സണ്ണി ലിയോൺ വീണ്ടും വിവാഹിതയായി; മാലിദ്വീപിൽ മക്കൾക്കൊപ്പം ആഘോഷം
കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള താരമാണ് സണ്ണി ലിയോൺ. ഇപ്പോഴിതാ സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായിരിക്കുകയാണ്. മാലിദ്വീപിലാണ് ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്. മക്കളായ നിഷയും നോഹയും അഷറും ദമ്പതികൾക്കൊപ്പം ചടങ്ങിലെ നിറ സാന്നിധ്യമായിരുന്നു.
ഒക്ടോബർ 31നാണ് വിവാഹ ചടങ്ങുകൾ നടന്നത്. വെള്ള നിറത്തിലുള്ള കസ്റ്റം-മെയ്ഡ് ഗൗൺ ധരിച്ചാണ് സണ്ണി ലിയാേൺ ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. ആഘോഷങ്ങളുടെ ചിത്രം സണ്ണി ലിയോൺ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതും.
2011ലാണ് ഡാനിയൽ വെബറിനെ സണ്ണി വിവാഹം ചെയ്യുന്നത്. 2017ൽ സണ്ണി ലിയോണിയും ഡാനിയൽ വെബ്ബറും ചേർന്ന് ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുക്കുകയായിരുന്നു. നിഷയെ കൂടാതെ വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ അഷർ സിങ് വെബ്ബർ, നോഹ സിങ് വെബ്ബർ എന്നീ രണ്ടു ആൺകുട്ടികളും ഈ ദമ്പതികൾക്കുണ്ട്.
ടിബറ്റൻ സിഖുകാരനായ പിതാവിന്റേയും പഞ്ചാബിയായ മാതാവിന്റേയും മകളായി 1981 മെയ് 13ന് കാനഡയിലെ ഓൻടോറിയോയിലാണ് സണ്ണിയുടെ ജനനം. ജനിച്ചത് കാനഡയിലാണെങ്കിലും സണ്ണി പഠിച്ചതും വളർന്നതും കാലിഫോർണിയയിലാണ്. അമേരിക്കൻ പൗരത്വമാണ് സണ്ണിക്കുള്ളത്.
https://www.facebook.com/Malayalivartha