ഗുരുവായൂരിലെ വിവാഹ ചടങ്ങിനെത്തിയ മോഹൻലാൽ കയ്യിൽ ധരിച്ചത് ലക്ഷങ്ങളുടെ വിലയുള്ള വാച്ച്...

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജനുവരി പതിനേഴിനായിരുന്നു മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനുമായി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം കഴിഞ്ഞത്. ദിവസങ്ങൾ കഴിഞ്ഞെങ്കിലും ഭാഗ്യ സുരേഷിന്റെ വിവാഹ വിശേഷങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ ഓരോ ദിവസവും വിവാഹ വിശേഷങ്ങൾ നിറയുകയാണ്. ഇപ്പോഴിതാ വിവാഹത്തിനെത്തിയ നടൻ മോഹൻലാലാണ് പുതിയ ചർച്ചകളിൽ നിറയുന്നത്. മറ്റൊന്നുമല്ല മോഹൻലാലിൻറെ 'കൈ'യിലെ വാച്ചിനെ പറ്റിയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച. അത്യാഡംബര വാച്ച് ധരിച്ചാണ് മോഹൻലാൽ ഭാഗ്യയുടെ വിവാഹത്തിനെത്തിയത്. റോളക്സ് എന്ന ബ്രാൻഡിന്റെ ജിഎംടി മാസ്റ്റർ 2 അഥവാ റൂട്ട് ബീർ വാച്ചാണ് മോഹൻലാൽ ധരിച്ചത്. 1981ലാണ് ഈ മോഡൽ പുറത്തിറക്കിയത്.
യെല്ലോ ഗോൾഡ് നിറത്തിലുള്ള കേസും ബ്രേസ്‍ലെറ്റുമാണ് പ്രത്യേകത. റെഡ് വൈൻ നിറത്തിലുള്ള ഡയലാണ് നൽകിയിരിക്കുന്നത്. റെഡ് വൈൻ നിറത്തിൽ തന്നെയുള്ള റൊട്ടേറ്റിങ് ബെസലും വാച്ചിൽ നൽകിയിട്ടുണ്ട്. 10 മീറ്ററാണ് വാച്ചിന്റെ വാട്ടർ റസിസ്റ്റന്റ് കപ്പാസിറ്റി. മുപ്പത്തിയേഴ് ലക്ഷത്തി, അറുപത്തിയേഴായിരത്തി എഴുനൂറ്റി മുപ്പത്തിമൂന്ന് രൂപയാണ് വാച്ചിന്റെ വില. വാച്ചിന്റെ വില കേട്ട് പലരും അമ്പരന്നിരിക്കുകയാണ്. വലിയ വാച്ചുകളുടെ ശേഖരമുള്ള താരമാണ് മോഹൻലാൽ. പൊതു ചടങ്ങുകളിലും സിനിമാ പ്രമോഷനുകളിലുമെല്ലാമെത്തുന്ന അദ്ദേഹത്തിന്റെ വാച്ച് എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. റിച്ചാര്‍ഡ് മില്ലെ RM 030, പറ്റെക് ഫിലിപ്പ് അക്വാനോട്ട്, ബ്രിഗൂട്ട് ട്രെഡിഷന്‍, എന്നീ ആഡംബര വാച്ചുകളും മോഹൻലാൽ ധരിച്ചിട്ടുണ്ട്. കോടികള്‍ വിലമതിക്കുന്ന വാച്ചുകൾ വരെ താരത്തിനുണ്ട്.
ഇതിനിടെ മറ്റൊരു സംഗതിയും സോഷ്യൽ മീഡിയയിൽ വൈറലാണ്. അത്യാഡംബരമായ ലുക്കിലായിരിക്കും ഭാഗ്യ കതിര്മണ്ഡപത്തിലേയ്ക്ക് എത്തുകയെന്നായിരുന്നു പലരും കരുതിയത്. എന്നാൽ, ആരാധകരെ അത്ഭുതപ്പെടുത്തി സിംപിൾ ലുക്കിലാണ് ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസത്തിൽ ഭാഗ്യ അണിഞ്ഞൊരുങ്ങിയത്. ഓറഞ്ച് നിറത്തിലുള്ള സാരിയാണ് ധരിച്ചത്. സാരിയിൽ ഗോൾഡൻ ഫിനിഷിങ് ടച്ച് നൽകിയിട്ടുണ്ട്. ഓറഞ്ച് നിറത്തിലുള്ള ബ്ലൗസിൽ നിറയെ വർക്കുകൾ നൽകി. ബ്ലൗസിന്റെ നെക്ക് ലൈനിനും കയ്യിലുമാണ് ഡിസൈനുകൾ നൽകിയത്. ഒരു ചോക്കറും ജിമിക്കി കമ്മലുമാണ് ആക്സസറൈസ് ചെയ്തത്.
വസ്ത്രങ്ങളുടെ ഡിസൈനിനു വേണ്ടി പല ഡിസൈനർമാരെയും ആലോചിച്ചെങ്കിലും ഒടുവിൽ തനിക്ക് ഇണങ്ങുന്ന രീതിയിൽ ബ്ലൗസ് ഡിസൈൻ ചെയ്തു തന്നത് തിരുവനന്തപുരത്തുള്ള മിസ് ഇന്ത്യ എന്ന ബൊട്ടീക്കിലെ ഹർഷ സഹദ് ആയിരുന്നുവെന്നാണ് ഭാഗ്യ സുരേഷ് ഇൻസ്റ്റയിൽ കുറിച്ചത്. വിവാഹത്തിന് വളരെ കുറച്ചു ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് ഭാഗ്യ ഹർഷയുടെ അടുത്തെത്തിയത്. ഒരുപാട് ബുദ്ധിമുട്ടി ചെയ്തതാണ് ഭാഗ്യയുടെ വിവാഹത്തിന്റെ ബ്ലൗസ്. വിവാഹത്തിന്റെ സാരി വല്ലാത്ത ഒരു നിറം ആയിരുന്നു. ഇളം പീച്ച് നിറവും ഓറഞ്ചിനോട് അടുത്തു നിൽക്കുന്ന ഒരു പീച്ച് നിറവും ഉള്ള കോംബിനേഷൻ ആയിരുന്നു. പിന്നെ സാരിക്ക് ചേരുന്ന നിറം കാഞ്ചീപുരം തുണിയിൽ ഡൈ ചെയ്ത് എടുത്തതാണ്.
ഭാഗ്യക്ക് വളരെ ലളിതമായ ഡിസൈൻ ആയിരുന്നു വേണ്ടത്. സാരിയിൽ പൂക്കളുടെ വീവിങ് ഉണ്ട്. ആ ഡിസൈൻ പോലെ ഗ്ലാസ് മുത്തുകളും ഷുഗർ ബീഡ്‌സും ഗോൾഡൻ കസവു നൂലും വച്ചിട്ടാണ് ബ്ലൗസിലെ ഡിസൈൻ ചെയ്തത്. മൂന്നു പണിക്കാർ ആറു ദിവസം പകലും രാത്രിയിലും ഇരുന്നാണ് ആ വർക്ക് ചെയ്തത്. ചെറിയ മുത്തുകൾ ഉപയോഗിച്ച് വർക്ക് ചെയ്യാൻ ഒരുപാടു സമയമെടുക്കും. ബ്ലൗസിന്റെ കയ്യിലും പിൻഭാഗത്തും ഡിസൈൻ ഉണ്ട്. വളരെ ഒതുങ്ങി ഇരിക്കുന്ന ബ്ലൗസ് ആണ്. ഭാഗ്യയുടെ എല്ലാ ബ്ലൗസുകളും ഞങ്ങൾ അങ്ങനെയാണ് ചെയ്തിരിക്കുന്നത്- ബ്ലൗസ് ഡിസൈൻ ചെയ്ത ഹർഷ പറയുന്നു.
https://www.facebook.com/Malayalivartha