്വസിച്ചേനെ. അതിന് അവർ തയ്യാറാവാത്തത് ഞാന്‍ അരുതാത്തത് എന്തോ കണ്ടതുകൊണ്ടാണല്ല. 

 ലക്ഷ്മി സിബിഐക്ക് കൊടുത്ത മൊഴിയില്‍ തന്നെ വലിയ വ്യത്യാസമുണ്ട്. കൊല്ലത്ത് നിന്നും ജ്യൂസ് കുടിച്ചതിന് ശേഷം പിന്നെ ഓർമ്മയുള്ളത് ആശുപത്രിയിലെ കാര്യമാണെന്നാണ് അവർ പറയുന്നു. എന്നാല്‍ സി ജെ എം കോടതിയിലേ കേസില്‍ പറയുന്നത് അർജുന്‍ നല്ല വേഗതയിലാണ് വണ്ടി ഇടിച്ചതെന്നാണ്. 

വണ്ടി പോയി ഇടിക്കുന്നത് ഞാന്‍ കണ്ടോണ്ടിരിക്കുകയായിരുന്നുവെന്നും പറയുന്നു. ഈ രണ്ട് മൊഴികളും തെറ്റല്ലേ. ലക്ഷ്മി ആരെയൊക്കെയോ പേടിക്കുന്നുണ്ടെന്ന് തോന്നുന്നു. അവർ സത്യം പറയാന്‍ തീരുമാനിച്ചാല്‍ തന്നെ അവരെ കൊണ്ട് പറയിപ്പിക്കില്ല. ലക്ഷ്മി വേറെ ആരുടെയോ നിയന്ത്രണത്തിലാണുള്ളതെന്നാണ് എനിക്ക് പറയാനുള്ളതെന്നും സോബി കൂട്ടിച്ചേർക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends