Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്നസെന്റ് വേര്‍പാടിന് ശേഷം കറുപ്പ് വസ്ത്രങ്ങള്‍ മാത്രം ധരിച്ചു: അവസാനകാലത്ത് കൊച്ചുമക്കളോട് ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം: നീറിപ്പുകഞ്ഞ് ആലീസ് പറയുന്നു...

26 OCTOBER 2024 05:19 PM IST
മലയാളി വാര്‍ത്ത

ഇന്നസെന്റിന്റെ വിയോഗം തീർത്ത വേദനയിൽ നിന്ന് ഇന്നും പ്രേക്ഷകരും മലയാള സിനിമാ ലോകവും മുക്തരായിട്ടില്ല. നിർമ്മാതാവിൽ നിന്ന് മലയാള സിനിമയിലെ ഹാസ്യ രാജാവായി മാറിയ ഇന്നസെന്റിന്റെ യാത്രയെ കുറിച്ച് പലരും സംസാരിച്ചിരുന്നു. പല ബിസിനസുകളും ചെയ്ത് അതിലെല്ലാം പരാജയം രുചിച്ച ശേഷമായിരുന്നു ഇന്നസെന്റ് സിനിമ നിർമ്മാണത്തിലേക്ക് എത്തിയത്. സുഹൃത്തിനൊപ്പം നിർമ്മിച്ച സിനിമകൾ സാമ്പത്തികമായി അത്ര വിജയം കണ്ടില്ലെങ്കിലും ഇന്നസെന്റിന് അഭിനയത്തിലേക്കുള്ള വാതിൽ തുറന്നു നൽകുകയായിരുന്നു. പിന്നീട് അവിടുന്നാണ് ഇന്നസെന്റ് മലയാളത്തിന്റെ പ്രിയപ്പെട്ട നടനായി വളർന്നു വന്നത്. മലയാള സിനിമയ്ക്കും അമ്മ എന്ന താരാസംഘടനയ്ക്കുമൊക്കെ ഇന്നസെന്റ് വലിയ പ്രചോദനമായിരുന്നു. അതുപോലെ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിനും.


ഇന്നസെന്റ് മരിച്ചുപോയി എന്ന് ഇന്നും ഞങ്ങള്‍ ആരും വിശ്വസിച്ചിട്ടില്ലെന്ന് പറയുകയാണ് ഭാര്യ ആലീസ്. ജീവിച്ചിരുന്ന കാലത്ത് ഭാര്യയെ കുറിച്ച് പലപ്പോഴും തമാശകള്‍ പറയാറുള്ള ഇന്നസെന്റ് മരിക്കുന്നതിനു മുന്‍പ് ഭാര്യയെ കൊച്ചുമക്കളെയാണ് ഏല്‍പ്പിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം ഉള്ള തന്റെ ജീവിതം എങ്ങനെയാണെന്ന് പറയുകയാണ് താരപത്‌നി ഇപ്പോള്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആലീസ്. ''ഇന്നസെന്റ് ഇല്ലാത്ത ഒന്നരവര്‍ഷം ഒന്നര യുഗമായിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. ചിലപ്പോള്‍ തോന്നും ഇന്നസെന്റ് വിളിക്കുന്നുണ്ടെന്ന്. ഞാന്‍ വിളി കേള്‍ക്കും, ചിലപ്പോള്‍ തോന്നും ഇന്നസെന്റ് കസേരയില്‍ ഇരിക്കുന്നുണ്ടെന്ന്. ഒന്നുകൂടി നോക്കുമ്പോള്‍ കസേര ശൂന്യമായിരിക്കും. ഇന്നസെന്റ് ഇല്ലെന്ന് യാഥാര്‍ത്ഥ്യവുമായി ഞങ്ങള്‍ ഇന്നുവരെ പൊരുത്തപ്പെട്ടിട്ടില്ല. അദ്ദേഹവുമൊത്തുള്ള സുന്ദര നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് കരയാനേ നേരമുള്ളൂ.

ജീവിച്ചിരുന്നപ്പോള്‍ ഒരാള്‍ നമ്മളോട് എങ്ങനെയാണോ അതിനനുസരിച്ച് ആകുമല്ലോ മരണശേഷം അയാള്‍ നമ്മുടെ മനസ്സിലാവുണ്ടാവുക. ഇന്നസെന്റ് ഞങ്ങളെ അത്രയ്ക്കും സ്‌നേഹിച്ചു. ഒരു ദിവസം എത്ര പ്രാവശ്യം ആ മുഖവും സംസാരവും ഒക്കെ ഓര്‍ക്കാറുണ്ടെന്ന് അറിയില്ല. എത്ര തവണ കണ്ണ് നിറയാറുണ്ടെന്നും അറിയില്ല. ഇപ്പോഴും ഇന്നസെന്റിന്റെ ഒരു സിനിമ പോലും കാണില്ല. സിനിമ മാത്രമല്ല ഒരു സീന്‍ പോലും കാണാന്‍ എനിക്ക് കഴിയില്ല. കുര്‍ബാന കാണാന്‍ വേണ്ടി മാത്രമാണ് ടെലിവിഷന്‍ വെക്കാറുള്ളത്. അല്ലാതെ ടിവി കാണല്‍ പോലുമില്ലെന്ന് ആലീസ് പറയുന്നു.

 

 

ഇന്നസെന്റ് വേര്‍പാടിന് ശേഷം കുറെ നാള്‍ ഞാന്‍ കറുപ്പ് വസ്ത്രങ്ങള്‍ മാത്രമേ ധരിച്ചിരുന്നുള്ളൂ. മാത്രമല്ല ഏറെ പ്രിയപ്പെട്ടവര്‍ വരുമ്പോള്‍ എന്റെ പട്ടു സാരികള്‍ സമ്മാനമായി ഞാന്‍ അവര്‍ക്ക് കൊടുക്കും. അങ്ങനെ പട്ടുസാരികള്‍ ഓരോന്നായി ഒഴിവാക്കി കൊണ്ടിരുന്നു. ഇതോടെ കുട്ടികള്‍ വഴക്ക് പറയാന്‍ തുടങ്ങി. കുറെ നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെ ഇപ്പോള്‍ കറുപ്പ് നിറത്തില്‍ കുറച്ച് മാറ്റം വരുത്തി. എന്നാലും മനസ്സ് ഇപ്പോഴും കറുപ്പിനോട് ചേര്‍ന്ന് നില്‍ക്കുകയാണ്. ഇന്നസെന്റ് മരിച്ചതിനു ശേഷം കൊച്ചുമക്കളായ ഇന്നുവും അന്നയും എന്റെ അടുത്താണ് ഉറക്കമെന്നും ആലീസ് പറയുന്നു. അതിന് അവര്‍ തമ്മില്‍ മത്സരമാണ്. ഒരാഴ്ച ഇന്നു ആണെങ്കില്‍ അടുത്ത ആഴ്ച അന്ന. ഒരു ദിവസം ഞാന്‍ ചോദിച്ചു എന്തിനാ എന്റെയടുത്ത് ഉറങ്ങാന്‍ വരുന്നതെന്ന്. അപ്പോഴാണ് അവര്‍ അതിന്റെ കാരണം പറഞ്ഞത്.

 

 

അവസാനകാലത്ത് കുറച്ച് വയ്യായ്ക ഉണ്ടായിരുന്നപ്പോള്‍ ഇന്നസെന്റ് അവരോട് പറഞ്ഞത്രേ 'അപ്പാപ്പന്‍ മരിച്ചുപോയാലും അമ്മമ്മയെ നന്നായി നോക്കണം. അമ്മമ്മ ഒരു പാവമാണ്. അമ്മാമ്മയ്ക്ക് സങ്കടം ഒന്നും ഉണ്ടാക്കരുതെന്ന്',. ഇതൊക്കെ അറിയുമ്പോള്‍ കരയാതെ ഞാനെന്തു ചെയ്യാനാണെന്ന് ആലീസ് ചോദിക്കുന്നു.'' 1976 ലായിരുന്നു ഇന്നസെന്റും ആലീസും വിവാഹിതരാവുന്നത്. അര്‍ബുധ ബാധിതനായ നടന്‍ ഏറെ കാലമായി ഇതിന്റെ ചികിത്സയിലായിരുന്നു. എന്നാല്‍ ആരോഗ്യാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് 2023 മാര്‍ച്ചില്‍ മരണപ്പെടുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (3 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (19 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (35 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (42 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (49 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (57 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

Malayali Vartha Recommends