വാപ്പയെ പേര് പറഞ്ഞ് വിളിച്ചത് ഓര്‍ത്തെടുത്ത് ദുല്‍ഖര്‍...
മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്മാന്. ഇന്ന് ഇന്ത്യയൊട്ടാകെ ആരാധകരുണ്ട് ഈ താരപുത്രന്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന് എന്ന ലേബലിലാണ് ദുല്‍ഖര്‍ സിനിമയിലേക്ക് എത്തിയതെങ്കിലും സ്വന്തം കഴിവും പ്രയ്തനവും കൊണ്ടാണ് കരിയറിലെ എല്ലാ നേട്ടങ്ങളും ദുല്‍ഖര്‍ സ്വന്തമാക്കിയത്. മമ്മൂട്ടിയെ കുറിച്ചുള്ള രസകരമായ സംഭവങ്ങള്‍ അഭിമുഖങ്ങളില്‍ ദുല്‍ഖര്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നേരത്തെ ഒരു അഭിമുഖത്തില്‍ ദല്‍ഖര്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.
'ജീവിതത്തില്‍ ഒരു പ്രാവശ്യമാണ് ഞാന്‍ വാപ്പച്ചിയെ പേരെടുത്ത് വിളിച്ചിട്ടുള്ളത്. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് വാപ്പച്ചിയും ഉമ്മയും തമ്മില്‍ കാര്യമായ എന്തോ ചര്‍ച്ച നടക്കുകയാണ്. ബോര്‍ഡിങ്ങിനുള്ള സമയമായി. വരൂ, നമുക്ക് പോകാമെന്ന് ഞാന്‍ പറയുന്നുണ്ട്. എന്നാല്‍ അവര്‍ രണ്ടുപേരും കേള്‍ക്കുന്നില്ല. മോളോടും ഭാര്യയോടും ഞാന്‍ പറഞ്ഞു. ഇനിയും താമസിച്ചാല്‍ അവര്‍ ഗേറ്റ് അടക്കും. അവസാനം 'മമ്മൂട്ടി, സുലു, നമുക്ക് പോണം' എന്ന് ഞാന്‍ പറഞ്ഞു. എന്ത് എന്ന രീതിയില്‍ വാപ്പച്ചി എന്നെ ഒന്ന് നോക്കി.' എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.
അടുത്തിടെ ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് നടന് ഇക്കാര്യം പറഞ്ഞത്. അതേ സമയം കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് പ്രതീക്ഷിച്ച പോലൊരു വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചുള്ള ഒരു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 'കാതല്‍' ആണ് മമ്മൂട്ടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
https://www.facebook.com/Malayalivartha